Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 04:21 am IST
inCricket

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുുപിടിക്കാനുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു(ആര്‍ സി ബി) കുതിപ്പിന് ദല്‍ഹി കാപിറ്റല്‍സിന്റെ ഷോക്ക്. ജയിച്ചിരുന്നെങ്കില്‍ പഞ്ചാബ് കിങ്‌സിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ബെംഗളൂരുവിന് മുന്നിലെത്താനാകുമായിരുന്നു. ആറ് വിക്കറ്റ് വിജയമാണ് ദല്‍ഹി നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഒരു പന്ത് ബാക്കിനില്‍ക്കെ ബെംഗളൂരു ലക്ഷ്യത്തിലെത്തി.

ആതിഥേയരായ ആര്‍സിബി മുന്നില്‍ വച്ച 176 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദല്‍ഹിക്കായി കെ.എല്‍. രാഹുല്‍ അര്‍ദ്ധ സെഞ്ചുറി പ്രകടനത്തിലൂടെ മികച്ച തുടക്കം നല്‍കി. 34 പന്തുകള്‍ നേരിട്ട രാഹുല്‍ 57 റണ്‍സെടുത്ത് പുറത്തായി. പിന്നീട് ട്രിസ്റ്റന്‍ സ്റ്റബ്‌സും(60) ഡേവിഡ് മില്ലറും(22) ചേര്‍ന്ന് വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ചെങ്കിലും വ്യക്തിഗത സ്‌കോര്‍ 26ലെത്തിയപ്പോള്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി. മത്സരത്തിന്റെ അവസാന ഓവറുകളില്‍ സ്റ്റബ്‌സ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ദല്‍ഹിക്ക് വിജയം ഉറപ്പിച്ചത്.

ആര്‍സിബിക്കായി പരിചയ സമ്പന്നനായ ബോളര്‍ ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് പ്രകടനവുമായി മിന്നിയെങ്കിലും മറ്റ് ബൗളര്‍മാരില്‍ ക്രുണാല്‍ പാണ്ട്യ ഒഴികെ മറ്റാരില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഓപ്പണര്‍ ഫില്‍ സാള്‍ട്ടി(63)ന്റെ അര്‍ദ്ധ സെഞ്ചുറി ബലത്തിലാണ് പൊരുതാവുന്ന ടോട്ടലില്‍ എത്തിചേര്‍ന്നത്. ടീമിന്റെ രണ്ടാമത്തെ മികച്ച വ്യക്തിഗത സ്‌കോര്‍ ടിം ഡേവിഡ് നേടിയ 26 റണ്‍സ് ആണ്. ലുംഗി എന്‍ജിഡി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് മത്സരത്തിന്റെ താരമായി.

Tags: delhi capitalsRoyal Challengers BangaloreIndian Premier League (IPL) 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

Cricket

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

Cricket

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.