Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 07:53 am IST
inKerala
കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

കാലടി: ആദിശങ്കര കുലദേവ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അക്ഷയ തൃതീയ കനകധാരായജ്ഞത്തിന് തിരിതെളിഞ്ഞു. 21 വരെയാണ് യജ്ഞം. തന്ത്രി കിടങ്ങശ്ശേരി രാമന്‍ നമ്പൂതിരിപ്പാടിന്റെയും യജ്ഞാചാര്യന്‍ ആവണപ്പറമ്പ് പ്രദീപ് നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി വെമ്പിളിയത്ത് സൂരജ് നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തിലാണ് നടക്കുന്നത്. ഉപനയന സമയത്ത് ഭിക്ഷക്കായി ദരിദ്രമായ ഒരു ഇല്ലത്ത് എത്തിയ ശ്രീശങ്കരന് ഉണക്ക നെല്ലിക്കകള്‍ നല്‍കിയ അന്തര്‍ജനത്തിന്റെ ദാരിദ്ര്യവും ദുഃഖവും മാറണമെന്ന് ലക്ഷ്മിദേവിയെ സ്തുതിച്ചുകൊണ്ട് ശ്രീശങ്കരന്‍ 21 ശ്ലോകങ്ങള്‍ ചൊല്ലുകയും ഇല്ലത്ത് സ്വര്‍ണ നെല്ലിക്കകള്‍ മഴയായി പെയ്തു എന്നുമാണ് ഐതിഹ്യം. ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

യന്ത്രവിധികള്‍ക്ക് അനുസരിച്ച് തയ്യാറാക്കുന്ന കനകധാര മഹാലക്ഷ്മി യന്ത്രങ്ങളും മഹാലക്ഷ്മിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണം, വെള്ളി പഞ്ചലോഹ നെല്ലിക്കകളും ശുദ്ധിക്രിയകളായ നാല്‍പ്പാമര കഷായ അധിവാസം പുറ്റുമണ്‍ ശുദ്ധി പുണ്യാഹം എന്നിവയ്‌ക്ക് ശേഷം യജ്ഞ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചു. 32 ബ്രാഹ്‌മണ ശ്രേഷ്ഠര്‍ 10,008 ഉരു കനകധാര സ്തോത്ര ജപം പൂര്‍ത്തിയാക്കുന്ന അക്ഷയതൃതീയ ദിനമായ 21ന് രാവിലെ കനകധാര ഹോമത്തിന് ശേഷം സ്വര്‍ണം, വെള്ളി, പഞ്ചലോഹ നെല്ലിക്കകള്‍ കൊണ്ട് ലക്ഷ്മി ദേവിക്ക് കനകാഭിഷേകം നടത്തും. എല്ലാ ദിവസവും രാവിലെ 6 മുതല്‍ 12 വരെയും വൈകിട്ട് നാലു മുതല്‍ 6 വരെയുമാണ് കനകധാര സ്തോത്രം ജപം നടക്കുന്നത്. ഇതിനുശേഷം മുതലക്കടവില്‍ ലക്ഷ്മി നാരായണ അഭിഷേകവും നടക്കും. എല്ലാ ദിവസവും രാവിലെ 7 മുതല്‍ 11 വരെ യജ്ഞമണ്ഡപത്തിന് സമീപമുള്ള ഹോമകുണ്ഡത്തില്‍ 96000 ഉരു സുകൃത ഹോമവും നടക്കും

ശ്രീശങ്കരജയന്തി വേല്‍ഘോഷയാത്രയും മഹാശക്തിവേല്‍പൂജയും നാളെ

കാലടി: ശ്രീശങ്കരജയന്തിയോടനുബന്ധിച്ച് നാളെ കാലടിയില്‍ വേല്‍ ഘോഷയാത്രയും മഹാശക്തിവേല്‍ പൂജയും നടക്കും. തമിഴ്‌നാട്ടിലെ തിരിച്ചെന്തൂര് വെച്ച് മുരുകനെ പ്രാര്‍ത്ഥിച്ച് ശ്രീശങ്ക രാചാര്യര്‍ ശ്രീ സുബ്രഹ്‌മണ്യ ഭുജംഗം രചിച്ചിരുന്നു. ശ്രീശങ്കരനും സുബ്രഹ്‌മണ്യസ്വാമിയുമായുള്ള ഐതിഹ്യം ഓര്‍മപ്പെടുത്തി കാര്‍ത്തിക നാളായ നാളെ വൈകിട്ട് 4ന് കാഞ്ചി ശങ്കര സ്തൂപത്തിന് മുന്‍പില്‍നിന്ന് വേല്‍ഘോഷയാത്ര ആരംഭിക്കും.

ആലപ്പുഴയില്‍ നിന്നുള്ള വേല്‍കുത്ത് സംഘങ്ങളുടെ നേതൃത്വത്തില്‍ വേല്‍കുത്ത് ശിങ്കാരിമേളം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ നടക്കുന്ന ഘോഷയാത്ര കാലടി ടൗണ്‍, ശ്രീരാമകൃഷ്ണ ആശ്രമം എന്നിവ ചുറ്റി ശൃംഗേരി ജന്മഭൂമി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് മുതലക്കടവ് സ്‌നാന ഘട്ടത്തിന് സമീപമുള്ള യജ്ഞശാലയില്‍ മഹാശക്തി വേല്‍ പൂജ നടക്കും. മഹാശക്തിവേല്‍ പൂജയില്‍ പങ്കെടുക്കുന്നവര്‍ക്ക് ശ്രീമുരുകന്റെ പ്രസാദമായി വെള്ളി വേലുകള്‍, ചരട്, വിഭൂതി നല്‍കും. ചെറുപയര്‍, മഞ്ഞള്‍, നെല്ല്, ഉപ്പ,് പറകള്‍ നിറക്കാന്‍ സൗകര്യമുണ്ട്. എല്ലാം തികച്ചും സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പാസുകള്‍ എടുക്കണം. വൈശാഖം ശ്രീമുരുക ഭക്തജന സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സൂര്യഗായത്രി മഠം അരുണ്‍ സുബ്രഹ്‌മണ്യം മുഖ്യകാര്‍മികത്വം വഹിക്കും.

Tags: KaladiSri Krishnaswamy TempleKanakadhara Yajna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ
Kerala

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

Kerala

ബിജെപി അധ്യക്ഷൻ നിതിൻ നവീൻ കാലടി ശങ്കരമഠത്തിൽ പൂജയിൽ പങ്കുചേർന്നു

എസ്. മുരളീധരനും ഭാര്യ രാധയും ശേഖരിച്ച മാലിന്യങ്ങളുടെ പശ്ചാത്തലത്തില്‍
Kerala

ഇന്ന് ലോക പരിസ്ഥിതി ദിനം: പരിസ്ഥിതി സംരക്ഷണത്തില്‍ വേറിട്ട ജീവിതമാതൃകയായി കാലടിയിലെ ദമ്പതികള്‍

Kerala

കാലടിയില്‍ ശ്രീശങ്കരോത്സവം ഇന്ന് മുതല്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.