കൊല്ലം:കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു.അഞ്ചലില്‍ ആണ് സംഭവം.
വാളകം സ്വദേശിനി അഹനയാണ് മരിച്ചത്. മാതാവിനൊപ്പം ക്ലാസിന് എത്തിയപ്പോഴാണ് സംഭവം.
വ്യാഴാഴ്ച രാവിലെയാണ് കരാട്ടെ ക്ലാസിനായി അഹന അമ്മയ്‌ക്കൊപ്പം എത്തിയത്. കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഞ്ചല്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.
















