കൊച്ചി: കൂത്താട്ടുകുളം താമരക്കാട് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു. ഒഡീഷ സ്വദേശി പാണ്ഡവ ബൈര (27)യ്‌ക്കാണ് സൂര്യാതപമേറ്റത്.ഇയാളുടെ ഇരു കൈകളിലും കഴുത്തിലും ആണ് സൂര്യാതപമേറ്റ് പൊളളിയത്.
ഇരു കൈത്തണ്ടകളിലും വലിയ കുമിളകളായി തൊലി വീര്‍ത്തു പൊങ്ങി. വ്യാഴാഴ്ച ഉച്ചയോടെ ഇയാളെ കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.തുടര്‍ന്ന് വിദഗ്ധ ചികിത്സയ്‌ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സൂര്യാതപമല്ല, പൊടികൊണ്ടുള്ള അലര്‍ജിയാണ് തനിക്ക് ഉണ്ടായത് എന്നാണ് പരിക്കേറ്റ തൊഴിലാളിയുടെ വിശദീകരണം.എന്നാല്‍ ഇത് സൂര്യാതപം മൂലമുള്ള പൊള്ളലാണെന്നാണ് കൂത്താട്ടുകുളം സിഎച്ച്‌സിയിലെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.















