Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയ്‌ക്ക് അഞ്ച് സീറ്റുകള്‍ ഉറപ്പാണെന്നും ചിലപ്പോള്‍ അത് 19 സീറ്റുകള്‍ വരെ ഉയരാമെന്നും തദ്ദേശതെരഞ്ഞെടുപ്പിലെ കണക്ക് നിരത്തി നിരീക്ഷണം

തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടുകളുടെയും എസ് ഐ ആറിന്റെയും പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ ബിജെപിയ്‌ക്ക് അഞ്ച് സീറ്റുകള്‍ ഉറപ്പാണെന്നും അത് 19 മുതല്‍ 20 സീറ്റുകളിലേക്ക് വരെ ഉയരാമെന്നും ചില രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 11:23 pm IST
inKerala

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടുകളുടെയും എസ് ഐ ആറിന്റെയും പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ ബിജെപിയ്‌ക്ക് അഞ്ച്  സീറ്റുകള്‍ ഉറപ്പാണെന്നും അത് 19 മുതല്‍ 20 സീറ്റുകളിലേക്ക് വരെ ഉയരാമെന്നും ചില രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ബിജെപിയ്‌ക്ക് 20 സീറ്റുകള്‍ വരെ കിട്ടിയേക്കുമെന്നും കണക്കുകൂട്ടുന്നു..

തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കുതിപ്പില്‍ പ്രതീക്ഷ

ചില കണക്കുകളാണ് ഈ നിരീക്ഷണത്തിന് അടിസ്ഥാനം. ഇക്കുറി എസ് ഐ ആറിന് ശേഷം കേരളത്തില്‍ ഉള്ളത് 2.16, 66,119 വോട്ടര്‍മാരാണ്. ഇത് പ്രകാരം ഓരോ മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ കണക്കാക്കിയാല്‍ ശരാശരി 1, 54, 757 വോട്ടര്‍മാരാണ് ഉള്ളത്. ഇത്തവണത്തെ പോളിങ്ങ് ശതമാനം 80 ആണ്. അതായത് 1,23,808 വോട്ടര്‍മാര്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസും സിപിഎമ്മും മുസ്ലിം ലീഗും എസ് ഡിപിഐയുമെല്ലാം രഹസ്യഡീലുകള്‍ നടത്തിയില്ലെങ്കില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ 42000 വോട്ടുകള്‍ വരെ കിട്ടുന്ന സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

മലമ്പുഴ, കാസര്‍ഗോഡ്, മഞ്ചേശ്വരം. നേമം, കാട്ടാക്കട…

അങ്ങിനെയെങ്കില്‍ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപിയ്‌ക്ക് 42000നേക്കാള്‍ അധികം വോട്ടുകള്‍ ലഭിച്ചിച്ചിട്ടുണ്ട്. അത് ഏതൊക്കെ മണ്ഡലങ്ങളാണെന്ന് നോക്കാം. പാലക്കാട് ജില്ലയിലെ മലമ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, മഞ്ചേശ്വരം. തിരുവനന്തപുരം ജില്ലയിലെ നേമം, കാട്ടാക്കട എന്നീ അഞ്ച് മണ്ഡലങ്ങളാണ് ഇവ.

മലമ്പുഴ നിയമസഭാമണ്ഡലത്തില്‍ ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ 45,530 വോട്ടുകള്‍ ബിജെപിയ്‌ക്ക് കിട്ടി. അതേ വീറും വാശിയോടെയും നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടുകള്‍ ബിജെപിയ്‌ക്ക് അനുകൂലമായി പെട്ടിയില്‍ വീണാല്‍ ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ കോണ്‍ഗ്രസിന്റെ സുരേഷിനെയും സിപിഎമ്മിന്റെ പ്രഭാകരനേയും പിന്നിലാക്കും.പ്രഭാകരനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്.

കാസര്‍ഗോഡ് എംഎല്‍ അശ്വിനിയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും

കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് തദ്ദേശതെരഞ്ഞെടുപ്പില്‍ 44,192 വോട്ടുകള്‍ ബിജെപിയ്‌ക്ക് കിട്ടിയിരുന്നു. ഇതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ പ്രതീക്ഷ. 2011 മുതല്‍ മൂന്ന് തവണ മുസ്ലിംലീഗിന്റെ എം.എ. നെല്ലിക്കുന്ന് ജയിച്ചുകയറുന്ന കാസര്‍ഗോഡ് ഇത്തവണ എം.എല്‍ അശ്വിനി ചിലപ്പോള്‍ കോട്ട പൊളിച്ചേക്കാം.

മഞ്ചേശ്വരത്ത് 47,071 വോട്ടുകള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 745 വോട്ടുകള്‍ക്ക് മാത്രമാണ് സുരേന്ദ്രന്‍ ഇവിടെ തോറ്റത്. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ വാശിയോടെയാണ് ഇക്കുറി എന്‍ഡിഎ ഇവിടെ പ്രവര്‍ത്തിച്ചത്. അത് സുരേന്ദ്രന് അനുകൂലമായ വിധിയെഴുത്തിന് കാരണമായേക്കുമെന്ന് കരുതുന്നു.

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ എന്‍ഡിഎ വോട്ടുകള്‍ പിടിച്ചത് നേമത്തും കാട്ടാക്കടയിലും ആണ്. നേമത്ത് 49,867 വോട്ടുകള്‍ ബിജെപി പഞ്ചായത്ത് ഇലക്ഷനില്‍ പിടിച്ചിട്ടുണ്ട്. ഇതാണ് രാജീവ് ചന്ദ്രശേഖറിന്റെ വിജയസാധ്യതയ്‌ക്ക് ആധാരം. കാട്ടാക്കട തദ്ദേശതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പിടിച്ചത് 46, 372 വോട്ടുകളാണ്. അത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസിന്റെ വിജയത്തിന് കളമൊരുക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

ചെങ്ങന്നൂരില്‍ ഗോപകുമാറും കഴക്കൂട്ടത്ത് വി. മുരളീധരനും

ഇനി 40,000ല്‍ അധികം വോട്ടുകള്‍ കിട്ടിയ, ഒപ്പം സ്ഥാനാര്‍ത്ഥി മികവും കൂടിച്ചേരുന്ന രണ്ട് മണ്ഡലങ്ങളുണ്ട്. അതില്‍ ഒന്ന് ചെങ്ങന്നൂരാണ്. മാവേലിക്കര ലോക് സഭാ മണ്ഡലത്തിന് കീഴിലുള്ള ചെങ്ങന്നൂര്‍ ആലപ്പുഴ ജില്ലിയ്‌ക്ക് കീഴിലുള്ള മണ്ഡലമാണ്. ഇവിടെ സജി ചെറിയാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പക്ഷെ ഇവിടെ എം.വി. ഗോപകുമാറിന് വലിയ സാധ്യത പ്രതീക്ഷിക്കുന്നു. ചെങ്ങന്നൂരില്‍ തദ്ദേശസ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 41,674 വോട്ടുകള്‍ കിട്ടിയിരുന്നു. കഴിഞ്ഞ തവണ സജി ചെറിയാന്‍ 71000ല്‍പരം വോട്ടുകള്‍ നേടിയ മണ്ഡലമാണ്. അന്ന് എം.വി. ഗോപകുമാര്‍ നേടിയത് 34,620 വോട്ടുകളാണ്. സജി ചെറിയാനെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നു.

മറ്റൊരു മണ്ഡലം തിരുവനന്തപുരത്തെ കഴക്കൂട്ടമാണ്. ഇവിടെ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് 40, 582 വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. ഇവിടെ വി. മുരളീധരന്‍ എന്ന ശക്തനായ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവം കൂടി ചേരുമ്പോള്‍ അത് വിജയമായി മാറുമെന്നാണ് കണക്ക് കൂട്ടുന്നത്. 2016ല്‍ കടകംപള്ളി സുരേന്ദ്രനെ വിറപ്പിച്ചതാണ് മുരളീധരന്‍. അന്ന് 50,079 വോട്ടുകള്‍ ഉണ്ടായിരുന്ന കടകംപള്ളിയ്‌ക്കെതിരെ മുരളീധരന്‍ 42,732 വോട്ടുകള്‍ പിടിയ്‌ക്കുകയുണ്ടായി.

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, മാവേലിക്കരയില്‍ അജിമോന്‍

ഇനി തദ്ദേശതെരഞ്ഞെടുപ്പില്‍ 38000നേക്കാള്‍ അധികം വോട്ടുകള്‍ ലഭിച്ച മൂന്ന് മണ്ഡലങ്ങള്‍ നോക്കാം. ഒന്ന് വട്ടിയൂര്‍ക്കാവാണ്. ഇവിടെ 38,228 വോട്ടുകള്‍ പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് കിട്ടി. ഇവിടുത്തെ സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖയാണ്. മുന്‍ ഡിജിപിയും മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് വ്യക്തമായ ധാരണയും ഉള്ള സ്ഥാനാര്‍ത്ഥി. ഇടത്പക്ഷ സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിന്റെ തറവാടക കൊടുത്ത് സര്‍ക്കാര്‍ കെട്ടിടം എംഎല്‍എ ഓഫീസായി ഉപയോഗിച്ചതിനെ പൊളിച്ചടുക്കിയ ശ്രീലേഖയുടെ കണ്ടെത്തല്‍ വട്ടിയൂര്‍ക്കാവുകാര്‍ മറക്കാനിടയില്ല. ഈ വ്യക്തിപ്രഭാവത്തില്‍ ഏതാനും ആയിരങ്ങള്‍ വോട്ടുകള്‍ ബിജെപിയിലേക്ക് മറിയും എന്ന് തന്നെയാണ് കരുതുന്നത്.

മറ്റൊരു മണ്ഡലം ആലപ്പുഴ ജില്ലയിലെ മാവേലിക്കരയാണ്. ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് 38,447 വോട്ടുകള്‍ ലഭിച്ചു. ഇവിടെ ബിജെപിയുടെ അജിമോനാണ് മത്സരിക്കുന്നത്. സിപിഎമ്മിന്റെ കോട്ടയാണ്. ഇവിടെ സിപിഎമ്മിന്റെ അരുണ്‍കുമാര്‍ ത്രികോണമത്സരമായിട്ട് കൂടി 2021ല്‍ 71000ല്‍ പരം വോട്ടുകള്‍ പിടിച്ചു. പക്ഷെ തദ്ദേശസ്വയം ഭരണത്തിന്റെ മുന്നേറ്റം നേട്ടമാക്കി മാറ്റാന്‍ അജിമോന് സാധിക്കുമോ?

പാലക്കാട് ശോഭ, പുതുക്കാട് നാഗേഷ്

38000ല്‍ പരം വോട്ടുകള്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ലഭിച്ച മൂന്നാമത്തെ മണ്ഡലം പാലക്കാടാണ്. പാലക്കാട് 38,003 വോട്ടുകള്‍ കിട്ടിയ മണ്ഡലമാണ്. ഇവിടെ ശോഭാ സുരേന്ദ്രനാണ്. ഏറ്റവും മോശം മണ്ഡലത്തില്‍ പോലും നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടുകളെങ്കിലും കൂടുതല്‍ പിടിക്കുന്ന സ്ഥാനര്‍ത്ഥിയാണ് ശോഭ സുരേന്ദ്രന്‍. ഇവിടെ ത്രികോണമത്സരം പ്രവചിച്ച രീതിയില്‍ ശക്തമായാല്‍ ശോഭ ജയിക്കും.

നാലാമത് ഒരു മണ്ഡലം തൃശൂര്‍ജില്ലയിലെ പുതുക്കാടാണ്. ഇവിടെ ബിജെപിയ്‌ക്ക് തദ്ദേശതെരഞ്ഞെടുപ്പില്‍ കിട്ടിയത് 38,598 വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. 2016ലും 2021ലും എ. നാഗേഷ് മത്സരിച്ച മണ്ഡലമാണ്. ശരാശരി ഏകദേശം 35000 വോട്ടുകള്‍ നേടിയിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിലെ കുതിപ്പ് മുതലാക്കാന്‍ എ നാഗേഷിന് സാധിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എയായ രാമചന്ദ്രനെതിരെ ഭരണവിരുദ്ദ വികാരമുണ്ട്. .

ചിറയിന്‍കീഴില്‍ അനൂപും തിരുവനന്തപുരം സെന്‍ട്രലില്‍ കരമന ജയനും ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറും കൊട്ടാരക്കരയില്‍ ആര്‍. രശ്മിയും 

ഇനിയുള്ളത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് 36000ല്‍പരം വോട്ടുകള്‍ ലഭിച്ച ഏതാനും മണ്ഡലങ്ങളുണ്ട്. അതിലൊന്ന് ചിറയിന്‍കീഴാണ്. ഇവിടെ തദ്ദേശസ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 35,632 വോട്ടുകള്‍ പിടിച്ച സ്ഥലമാണ്. ഈ ആനുകൂല്യത്തിന്റെ അടിത്തറയില്‍ കൂടുതല്‍ വോട്ടുകള്‍ തനിക്കനുകൂലമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി.എസ്. അനൂപ് കെട്ടിപ്പൊക്കുമെന്ന് കരുതപ്പെടുന്നു. ഇവിടെ രമ്യ ഹരിദാസിനെയും (കോണ്‍ഗ്രസ്) മനോജ് ബി എടമനയെയും (സിപിഐ) കെട്ടുകെട്ടിക്കാന്‍ ബി.എസ്. അനൂപിന് സാധിക്കുമെന്ന് കരുതുന്നു.
.
തിരുവനന്തപുരം 35.821 വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. കരമന ജയനാണ് അവിടുത്തെ സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം ജില്ലയുടെ മുക്കും മൂലയും അറിയുന്ന കരമന ജയന്‍ നല്ലൊരു വോട്ട് സ്വിങ്ങ് ഉണ്ടാക്കി ജയിച്ചുകയറുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇവിടെ ക്രിസ്ത്യന്‍ വോട്ടുകള്‍ പള്ളി വഴി സി.പി.ജോണിലേക്ക് ഒറ്റക്കെട്ടായി ഒഴുകുമോ എന്ന ആശങ്ക മാത്രംനിലനില്‍ക്കുന്നു. ചാത്തന്നൂരില്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ 36,212 വോട്ടുകള്‍ ബിജെപിയ്‌ക്ക് പിടിച്ചിട്ടുണ്ട്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗോപകുമാറില്‍ വലിയ വിശ്വാസമുണ്ട്. ഇവിടെ ആര്‍. രാജേന്ദ്രനെയും(സിപിഐ) സൂരജ് രവിയെയും( കോണ്‍ഗ്രസ്) പിന്നിലാക്കിയേക്കും എന്‍ഡിഎയുടെ ബി.ബി. ഗോപകുമാര്‍. കൊട്ടാരക്കര മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 36, 212 വോട്ടുകള്‍ ബിജെപിയ്‌ക്ക് കിട്ടി. ഇത് മുതലാക്കി ഇവിടെ എന്‍ഡിഎയുടെ ആര്‍. രശ്മി സിപിഎമ്മിന്റെ കെ.എന്‍. ബാലഗോപാലിനെ കെട്ടുകെട്ടിക്കുമെന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകളും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ടുകളും കൂടി പെട്ടിയില്‍ വീണാല്‍ ആര്‍. രശ്മി ഇവിടെ വെന്നിക്കൊടി പാറിക്കും.

തൃശൂരില്‍ സിസി മുകുന്ദനും അനീഷ് കുമാറും പത്മജയും

തൃശൂര്‍ സിറ്റിയില്‍ മറ്റൊരു കണക്കുകൂട്ടലാണ് ഉള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ചിത്രം. ഇവിടെ ബിജെപിയുടെ സുരേഷ് ഗോപി പിടിച്ചത് 40,357 വോട്ടുകളാണ്. പത്മജ അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ പിടിച്ചത് 43,317 വോട്ടുകള്‍. ഇക്കുറി കോണ്‍ഗ്രസിന്റെ കുറച്ച് വോട്ടുകളും ബിജെപിയുടെ പരമ്പരാഗത വോട്ടുകളും ചേരുമ്പോള്‍ പത്മജയ്‌ക്ക് ഈസിയായി ജയിക്കാം. ക്രിസ്ത്യന്‍ വോട്ടുകള്‍ രാജന്‍ പല്ലന് അനുകൂലമായി ഒറ്റക്കെട്ടായി തിരിയുമോ എന്നത് മാത്രമാണ് ആശങ്ക.

നാട്ടികയില്‍ എന്‍ഡിഎ തദ്ദേശതെരഞ്ഞെടുപ്പില്‍ 36,202 വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. ഇടത് പക്ഷത്ത് നിന്നും ഒരു 5000 വോട്ടുകള്‍ അധികം പിടിച്ചാല്‍ സിസി മുകുന്ദന് ജയിക്കാനാവും. അഴിമതിയില്ലാത്ത ഈ നേതാവിനെ ജനങ്ങള്‍ കൈവിടില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്‍ഡിഎയിലേക്ക് ചായുന്ന മണ്ഡലമാണ് തൃശൂര്‍ ജില്ലയിലെ മണലൂര്‍. ഒരു കാലത്ത് ഇടത് പക്ഷ കോട്ടയായിരുന്ന ഈ പ്രദേശം അതിവേഗം ബിജെപിയിലേക്ക് മാറുകയാണ്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് ഇവിടെ 36,840 വോട്ടുകള്‍ കിട്ടി. ചുറുചുറുക്കുള്ള യുവാവായ കെ.കെ. അനീഷ് കുമാര്‍ ഇവിടെ ജയിച്ചുകയറുമെന്ന് പ്രതീക്ഷിയ്‌ക്കുന്നു. അനീഷ് കുമാറിന്റെ ശക്തമായ പ്രതിരോധം കാരണം കോണ്‍ഗ്രസിന്റെ ടി.എന്‍. പ്രതാപന്‍ ബിജെപിയ്‌ക്കെതിരെ ഉയര്‍ത്താന്‍ നോക്കീയ കിറ്റ് വിവാദം ഇവിടെ എട്ട് നിലയില്‍ പൊട്ടിയിരുന്നു.

കൊടുങ്ങല്ലൂരും ഒറ്റപ്പാലവും
കൊടുങ്ങല്ലൂര്‍ ഇതുപോലെ ബിജെപിയിലേക്ക് അടുക്കുന്ന മണ്ഡലമാണ്. ഇവിടെ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് 35,999 വോട്ടുകള്‍ കിട്ടി. ട്വന്‍റി ട്വന്‍റിയുടെ ഡോ. വര്‍ഗീസ് ജോര്‍ജ്ജാണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥി. ബിജെപിയുടെ അടിസ്ഥാനവോട്ടുകള്‍ക്കൊപ്പം ക്രിസ്ത്യന്‍ വോട്ടുകളും കൂടി ചേരുമ്പോള്‍ ഇവിടെ വി.കെ. രാജന്റെ മകനായ സിപിഐയുടെ വി.ആര്‍.സുനില്‍കുമാറിന് അടിപതറിയേക്കാം.
ഒറ്റപ്പാലത്ത് ബിജെപിയ്‌ക്ക് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 36,579 വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. ഇവിടെ അടിസ്ഥാനവോട്ടുകള്‍ക്ക് പുറമെ ഏതാനും ആയിരങ്ങള്‍ വരുന്ന വോട്ടുകള്‍ കൂടി മറിഞ്ഞാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജയിച്ചുകയറും. ജനപ്രിയനായ മേജര്‍ രവിയാണ് ഇവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. തികഞ്ഞെ വിജയപ്രതീക്ഷയിലാണ് മേജര്‍ രവി. കഴിഞ്ഞ തവണ 74000ല്‍പരം വോട്ടുകള്‍ പിടിച്ച് ജയിച്ച സിപിഎമ്മിന്റെ പ്രേംകുമാറിനെ ഭരണവിരുദ്ധവികാരത്തിന്‍റ കൂടി ആനുകൂല്യത്തില്‍ മറിച്ചിടാന്‍ മേജര്‍ രവിയ്‌ക്ക് സാധിച്ചേക്കുമെന്ന് കരുതുന്നു.

അഞ്ജലി നായര്‍, പി.സി. ജോര്‍ജ്ജ്, ഷോണ്‍ ജോര്‍ജ്ജ്, അനൂപ് ആന്‍റണി, കുമ്മനം, സന്ദീപ് വാചസ്പതി, അഡ്വ. പ്രകാശ് ബാബു, നവ്യഹരിദാസ്, റെനീഷ്, ബാബു ദിവാകരന്‍,യുവരാജ് ഗോകുല്‍……

ഇനിയും വിജയസാധ്യതയുള്ള എത്രയോ സ്ഥാനാര്‍ത്ഥികള്‍ എന്‍ഡിഎയ്‌ക്കുണ്ട്. തൃപ്പൂണിത്തുറയിലെ അഞ്ജലി നായര്‍, തൃക്കാക്കരയില്‍ ട്വന്‍റി ട്വന്‍റി ടിക്കറ്റില്‍ മത്സരിക്കുന്ന അഖില്‍ മാരാര്‍, ആറന്‍മുളയില്‍ കുമ്മനം രാജശേഖരന്‍, നെടുമങ്ങാട് യുവരാജ് ഗോകുല്‍, തിരുവല്ലയില്‍ അനൂപ് ആന്‍റണി, ബേപ്പൂരില്‍ മത്സരിക്കുന്ന അഡ്വ. പ്രകാശ് ബാബു, ആലപ്പുഴയില്‍ സന്ദീപ് വചസ്പതി. കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കുന്ന നവ്യ ഹരിദാസ്, കോഴിക്കോട് സൗത്തില്‍ മത്സരിക്കുന്ന റെനീഷ്.. പാലായില്‍ ഷോണ്‍ ജോര്‍ജ്ജും പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജും,  കുന്നത്തുനാടില്‍ പി.വി. ശ്രീനിജനെ അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയ ബാബു ദിവാകരന്‍….അങ്ങിനെ എത്രയോ സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷയോടെ മെയ് നാലിന് കാത്തിരിക്കുന്നു.

റോബിന്‍ രാധാകൃഷ്ണനും ആതിര ഡി നായരും
കുണ്ടറയില്‍ റോബിന്‍ രാധാകൃഷ്ണനും ഏറ്റുമാനൂരില്‍ കേരളത്തിന്റെ മൈഥിലി താക്കൂറാകാന്‍ കുതിയ്‌ക്കുന്ന ആതിര നായരും എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തും.

Tags: Rajeev ChandrasekharLotus bloom in KeralaBJP victoryLatest news#Election2026Modi in KeralaKerala Assembly election2026BJP constituencies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.