Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

ജിതിന്‍ കെ ജേക്കബ്ബ്‌ by ജിതിന്‍ കെ ജേക്കബ്ബ്‌
Apr 25, 2026, 01:00 pm IST
in India

അണിയറയിൽ ഒരുങ്ങുന്നത് വലിയ നീക്കങ്ങൾ ആണ്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് നീതിയുക്തമായി നടത്തുക മാത്രമല്ല ലക്ഷ്യം.

‘കാട്ട് ഭരണം’ നടക്കുന്ന ബംഗാളിലെ തിരഞ്ഞെടുപ്പ് സുരക്ഷയ്‌ക്ക് ആയി അവിടെ എത്തിയിട്ടുള്ളത് 2.4 ലക്ഷം വരുന്ന കേന്ദ്ര സേനയാണ് (The Central Armed Police Forces)

അതിന്റെ ഫലം ബംഗാളിലെ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ കണ്ടു കഴിഞ്ഞു. മറ്റു രാഷ്‌ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കാനോ, തിരഞ്ഞെടുപ്പിൽ പ്രചരണം നടത്താനോ പോലും കഴിയാത്ത ബംഗാളിൽ കേന്ദ്ര സേന “Beast mode” ൽ രംഗത്ത് ഇറങ്ങിയതോടെ ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ ജനം ഇരച്ചു കയറി.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന തൃണമൂൽ കോൺഗ്രസ്‌ എന്ന പാർട്ടിയുടെ ഗുണ്ടകൾ മറ്റു പാർട്ടികളുടെ സ്ഥാനാർഥികളെ ആക്രമിക്കുന്ന ചില കാഴ്‌ച്ചകൾ കണ്ട് ആഹ്ലാദഭരിതർ ആയ ‘മനോരമ’യ്‌ക്കും, നമ്മുടെ നാട്ടിലെ ‘സമാധാനക്കാർക്കും’ വൈകിട്ടോടെ കാര്യങ്ങൾ മനസിലായിത്തുടങ്ങി.

കേന്ദ്ര സേന അക്രമികളെ നേരിടുന്ന കാഴ്‌ച്ചകൾ കാണുമ്പോൾ തന്നെ മനസ്സിലാകും, അവർക്ക് കിട്ടിയിട്ടുള്ള നിർദേശം എന്താണെന്ന്.

ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെ ആണെങ്കിലും കേന്ദ്ര സേന അവിടം വിട്ട് പോകില്ല. ബംഗാളിലെ സേന വിന്യാസത്തിൽ ഉപയോഗിക്കുന്ന Armoured vehicles എല്ലാം കശ്മീരിലെ തീവ്രവാദി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവയാണ്.

ബംഗാളിലെ ‘ഗുണ്ടാ രാജ്’, ലാലു പ്രസാദ് യാദവിന്റെ കാലത്തെ ബീഹാറിലെ ‘ജംഗിൾ രാജ്’ പോലെയല്ല. ഇനിയും ഇറങ്ങി അടിച്ചമർത്തിയില്ല എങ്കിൽ ഇന്ത്യക്ക് തന്ത്രപ്രധാനമായ ‘Chicken Neck’ എന്നറിയപ്പെടുന്ന സിലിഗുരി കോറിഡോർ പോലും നഷ്ടമാകാൻ കാരണമാകും.

പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ സ്ഥിതി ചെയ്യുന്ന, വെറും 20-22 കിലോമീറ്റർ മാത്രം വീതിയുള്ള ഇടുങ്ങിയ ഭൂപ്രദേശമാണ് സിലിഗുരി ഇടനാഴി അഥവാ ‘ചിക്കൻ നെക്ക്’. ഇത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഒരേയൊരു കരപാതയാണ്. ചൈന, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ അതിർത്തികളോട് ചേർന്നു കിടക്കുന്നതിനാൽ ഇത് സുരക്ഷാപരമായി വളരെ നിർണായകമാണ്.

ഈ പാത തടസ്സപ്പെട്ടാൽ 50 ദശലക്ഷത്തിലധികം ആളുകളുള്ള വടക്കുകിഴക്കൻ ഇന്ത്യ രാജ്യത്തിന്റെ പ്രധാന ഭാഗത്തുനിന്ന് ഒറ്റപ്പെടും.

ബാംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ ജനസംഖ്യാപരമായ വ്യത്യാസം (demographic changes) അതിവേഗം നടക്കുന്നു എന്ന് പറഞ്ഞാൽ ബാക്കി വിശദീകരിക്കേണ്ടല്ലോ…!
അതുപോലെ അതിർത്തിയിൽ ബംഗ്ലാദേശ് ഭാഗത്ത് ‘ജമാ അത് ഇസ്ലാമി’ എന്ന ഭീകര സംഘടനയ്‌ക്ക് ആണ് സ്വാധീനം ഉള്ളത്.

‘നക്സലിസം’ എന്ന കമ്മ്യൂണിസ്റ്റ്‌ ഭീകരതയെ രാജ്യം അടിച്ചൊതുക്കി. അടുത്തത് ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി ആയ നുഴഞ്ഞു കയറ്റക്കാരെ തുരത്തുക എന്ന വലിയ ലക്ഷ്യമാണ് മുന്നിൽ ഉള്ളത്.

കേന്ദ്ര സേന ‘ലഡാക്കിൽ’ നടത്തിയ ഓപ്പറേഷൻ നേരിട്ട് കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ്, അവരെ രംഗത്ത് ഇറക്കരുത്, പ്രകോപിപ്പിക്കരുത്, ‘ആന കരിമ്പിൻ കാട്ടിൽ കയറി ഇറങ്ങിയത് പോലെ’ എന്നൊക്കെ കേട്ടിട്ടില്ലേ, അതിലും ഭീകരമാണ്. വെറും 2 മണിക്കൂർ കൊണ്ടാണ് കേന്ദ്ര സേനയായ CRPF ‘ലേഹ്’ യിലെ കലാപം അടിച്ചമർത്തിയത്.

അമിത് ഷാ രണ്ടും കൽപ്പിച്ച് തന്നെയാണ്. ബംഗാളിൽ അക്രമം നടത്താൻ രംഗത്ത് ഇറങ്ങിയാൽ ‘തല കീഴായി കെട്ടിത്തൂക്കും’ എന്നാണ് പരസ്യമായി പറഞ്ഞിട്ടുള്ളത്. അതായത് അക്രമികൾക്ക് അവർക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ മറുപടി നൽകും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ആയ അമിത് ഷാ പറഞ്ഞിരിക്കുന്നത്.

അമിത് ഷാ യുടെ ഈ പ്രഖ്യാപനം, നമ്മുടെ രാജ്യം ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ വലിയൊരു മാറ്റം വരുത്തുന്നു എന്നതിന്റെ സൂചന തന്നെയാണ്.

ഏതാണ്ട്, 60 വർഷം നീണ്ടു നിന്ന നക്സലിസം എന്ന കമ്മ്യൂണിസ്റ്റ്‌ ഭീകരതയെ അടിച്ചമർത്തിയ, കശ്മീരിലെ തീവ്രവാദികളെ തലപൊക്കാൻ അനുവദിക്കാത്ത, ആർട്ടിക്കിൾ 370 എടുത്ത കളഞ്ഞ, പോപ്പുലർ ഫ്രണ്ട് പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടന നേതാക്കളെ തൂക്കി എടുത്ത് തീഹാർ ജയിലിൽ ഇട്ട് പുഴുത്ത് ചാകാൻ വിട്ട അമിത് ഷാ ആണ് ബംഗാളിലെ അക്രമികളോട് പറയുന്നത്, അക്രമം കാണിച്ചാൽ ‘ തലകീഴായി കെട്ടിത്തൂക്കും’ എന്ന്.

ജനാധിപത്യത്തെ പരസ്യമായി കശാപ്പ് ചെയ്ത് കൊണ്ട് ബംഗാളിൽ, ബിജെപി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളെ തൃണമൂൽ കോൺഗ്രസ്‌ ഗുണ്ടകളും, നുഴഞ്ഞു കയറ്റക്കാരും ആക്രമിക്കുന്നത് കണ്ട് ‘ആഹ്ലാദിച്ച’ മനോരമക്കാരും, ‘സമാധാനക്കാരും’ ഇരവാദവും പറഞ്ഞ് മോങ്ങാൻ തയാറായി ഇരുന്നോളൂ.

ഇപ്പോൾ അല്ലെങ്കിൽ പിന്നെ ഇല്ല. ഇപ്പോൾ നടക്കുന്നത് യുദ്ധം തന്നെയാണ്. ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്ക് എതിരെയുള്ള യുദ്ധം. എത്രയൊക്കെ ഇരവാദം ഇറക്കിയാലും, മോങ്ങിയാലും അടിച്ചമർത്തുക തന്നെ ചെയ്യും. ഇത് പുതിയ ഇന്ത്യയാണ്. ഈ യുദ്ധത്തിലും നമ്മൾ വിജയിക്കുക തന്നെ ചെയ്യും

JITHIN K JACOB

Tags: Amit Shawest bangalChicken NeckThe Central Armed Police Forcesdemographic changes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

India

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

India

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

India

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

India

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.