കണ്ണൂര്‍: ചൊക്ലി പാത്തിക്കലില്‍ സഞ്ചാരത്തിനിടെ കാര്‍ പുഴയില്‍ വീണു. മോന്താലില്‍ നിന്നും പാത്തിക്കല്‍ ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നാണ് കാര്‍ പുഴയിലേക്ക് വീണത്.
മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ ഓടിച്ചിരുന്ന മുഹമ്മദ് റാഫി, അന്‍വര്‍ എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. പുഴയില്‍ വെള്ളം കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
















