
തിരുവനന്തപുരം: ജഗതിയിലെ സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.വ്യാജ രേഖ ചമച്ച് ആണ് ബംഗ്ലാദേശ് സ്വദേശിനികളായ റുമ ചര്‍ണാഭ (21), റിമ ഷെയ്ഖ് (21) എന്നിവര്‍ ജോലി ചെയ്ത് വന്നത്. ഇവര്‍ക്കൊപ്പം സ്ഥാപന ഉടമകളായ തിരുവല്ലം സ്വദേശി നിഹു ഹുസൈന്‍ (29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണന്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
ബംഗ്ലാദേശി യുവതികള്‍ അനധികൃതമായി ജോലി ചെയ്യുന്നുണ്ടെന്ന് മ്യൂസിയം പൊാലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പരിശോധന നടത്തിയത്.പാസ്‌പോര്‍ട്ടോ മറ്റ് അനുബന്ധ യാത്രാ രേഖകളോ മതിയായ തിരിച്ചറിയല്‍ കാര്‍ഡുകളോ ഇല്ലാതെയാണ് ഇവര്‍ കേരളത്തിലെത്തിയത്.
ബംഗാള്‍ സ്വദേശിനികള്‍ എന്ന വ്യാജേന സ്പായില്‍ തെറാപിസ്റ്റുകളായി ജോലി ചെയ്യുകയായിരുന്നു അറസ്റ്റിലായ യുവതികള്‍. കോടതിയില്‍ ഹാജരാക്കിയെ പ്രതികളെ റിമാന്‍ഡു ചെയ്തു.