Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Apr 18, 2026, 09:05 am IST
in Article

കല്ലുവെച്ച നുണ സമര്‍ത്ഥമായി അവതരിപ്പിക്കുന്നതില്‍ അതിസമര്‍ത്ഥനാണ് എം. സ്വരാജ്. അദ്ദേഹത്തിന്റെ ഒരു പുതിയ വീഡിയോ ശ്രദ്ധിക്കാനിടയായി. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ ഒരു ശിബിരത്തില്‍ ആര്‍എസ്എസ് നേതാവ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുത്ത് വന്നാല്‍ ഒരു കോടി രൂപ ഇനാം തരാമെന്ന് പറഞ്ഞുവത്രേ. വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്നതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ഈ ഇനാം പ്രഖ്യാപനമത്രെ. ഇത് കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിച്ചുവെന്നും കേള്‍വിക്കാരെയാകെ ഞെട്ടിച്ചതായും പറയുന്നു. പി. രാജീവിനെ സാക്ഷിയാക്കി എം. വി. നികേഷിനോടാണിങ്ങനെ പറഞ്ഞത്. പിണറായി വിജയനും എം.വി. രാഘവനുമടക്കം പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരാരോപണം അവരാരും പറഞ്ഞതായി കേട്ടിട്ടില്ല. നുണകള്‍ സൃഷ്ടിക്കുക, അത് ആവര്‍ത്തിക്കുക, അത് കമ്മ്യൂണിസ്റ്റുകാരുടെ ശൈലിയാണ്. എന്നാലും ഇതല്പ്പം കടന്നകൈ ആയിപ്പോയി. വിഎസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടതിലും കടന്നകൈ. ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലിയെന്ന വണ്ണം. അതിന്റെ ഗുണം സ്വരാജിന് കിട്ടുന്നുണ്ടാകാം.

പിണറായി വിജയന്‍ തന്നെ ഒരു നുണക്കഥയുണ്ടാക്കി വിളമ്പിയതിന്റെ അലയടി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എഴുപതുകളുടെ തുടക്കത്തില്‍ തലശ്ശേരി കലാപകാലത്താണത്. അവിടെ മുസ്ലിം പള്ളിക്ക് കാവല്‍ നിന്ന യു.കെ. കുഞ്ഞിരാമനെ ആര്‍എസ്എസുകാര്‍ കൊന്നെന്നും ആര്‍എസ്എസുകാരുടെ അതിക്രമത്തിന് തടയിടാന്‍ സിപിഎം കാരേ ഉണ്ടായുള്ളൂ എന്ന് സമര്‍ത്ഥിക്കാനാണ് ഈ കള്ള പ്രചരണം. എന്നാല്‍ സ്ഥിതിയെന്താണ്? തലശ്ശേരി കലാപസമയത്ത് 33 പള്ളികള്‍ക്ക് നേരെ അതിക്രമം നടന്നെന്നാണ് ജസ്റ്റിസ് വിതയത്തില്‍ കമ്മിഷന്‍ തെളിവ് സഹിതം കണ്ടെത്തിയത്. അതില്‍ 14 പള്ളികള്‍ ആര്‍എസ്എസിന്റെ പൊടി പോലുമില്ലാത്ത സ്ഥലത്താണെന്നും കണ്ടെത്തിയിട്ടുണ്ട്. അത് മുഴുവന്‍ പാര്‍ട്ടി ഗ്രാമങ്ങളാണ്. അന്നൊന്നും ഒരു മാര്‍ക്സിസ്റ്റുകാരന്‍ മരിച്ചതായി കണ്ടെത്താനായിട്ടില്ല. മാസങ്ങള്‍ക്കു ശേഷമാണ് യു.കെ. കുഞ്ഞിരാമന്‍ കുത്തേറ്റു മരിച്ച കാര്യം പിണറായി പറഞ്ഞത്. അത് മെരുവമ്പായിയിലെ അളകാപുരി കള്ളുഷാപ്പിലുണ്ടായ കത്തിക്കുത്തിലാണ്. അത് സംബന്ധിച്ച കേസില്‍ ഒരു ആര്‍എസ്എസ് കാരനും പ്രതിയല്ല. സോഷ്യലിസ്റ്റായ ബാലകൃഷ്ണനായിരുന്നു പ്രതി. പിന്നെങ്ങനെ പള്ളിക്ക് കാവല്‍ നിന്ന കുഞ്ഞിരാമന്‍ മരണപ്പെട്ടു എന്ന് കണ്ടെത്തി? ഈ കഥ പൊടിപ്പും തൊങ്ങലും വച്ച് മരുമകന്‍ മുഹമ്മദ് റിയാസും പ്രസംഗിക്കുന്നതു കേട്ടു.

പറയാനൊട്ടേറെ കാര്യങ്ങളുണ്ട്. കേരളത്തില്‍ ആര്‍എസ്എസ്‌കാരൊരിടത്തും ഒരു മുസ്ലീമിനെയും കൊന്നിട്ടില്ല. എന്നാല്‍ മറിച്ചൊരുപാട് സംഭവങ്ങളുണ്ടായിട്ടുമുണ്ട്. മാറാട് എട്ട് ഹിന്ദു മത്സ്യത്തൊഴിലാളികളെ തലങ്ങും വിലങ്ങും വാഴ വെട്ടുംപോലെ വെട്ടി നുറുക്കിയില്ലേ. അതിനൊരു തിരിച്ചടിയെങ്കിലും നടന്നിട്ടുണ്ടോ? അതിന് കൈക്കരുത്തില്ലാത്ത മത്സ്യത്തൊഴിലാളികളാണോ മാറാടുള്ളത് ? അതിനൊരു ശ്രമവും നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയവരല്ലെ ആര്‍എസ്എസുകാര്‍. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍.

കേരളത്തില്‍ ആദ്യമായൊരു ജനസംഘക്കാരന്‍ മരിച്ചത് മുസ്ലിംഅക്രമികളുടെ വെട്ടേറ്റല്ലേ? 1965 മാര്‍ച്ച് 19 നല്ലേ സുബ്രഹ്‌മണ്യന്‍ എന്ന പ്രവര്‍ത്തകന്‍ മരിച്ചത്. അന്നൊരു തിരിച്ചടിയെങ്കിലും നടന്നോ ? അറുമുഖം എന്ന രണ്ടാമത്തെ ആളു മരിച്ചത് 1968 ലാണ്. പോലീസ് വെടിവയ്‌പ്പില്‍ ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. അറുമുഖത്തെ രക്ഷിക്കാന്‍ കൃഷ്ണന്‍ എന്ന സഹോദരന്‍ ചാടി വീണെങ്കിലും 42 വെട്ടേറ്റ് അയാളും മരിച്ചു. മുസ്ലിം വേട്ടയാടലിനെത്തുടര്‍ന്നായിരുന്നു ഇത്.

അത് കഴിഞ്ഞ് എത്രയെത്ര സംഭവങ്ങള്‍. എല്ലാം പറയണോ? നമ്പൂതിരിപ്പാടിന്റെ രണ്ടാം ഭരണകാലത്തല്ലേ വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന തയ്യല്‍ക്കാരനെ കല്ലുവെട്ടുന്ന മഴുകൊണ്ട് തുണ്ടുതുണ്ടാക്കി വെട്ടിക്കൊന്നത്? 1969 ഏപ്രില്‍ 28നാണത്. അദ്ദേഹത്തിന്റെ ഭാര്യ ലീല ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. തുന്നല്‍ പീടികയിലിരുന്ന് ചിരിച്ചതിന് രാമകൃഷ്ണനെ പിണറായി വെട്ടി നുറുക്കിയതിന് തെളിവുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ആര്‍എസ്എസ് ശാഖയുടെ മുഖ്യ ശിക്ഷകനായിരുന്ന രാമകൃഷ്ണന് മൂന്ന് സഹോദരന്മാരുമുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ എത്രയെത്ര അരും കൊലകളുണ്ടായി. അതൊക്കെ വിസ്തിരിച്ചെഴുതാന്‍ ഒരു മറുപുറം മതിയാകില്ല. 1981 ഏപ്രില്‍ 6ന് ബിജെപി രൂപം കൊണ്ട് ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തില്‍ ജോലിക്ക് ചേര്‍ന്ന് ആറാം ദിവസം ഒരാളെ വെട്ടി നുറുക്കി തുണ്ടം തുണ്ടമാക്കിയത്. എബിവിപി തലശ്ശേരി താലൂക്ക് സെക്രട്ടറിയായിരുന്ന വി.എ. ഗംഗാധരനെയാണ് കൊന്നത്. ജോലി ലഭിച്ച് ഒന്നാം തീയതി മുതല്‍ എന്നോടൊപ്പമായിരുന്നു ഗംഗാധരന്റെ താമസം. വാടകയ്‌ക്കെടുത്ത വീട്ടില്‍ കെ.റ്റി പൈലി, ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒരു പായില്‍ കിടന്നുറങ്ങി ജോലിക്കുപോയ ചെറുപ്പക്കാരനെ പഞ്ചായത്താഫീസില്‍ വൈകിട്ട് മൂന്ന് മണിക്ക് വെട്ടി നുറുക്കി. പെരിങ്ങളം മണ്ഡലത്തിലെ പത്തായക്കുന്നിലെ ചെറുപ്പക്കാരനെ അങ്ങനെ കാലപുരിക്കയച്ചു. ജില്ലയിലെ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ്, പന്ന്യന്നൂര്‍ ചന്ദ്രന്‍, കെ.ടി. ജയകൃഷ്ണന്‍ തുടങ്ങി നൂറുകണക്കിന് പ്രവര്‍ത്തകര്‍ കൊലചെയപ്പെട്ടു. കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്ത എന്ന് ഫെയ്സ് ബുക്കിലെഴുതിയ കുറിപ്പ് പി. ജയരാജന്റെ മകന്റെ വക. മനോജിന്റെ മരണ വാര്‍ത്ത അറിഞ്ഞ സന്തോഷത്തിലാണത്. സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ കുട്ടികളുടെ കണ്‍മുന്നിലിട്ട് ജയകൃഷ്ണനെ തുണ്ടം തുണ്ടമാക്കിയെങ്കില്‍ ഭാര്യയുടെയും അച്ഛന്റെയും മുന്നിലിട്ടായിരുന്നു പന്ന്യന്നൂര്‍ ചന്ദ്രന്റെ മരണം. 1999 ഡിസംബര്‍ ഒന്നിന്റെ ദുഃഖം

Tags: ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ്പന്ന്യന്നൂര്‍ ചന്ദ്രന്‍കെ.ടി. ജയകൃഷ്ണന്‍RSS KeralaCPM Keralaവാടിക്കല്‍ രാമകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.