Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Apr 27, 2026, 01:47 pm IST
inKerala, Health

തിരുവനന്തപുരം: വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ സണ്‍സ്‌ക്രീനില്‍ അഭയം തേടിയിരിക്കുകയാണ് മലയാളികള്‍. വെയില്‍ ഏല്‍ക്കാന്‍ സാധ്യതയുള്ള സമയങ്ങളില്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാല്‍ എല്ലാ സണ്‍സ്‌ക്രീനുകളും സുരക്ഷിതമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ആരോഗ്യത്തിന് ഗുരുതര ഹാനിവരുത്തുന്ന ചേരുവകള്‍ ചേര്‍ന്ന ക്രീമുകളും വിപണിയില്‍ സുലഭമാണ്. ഇവ മനുഷ്യശരീരത്തിലെ ചെറു സുഷിരങ്ങള്‍ വഴി ഉള്ളിക്കടന്ന് ആന്തരികാവയവങ്ങള്‍ ഹാനിവരുത്താനുള്ള സാധ്യത കൂടുതലാണ്.

എന്നാല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് അള്‍ഡ്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തിന് കവചമൊരുക്കുയും ചര്‍മ്മ കാന്‍സറില്‍ നിന്നും അകാല വാര്‍ദ്ധക്യത്തില്‍ നിന്നും തടയുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളില്‍ സണ്‍സ്‌ക്രീനുകള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാന്‍ കാരണമായേക്കാം. എന്നാല്‍ എല്ലാ സണ്‍സ്‌ക്രീനുകളും ഇങ്ങനെ ചെയ്യണമെന്നില്ല. എണ്ണമയമുള്ളതോ കട്ടിയുള്ളതോ ആയ ചില സണ്‍സ്‌ക്രീനുകള്‍ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുകയും അവയെ തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്.

സുഷിരങ്ങള്‍ തടസപ്പെടുന്നത് സെബം (ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണ) സുഗമമായി പുറത്തുപോകുന്നത് തടയുകയും മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു. ചിലര്‍ക്ക് ചര്‍മ്മത്തില്‍ ചെറിയ കുരുക്കളും പാടുകളും പ്രത്യക്ഷപ്പെടാം. ചില രാസഘടകങ്ങള്‍ അടങ്ങിയ സണ്‍സ്‌ക്രീനുകള്‍ ചര്‍മ്മത്തില്‍ ചുവപ്പ്, ചൊറിച്ചില്‍, അല്ലെങ്കില്‍ തിണര്‍പ്പ് എന്നിവയുമുണ്ടാക്കാം. സുഷിരങ്ങള്‍ അടയ്‌ക്കുന്ന ഘടകങ്ങളുള്ള സണ്‍സ്‌ക്രീനുകളെ കോമഡോജെനിക് എന്ന് വിളിക്കുന്നു. ചില സണ്‍സ്‌ക്രീനുകളില്‍ അടങ്ങിയിരിക്കുന്ന രാസഘടകങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കോ ചര്‍മ്മത്തിലെ വിവിധതരം അസ്വസ്ഥതകള്‍ക്കോ കാരണമായേക്കാം.

ഉല്പന്നങ്ങളില്‍ ജാഗ്രത പുലര്‍ത്തണം

ഉല്പന്നങ്ങളില്‍ വാങ്ങുമ്പോള്‍ ലേബലില്‍ നോണ്‍ കോമഡോജെനിക് (ചീിരീാലറീഴലിശര) എന്ന് രേഖപ്പെടുത്തിയവ തെരഞ്ഞെടുക്കുക. ഇവ സുഷിരങ്ങള്‍ അടയ്‌ക്കില്ല. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ജെല്‍ ബേസ്ഡ് സണ്‍സ്‌ക്രീനുകളും, വരണ്ട ചര്‍മ്മമുള്ളവര്‍ ലോഷനുകളും തെരഞ്ഞെടുക്കുന്നതാണ് നല്ലത്. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് സണ്‍സ്‌ക്രീന്‍ പൂര്‍ണമായും കഴുകിക്കളയാന്‍ നല്ലൊരു ഫേസ് വാഷ് അല്ലെങ്കില്‍ ക്ലെന്‍സര്‍ ഉപയോഗിക്കണം. കേരളത്തിലെ കാലാവസ്ഥയ്‌ക്ക് അനുയോജ്യമായതും ചര്‍മ്മരോഗ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നതുമായ ഗുണമേന്മയുള്ള ബ്രാന്‍ഡുകള്‍ നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ 30 എങ്കിലും ഉള്ളതും പ്രൊട്ടക്ഷന്‍ ഗ്രേഡ് ഓഫ് യുവിഎ പിഎ+++ അല്ലെങ്കില്‍ പിഎ++++ ഉള്ളതുമായ ഉല്പന്നങ്ങള്‍ വേണം വാങ്ങേണ്ടത്.

സൂര്യപ്രകാശം ഏല്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നതിന് 15-20 മിനിറ്റ് മുന്‍പ് വേണം സണ്‍സ്‌ക്രീന്‍ പുരട്ടാന്‍. വെയിലത്ത് അധികസമയം ചെലവഴിക്കുന്നുണ്ടെങ്കില്‍ ഓരോ 3 മണിക്കൂര്‍ കൂടുമ്പോഴും സണ്‍സ്‌ക്രീന്‍ വീണ്ടും പുരട്ടേണ്ടതുണ്ട്.

സൂര്യപ്രകാശം പൂര്‍ണമായി ഒഴിവാക്കരുത്

സൂര്യപ്രകാശം അല്പം പോലും ഏല്‍ക്കാതിരിക്കുന്നതും വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ശരീരം വിറ്റാമിന്‍ ഡി നിര്‍മ്മിക്കുന്നത് സൂര്യപ്രകാശം ചര്‍മ്മത്തില്‍ ഏല്‍ക്കുമ്പോഴാണ്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ഇതിന്റെ കുറവ് എല്ലുകള്‍ പൊട്ടാനും തേയ്‌മാനത്തിനും കാരണമാകും. പ്രതിരോധ ശേഷി കുറയാനും സൂര്യപ്രകാശത്തിന്റെ അഭാവം കാരണമാകും.

സൂര്യപ്രകാശം കുറയുമ്പോള്‍ തലച്ചോറിലെ സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയും. ഇത് വിഷാദം, ഉത്കണ്ഠ, മൂഡ് മാറ്റങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകാറുണ്ട്. ശൈത്യകാലത്ത് പലര്‍ക്കും അനുഭവപ്പെടുന്ന ‘സീസണല്‍ ഡിപ്രഷന്‍’ ഇതിന് ഉദാഹരണമാണ്. ശരീരത്തിന് പകലും രാത്രിയും തിരിച്ചറിയാനുള്ള ‘സിര്‍കാഡിയന്‍ റിഥം’ കൃത്യമാകാന്‍ രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതാണ്. വെളിച്ചം കുറയുമ്പോള്‍ ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിന്‍ ഹോര്‍മോണിന്റെ ഉത്പാദനം താളംതെറ്റുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യാം.

തീക്ഷ്ണത കുറഞ്ഞ സമയങ്ങളില്‍ രാവിലത്തെയും വൈകിട്ടത്തെയും വെയില്‍ ഏല്‍ക്കുന്നത് ചര്‍മ്മത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. താപം കുറഞ്ഞ സമയത്തെ വെയില്‍ ഏല്‍ക്കുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കും.

 

Tags: healthheat wavesunscreen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.