കൊച്ചി: അക്ഷരശ്ലോകം, കാവ്യകേളി, സാഹിത്യപരിശ്രമം, കവിത തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനക്ക് കൊച്ചി ഇടപ്പള്ളി പി.വി. കൃഷ്ണന്‍ കുറൂര്‍, ഷൊര്‍ണൂര്‍ വൈഷ്ണവം ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സി.എം. വിഷ്ണു നമ്പൂതിരി എന്‍ഡോവ്മെന്റ് പുരസ്‌കാരത്തിന് അര്‍ഹനായി. കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ മേയ് 8ന് വൈകിട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.എം. നിലകണ്ഠന്‍ പുരസ്‌കാരം സമ്മാനിക്കും. ഉച്ചക്ക് 2 ന്് ആലുവ തെക്കേ വാഴക്കുളം കാവ്യകലാകേന്ദ്രം അവതരിപ്പിക്കുന്ന അക്ഷരശ്ലോക-കാവ്യകേളി അവതരണമുണ്ടാകും.
പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പ്രൊഫ കെ.ജി. പൗലോസ്, പ്രൊഫ എം. തോമസ് മാത്യു, ഡോ. അഥീന നിരഞ്ജന്‍, ഡോ. എസ്.വി. ആര്യാംബിക, പ്രൊഫ. പി.ജി. ശങ്കരന്‍, ഡോ. സരിത മഹേശ്വരന്‍, ഡോ. കെ.പി. ശ്രീദേവി, അഡ്വ. കെ. ബാലചന്ദ്രന്‍, സി.എം. നളിനി തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ പി.വി. കൃഷ്ണന്‍ കുറൂര്‍ തയ്യാറാക്കിയ കാവ്യകേളി പാഠപുസ്തകമായ ‘കാവ്യപ്രഭാവ’ത്തിന്റെ പ്രകാശനം നടക്കും. സങ്കീര്‍ത്തന ഷൈജു, സൗപര്‍ണിക ഷൈജു എന്നിവരുടെ ഭരതനാട്യ കച്ചേരിയുമുണ്ടാകുമെന്ന് ഡോ. സി.എം. നീലകണ്ഠന്‍ അറിയിച്ചു.











