Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്പലപ്പുഴ പള്ളിപ്പാനയിലെ സാമൂഹ്യ സമരസത

ബി. സജിത് കുമാര്‍ by ബി. സജിത് കുമാര്‍
Apr 26, 2026, 11:21 am IST
in Samskriti, Varadyam

ഐതിഹ്യപ്പെരുമയാര്‍ന്ന അമ്പലപ്പുഴ ക്ഷേത്രം, അവിടെ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പളളിപ്പാന എന്ന താന്ത്രിക കര്‍മ്മം കൊണ്ടുകൂടി പ്രസിദ്ധമാണ്. എല്ലാ 12 വര്‍ഷവും നടക്കുന്ന ഈ ചടങ്ങുകളുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഈ ചടങ്ങിന്റെ വൈദിക കര്‍മ്മങ്ങള്‍ക്ക് യജമാന സ്ഥാനത്ത് ഇരിക്കുന്നയാളിന്റെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചോ, വൈദിക കര്‍മങ്ങള്‍ നടത്തുന്നവരുടെ ഉത്ഭവം സംബന്ധിച്ച ഹൈന്ദവ സമൂഹം വിശ്വസിക്കുന്ന ഐതീഹ്യങ്ങളെക്കുറിച്ചോ ഒരു മാധ്യമവും പറയാറില്ല.
ഇതിനു കാരണം പള്ളിപ്പാനയെപ്പറ്റി കൂടുതല്‍ ജനങ്ങള്‍ അറിഞ്ഞാല്‍ തല്‍പ്പര കക്ഷികള്‍ ഹിന്ദുക്കള്‍ക്ക് നേര ഉന്നയിക്കുന്ന, വൈദിക കര്‍മ്മങ്ങളില്‍ ബ്രാഹ്‌മണര്‍ക്കുമാത്രമായിരുന്നു ആവകാശം എന്ന വാദം തകരും. ക്ഷേത്രം ഉണ്ടായ കാലം മുതല്‍ അമ്പലപ്പുഴ ഭഗവാന്റെ ഏറ്റവും വലിയ വൈദിക കര്‍മ്മങ്ങളില്‍ ഒന്നായ പള്ളിപ്പാനയുടെ നടത്തിപ്പിന്റെ രക്ഷാധികാരി അമ്പലപ്പുഴയിലെ പുരാതന ഈഴവ കുടുംബമായ അമ്പനാട്ട് കുടുംബത്തിലെ കാരണവരായ അമ്പനാട്ട് പണിക്കനാണ്. ചടങ്ങുകളുടെ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുക വേലന്മാരും വേലത്തിമാരുമാണെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വരും.

300 വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ പൂജാദികര്‍മങ്ങള്‍ ബ്രാഹ്‌മണരുടെ മാത്രം കുത്തയായിരുന്നില്ല എന്നതിന്റെ തെളിവുകൂടിയാണ് അമ്പലപ്പുഴ പള്ളിപ്പാന.

അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് അമ്പനാട്ട് പണിക്കരുടെ കുടുംബ ചരിത്രവും. അമ്പലപ്പുഴ ദേശം കേരളത്തിലെ ഏക ബ്രാഹ്‌മണ രാജവംശമായ ദേവനാരായണന്മാര്‍ വാണിരുന്ന കാലത്ത് ഇന്ന് ക്ഷേത്രം നില്‍ക്കുന്നതിന്റെ സമീപത്തുള്ള തോട്ടിലൂടെ വള്ളത്തില്‍ പോയ വില്യമംഗലത്ത് സ്വാമിയാന്‍ അടുത്തുള്ള ഒരു സ്ഥലത്തുനിന്ന് ഓടക്കുഴല്‍ നാദം കേട്ടു. അന്ന് അവിടെ നിലനിന്നിരുന്നത് അമ്പനാട്ട് പണിക്കന്റെ തറവാടും കളരിയും ആയിരുന്നു. സ്വാമിയാര്‍ ഉടന്‍ തന്നെ ചെമ്പകശ്ശേരി രാജാവ് ദേവനാരായണനെ കാണുകയും, താന്‍ ഓടക്കുഴല്‍ നാദം കേട്ട സ്ഥലത്ത് ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യമുണ്ടെന്ന് അറിയിക്കുകയും, ആ സ്ഥലത്ത് ഒരു മഹാക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സ്വാമിയുടെ വാക്കുകള്‍ കേട്ട ദേവനാരായണന്‍ ഉടന്‍ തന്നെ സ്വാമി പറഞ്ഞ സ്ഥലത്തിന്റെ ഉടമയായ തറവാടിന്റെ കാരണവരെ വിളിച്ചുവരുത്തി സ്വാമിക്ക് അദ്ദേഹത്തിന്റെ തറവാടും കളരിയും ഇരിക്കുന്ന സ്ഥാനത്ത് ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞു എന്നും, താന്‍ സ്വാമിയുടെ നിര്‍ദ്ദേശപ്രകാരം അവിടെ ഒരു ശ്രീക്യഷ്ണ ഭഗവാന്റെ മഹാക്ഷേത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു.

തന്റെ കുടുംബം നില്‍ക്കുന്ന സ്ഥലത്ത് ഭഗവാന്റെ സാന്നിധ്യമുണ്ട് എന്ന അറിവു ലഭിച്ച കാരണവര്‍ ഒരു മടിയും കൂടാതെ തന്റെ കുടുംബവും കളരിയും ക്ഷേത്രനിര്‍മ്മാണത്തിന് വിട്ടുകൊടുത്തു. ഇതില്‍ സന്തുഷ്ടനായ രാജാവ് ചെമ്പകശ്ശേരിയിലെ അമ്പനാട്ട് ദേശം മുഴുവനായി പണിക്കര്‍ക്ക് കരമൊഴിവായി നല്‍കുകയും, ഉണ്ണി രവി പണിക്കര്‍ എന്ന സ്ഥാനപ്പേര് നല്‍കി ആദരിക്കുകയും ചെയ്തു. ഒപ്പം അമ്പലപ്പുഴ ക്ഷേത്രത്തിന്റെ എല്ലാ ഉത്സവങ്ങളും രക്ഷാധികാരി സ്ഥാനത്ത് നിന്ന് നടത്താനുള്ള അവകാശവും നല്‍കി. എല്ലാ ഉത്സവങ്ങള്‍ക്കും അമ്പനാട്ട് പണിക്കനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേണം ആനയിക്കാന്‍ എന്ന് ഉത്തരവ് നല്‍കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ കേരളത്തില്‍ ഒരു ബ്രാഹ്‌മണരാജാവും ഈഴവ പ്രമാണിയും ഒരു മഹാക്ഷേത്രത്തിന്റെ ഭരണം തുല്യ അധികാരത്തോടെ നിര്‍വഹിച്ചു എന്നത് ചരിത്രകാരന്മാരും മാധ്യമങ്ങളും തമസ്‌ക്കരിച്ച വസ്തുതയാണ്.

പാലാഴി മഥനത്തില്‍ നിന്ന് ലഭിച്ച അമൃത് ഭഗവാന്‍ മഹാവിഷ്ണു അസുരന്മാരുടെ പക്കല്‍ നിന്ന് തട്ടിയെടുത്ത് ദേവന്മാര്‍ക്ക് നല്‍കിയതിന്റെ പ്രതികാരമായി അസുരന്മാര്‍ ഭഗവാനെതിരെ ദുഷ്‌കര്‍മ്മങ്ങള്‍ നടത്തി ഭഗവാന് ദോഷങ്ങള്‍ ഉണ്ടായി. പ്രപഞ്ചത്തെ തന്നെ അത് ബാധിച്ചപ്പോള്‍ ദേവന്മാര്‍ ഭഗവാന്‍ ശ്രീപരമേശ്വരനെ അഭയം പ്രാപിക്കുകയും, ഭഗവാന്‍ അവരോട് വേലനേയും വേലത്തിയേയും കൊണ്ട് ഓതിച്ച് ഭഗവാന്റെ ദ്യഷ്ടി ദോഷം മാറ്റാന്‍ പറയുകയും ചെയ്തുവത്രേ.

എന്നാല്‍ പ്രപഞ്ചം മുഴുവന്‍ തിരഞ്ഞിട്ടും വേലനേയും വേലത്തിയേയും കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും പരമശിവനെ അഭയം പ്രാപിച്ച ദേവന്മാരോട് ചടങ്ങുകള്‍ക്ക് തയ്യാറാവാനും, ഉടന്‍ വേലനും വേലത്തിയും എത്തിച്ചേരുമെന്ന് അറിയിക്കുകയും ചെയ്തു. ദേവന്മാര്‍ പോയ ഉടന്‍ ഭഗവാന്‍ വേലനായും പാര്‍വതീദേവി വേലത്തിയായും വേഷം മാറി കൊട്ടിപ്പാടാനുള്ള പറയുമായി ദേവന്മാരുടെ ചടങ്ങിന് പുറപ്പെട്ടു. യാത്രക്കിടെ പാര്‍വതീ ദേവി ഒരു ചുള്ളിക്കമ്പ് ഒടിച്ചു ഭഗവാന് നല്‍കുകയും, ഭഗവാന്‍ അത് നിലത്ത് കുത്തിയപ്പോള്‍ അതില്‍ നിന്ന് പാണല്‍ എന്ന കുറ്റിച്ചെടി മുളയ്‌ക്കുകയും ചെയ്തു. ഈ ചെടിയും ഒടിച്ച് ശ്രീപരമേശ്വരനും പാര്‍വതീ ദേവിയും ദേവന്മാരുടെ ചടങ്ങിനെത്തി. മഹാവിഷ്ണുവിന്റെ ദോഷങ്ങള്‍ പറകൊട്ടി പാടിയും പാണല്‍ ഉഴിഞ്ഞും അകറ്റി. അങ്ങനെ വേഷം മാറിയ ഭഗവാന്റേയും പാര്‍വതീ ദേവിയുടേയും വംശമാണ് വേലന്മാര്‍ എന്നാണ് വിശ്വാസം.

ഇപ്പോള്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നടക്കുന്ന പള്ളിപ്പാനയില്‍ അമ്പനാട്ട് കുടുംബത്തിലെ കാരണവര്‍ ഉണ്ണിരവി ശശിധര പണിക്കര്‍ക്കാണ് രക്ഷാധികാരി സ്ഥാനം. പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നത് 6 കുടുംബങ്ങളില്‍ നിന്നാണ്: നെട്ടാശ്ശേരി (സാബു), അമ്പലപ്പുഴ (ഹരിദാസ്), കോയിക്കരി (ശശികുട്ടന്‍), ഏറമുണ്ട വേലന്‍ (വിഷ്ണു വിജയന്‍), കുന്നംകരി (ജയന്‍) ചെമ്പകശ്ശേരി (ഉണ്ണികൃഷ്ണന്‍ വി.കെ.) എന്നിവരുടെ നേത്യത്ത്വത്തിലാണിത്.

ഇവരെ കൂടാതെ വ്യത്യസ്തമായ കര്‍മ്മങ്ങള്‍ ചെയ്യുന്ന വിദൂഷക വേഷത്തിലുള്ള രണ്ടുകൂട്ടര്‍ കൂടി പള്ളിപ്പാനയുടെ ഭാഗമാണ്. ഇവര്‍ പുറനാടികള്‍ എന്നും കൂത്താടികള്‍ എന്നും അറിയപ്പെടുന്നു. തന്റെ മൂന്നാം പള്ളിപ്പാനയ്‌ക്ക് എത്തിയ രവി പുറമറ്റത്തിന്റെ നേത്യത്ത്വത്തില്‍ ഹരി പുറമറ്റം, വിശ്വംഭരന്‍, അനീഷ്, ആനന്ദന്‍, അഭിലാഷ്, രമേശന്‍, ശിവന്‍, ശാന്ത, രേവമ്മ, പൊന്നമ്മ, ലീല, ജലജ എന്നിവരാണ് സംഘത്തിലുള്ളത്.

ഏറ്റവുമൊടുവില്‍ നടന്ന പള്ളിപ്പാനയുടെ അവകാശി അമ്പലപ്പുഴ വേലന്‍ പറമ്പില്‍ ഹരിദാസിനാണ്. കഴിഞ്ഞ മൂന്നു പള്ളിപ്പാനകളില്‍ പാരമ്പര്യ അവകാശമുള്ള വേലംപറമ്പ് കുടുംബത്തില്‍ നിന്ന് പുരുഷന്മാര്‍ അവകാശികളായി ഇല്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡായിരുന്നു ഈ സ്ഥാനത്ത്. എന്നാല്‍ ഈ കുടുംബത്തിലെ സി.ഹരിദാസ് പള്ളിപ്പാനയുടെ പൂജാകര്‍മ്മങ്ങളും പറകൊട്ടി പാട്ടും പഠിച്ച് ചുമതല ഏറ്റിരിക്കുകയാണ്.

Tags: അമ്പലപ്പുഴ പള്ളിപ്പാനഅമ്പലപ്പുഴ ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിന് പനവൂര്‍ എസ്-വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിക്കുന്നു. മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.