കൊച്ചി: കേരളത്തില്‍ അതിവേഗം മുളച്ച് പൊങ്ങിയ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എന്‍ഐഎക്ക് പരാതി. ബിജെപി തൃശൂര്‍ ജില്ലാ ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ പ്രസീദ് ദാസാണ് പരാതി അയച്ചിരിക്കുന്നത്. ഇത്തരം റെസ്റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നത് പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ച ശേഷമാണ് സംസ്ഥാനത്ത് കൂടുതലയായും ഇത്തരം ഹോട്ടലുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഇതും സംശയം ജനിപ്പിക്കുന്നതാണെന്നും അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വലിയ ഫണ്ട് ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനത്തുടനീളം നിശ്ചിത കാലയളവില്‍ ആരംഭിച്ചത് സംശയാസ്പദമാണ്. ഇതിന് വിദേശ ഫണ്ടുകള്‍ എത്തിയോ എന്ന് പരിശോധിക്കപ്പെടണം. നിരോധിത സംഘടനയായ പിഎഫ്‌ഐക്ക് ഇവയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.











