ന്യൂദല്‍ഹി: ചിന്തകനും എഴുത്തുകാരനുമായ മുന്‍ എംപി ബല്‍വീര്‍ പുഞ്ജിന്റെ വേര്‍പാട് രാഷ്‌ട്രത്തിന്റെ ബൗദ്ധിക മേഖലയില്‍ ആഴമുള്ള വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ആര്‍ എസ് എസ് സര്‍കാര്യവാഹ് അനുസ്മരണ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് സംഘം പ്രണാമമര്‍പ്പിക്കുന്നു. പൊതുജീവിതത്തിലുയരുന്ന ആശയക്കുഴപ്പങ്ങള്‍ നിരന്തരമായ പഠനത്തിലൂടെ അകറ്റുകയും സമൂഹത്തിന് സുവ്യക്തമായ കാഴ്ചപ്പാട് നല്കുകയും ചെയ്യുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നുവെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.















