കാലടി: സര്‍വകലാശാലയില്‍ ഗവര്‍ണര്‍ എത്തുമ്പോള്‍ സിപിഎം അനുകൂല ജീവനക്കാരും സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരും വിനോദയാത്രയ്‌ക്ക് പോയിരിക്കുന്നത് വിവാദമാകുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാനെന്നുള്ള വ്യാജേനയാണ് സംഘം ചേര്‍ന്ന് എല്ലാവരും വിനോദയാത്ര പോയിരിക്കുന്നത്. ശനിയാഴ്ച സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. സത്യന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് ഉള്‍പ്പെടെ മലപ്പുറത്തായിരുന്നു. ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്ക് എത്തിയപ്പോള്‍ രജിസ്ട്രാര്‍ സ്ഥലത്തില്ലാതിരുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി.
ഇന്ന് മറ്റൊരു സിന്‍ഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യുവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ഫിനാന്‍സ് ഓഫീസര്‍ ഉള്‍പ്പെടെ ഭൂരിപക്ഷം ജീവനക്കാരും ലീവിലാണ്. ഗവര്‍ണര്‍ സര്‍വകലാശാലയിലെത്തുന്ന ചൊവ്വാഴ്ച ലീവെടുത്ത് പ്രതിഷേധിക്കുവാനാണ് സിപിഎം അനുകൂല അദ്ധ്യാപക- അനദ്ധ്യാപക സംഘടനകളുടെ തീരുമാനം. അന്നേ ദിവസം സര്‍വകലാശാലയിലെത്തി ഒപ്പിട്ട് പ്രതിഷേധ സമരം നടത്തുവാനും നീക്കമുണ്ട്. എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം ഗവര്‍ണറെ തടയുവാനും മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കറുപ്പ് ധരിച്ച് ഹാളിലെത്തുവാനാണ് അണിയറ നീക്കം.











