ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടിടിഇയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.തിരുവല്ല കണ്ടനാട്ടുചിറയില്‍ വീട്ടില്‍ മനീഷ് (27) ആണ് പിടിയിലായത്.
ഏറനാട് എക്സ്പ്രസിലെ ഡി-3 കോച്ചില്‍ ഞായറാഴ്ച വൈകിട്ട് 6.20ഓടെ ആയിരുന്നു കേസിന് ആധാരമായ സംഭവം.ടിടിഇ നല്‍കിയ പരാതി പ്രകാരം കായംകുളത്തുനിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഇയാള്‍ ടിടിഇയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















