കാറ്റലോണിയ: ലോക രണ്ടാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസ് ബാഴ്‌സിലോണ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്‍മാറി. വലത് കൈക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് താരം പിന്‍മാറുകയാണെന്ന് അറിയിച്ചതായി ടൂര്‍ണമെന്റ് സംഘാടകര്‍ അറിയിച്ചു. പരിക്ക് ഭേദമായെങ്കിലേ മുന്നോട്ട് വരുന്ന മത്സരങ്ങളില്‍ പങ്കെടുക്കാനാവൂ അതിനാല്‍ വിശ്രമത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
















