തൃശൂർ: കൊടുങ്ങല്ലൂരിൽ സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി കല്ലൂര്‍ ജാഫര്‍(51) ആണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയില്‍ ലോകമലേശ്വരത്ത് സംഘം വാടകക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം. കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയുടെ ചിത്രീകരണത്തിനായാണ് സംഘം എത്തിയിരുന്നത്.












