Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടാറ്റ കൺസൾട്ടൻസി വിവാദം: മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന മാഫിയ പിന്നിൽ, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ നടത്തിയ ഓപ്പറേഷൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 10:52 am IST
in India

നാസിക്: പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്) നാസിക് ശാഖയെ കേന്ദ്രീകരിച്ച് നടന്നുവന്ന വന്‍ ലൈംഗിക പീഡന-മതപരിവര്‍ത്തന മാഫിയയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ‘കോര്‍പ്പറേറ്റ് പ്രണയ ചതി’ എന്നാണ് ഈ സംഭവത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത്.ലവ് ജിഹാദ് എന്ന ആഗോള കുറ്റകൃത്യത്തെ ജസ്റ്റ് ഒരു “Work Place Harrassment” എന്ന വെറും ഡിസിപ്ലിനറി ആക്ഷനിൽ ഒതുക്കി വച്ചിരിക്കുന്ന പല കേസുകളും വെളിപ്പെടുത്താൻ പെൺകുട്ടികൾ തയ്യാറായാൽ ഇന്ത്യ ഞെട്ടാൻ ഒരുങ്ങിക്കൊള്ളൂ.

പല നന്മമരങ്ങളെയും രക്ഷിക്കാനും കമ്പനിയുടെ സൽപ്പേര് പോവാതെ നോക്കാനും ഇപ്പോ തന്നെ പല സ്ഥാപനങ്ങളുടെയും തലപ്പത്ത് ഉള്ളവർ പണികൾ തുടങ്ങി കാണുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കമ്പനിയിലെ ഒരു ഹിന്ദു യുവതി റംസാൻ വ്രതം അനുഷ്ഠിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസിന് ആദ്യ സൂചന ലഭിച്ചത്. തുടർന്ന് ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ രണ്ടാഴ്ചയോളം ടിസിഎസ് ഓഫീസിൽ രഹസ്യമായി നിരീക്ഷണം നടത്തിയ പോലീസ് സംഘം, അവിടെ ലൈംഗിക പീഡനവും മതപരിവർത്തനത്തിനായുള്ള സമ്മർദ്ദങ്ങളും നടക്കുന്നുണ്ടെന്ന് കണ്ടെത്തി.മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇർമാൻ എന്ന പ്രസംഗകനെ വീഡിയോ കോളുകൾ വഴി ഇരകൾക്ക് പരിചയപ്പെടുത്തിയതായും വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സംഭവത്തിൽ എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതിയിൽ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള യുവതികളാണ് ഇരകളായവരിലേറെയും. ലൈംഗിക പീഡനം, ബലാത്സംഗം, പിന്തുടരൽ (Stalking), മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഒമ്പതോളം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആസിഫ് അൻസാരി, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്താർ, അശ്വിൻ ചൈനാനി എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് ഇതുവരെ പിടികൂടിയത്. എന്നാൽ കമ്പനിയിലെ എച്ച്ആർ മാനേജർ നിദ ഖാൻ ഒളിവിലാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്ന് പണം എത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവം ഇങ്ങനെ,

Step 1 :
നിദ ഖാൻ എന്ന കമ്പനിയുടെ HR മാനേജർ ഹിന്ദു പെൺകുട്ടികളെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു.
ആ സമയം അവർ ഒരു കാര്യം ഉറപ്പ് വരുത്തും. ആ പെൺകുട്ടിയുടെ കുടുംബത്തിൽ സാമ്പത്തിക പരാധീനത ഉള്ള ആളാണ് എന്നും ഈ ജോലി ആ പെൺകുട്ടിക്ക് വളരെ അത്യാവശ്യം ആണെന്നും ഉറപ്പാക്കും. ശേഷം അവളെ നിദ ഖാൻ ജോലിക്ക് എടുക്കും.
STEP 2 :
ഈ പെൺകുട്ടിയെ ആസിഫ് അൻസാരി, ഷാഫി ഷെയ്ഖ് , ഷാരൂഖ്ഖുറേഷി, റസാ മേമൻ തൗസിഫ് അത്തർ ഡാനിഷ് ഷെയ്ഖ് തുടങ്ങിയ ജിഹാദി ഗ്രൂമിങ് ടീമിലേക്ക് അവളെ അയക്കും. അവളെ സഹായിക്കാൻ എന്ന പേരിൽ അടുപ്പം കാണിക്കുന്ന അവളുടെ മേലുദ്യോഗസ്ഥന്റെ കുരുക്കിൽ അവൾ വീഴാൻ തുടങ്ങുകയായി. അവൾക്ക് ലീവ് മുതൽ സാലറി ഇൻക്രിമെന്റ് വരെ അവന്റെ ദാനം ആണെന്ന് അവൾ മനസിലാക്കുന്നു. അവളെ അയാൾ പതുക്കെ ബീഫ് കഴിപ്പിക്കുന്നു, റംസാൻ നോമ്പ് എടുപ്പിക്കുന്നു, തട്ടം ധരിക്കാൻ ശീലിപ്പിക്കുന്നു കൂടാതെ അയാളുടെ കാമത്തിന് കൂടി അവൾ വഴങ്ങേണ്ടി വരുന്നു. കാഫിർ ആയ അവളെ ഇങ്ങനെ ചെയ്യുന്നതിലൂടെ അയാൾക്ക് സ്വർഗ്ഗവാതിൽ തുറന്ന് കിട്ടുകയാണ് അത്രേ.
Step 3:
ബുദ്ധിയുള്ള പെൺകുട്ടികൾ ഈ ചതി മനസിലാക്കി HR മാനേജർ ആയ നിദ ഖാന്റെ അരികിൽ പരാതിയും ആയി എത്തുമ്പോൾ ഇതെല്ലാം കോർപ്പറേറ്റ് ലോകത്ത് നടക്കുന്നതാണ് എന്ന് പറഞ്ഞു അവളെ സഹകരിക്കാൻ പ്രേരിപ്പിക്കുന്നു.
അവരുമായി സഹകരിച്ചില്ല എങ്കിൽ തന്റെ ജോലി നഷ്ടമാവും എന്ന് മനസിലാക്കിയ പെൺകുട്ടികൾക്ക് മുന്നിൽ മറ്റ് വഴികൾ ഇല്ലാ.
ഈ ഒരു കാരണം കൊണ്ടാണ് സാമ്പത്തിക പരാധീനത ഉള്ളവരെ മാത്രം ഇത്തരത്തിൽ ഉള്ള കുടുക്കിൽ പെടുത്തുന്നത്. അവർ ജോലി പോകുമെന്ന ഭയവും മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ടും പലപ്പോഴും നിശബ്ദരാകുന്നു.

അല്ലാത്തവർ പരാതിയും ആയി പോലീസിലേക്ക് പോയാൽ ഇവരുടെ കാര്യം പ്രശ്നത്തിൽ ആവുമെന്ന് നിദ ഖാനും കൂട്ടർക്കും അറിയാം.
അങ്ങനെ എല്ലാം സുഗമമായി പോവുമ്പോൾ ആണ് മാർച്ച്‌ 22, 2026 ന് ഒരു പെൺകുട്ടി പരാതിയും ആയി പോലീസിൽ എത്തുന്നത്. 2022 മുതൽ 2026 വരെയും തന്നെ മതപരമായും ശരീരികമായും പീഡിപ്പിച്ചു എന്നാണ് അവൾ പരാതിപ്പെട്ടത്. നാല് വർഷങ്ങൾ ആയി അനവധി തവണ അവളെ ജിഹാദികൾ ബലാത്‌കാരം ചെയ്തു എന്നവൾ പരാതി പറഞ്ഞു. പോലീസിലെ നാല് ഉദ്യോഗസ്ഥര്‍ ശുചീകരണ തൊഴിലാളികളായി വേഷം മാറി രണ്ടാഴ്ചയോളം ടി.സി.എസ് ഓഫിസിനുള്ളില്‍ ജോലി ചെയ്തു. ഈ നിരീക്ഷണത്തിനൊടുവിലാണ് കമ്പനിക്കുള്ളില്‍ ടീം ലീഡര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രൂരതകള്‍ പുറംലോകമറിഞ്ഞത്. പീഡനം, ബലാത്സംഗം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് ഇതിനോടകം ഒന്‍പത് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേസ് അന്വേഷിക്കാൻ TCS ൽ എത്തിയ പോലീസ് സംഘത്തിന് സംഭവത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമായി. ഇത്തരത്തിൽ ഉള്ള അനുഭവം നേരിട്ടവർ പരാതിയും ആയി മുന്നോട്ട് വരണം എന്ന് പോലീസ് പറഞ്ഞത് അനുസരിച്ച് ഏപ്രിൽ 3 നോടകം 10 ഓളം പരാതികൾ പോലീസിന് ലഭിച്ചു. പോലീസ് നിദ ഖാൻ അടക്കമുള്ള ജിഹാദികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത പഴുതടച്ച അന്വേഷണം ഉണ്ടാവുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് പറഞ്ഞു.

ഈ സംഭവം പുറത്ത് വനത്തോടെ സമാനമായ അനേകം കേസുകൾ പലയിടത്തും പൊങ്ങി വരാനുള്ള സാധ്യത കൂടുതൽ ആണ്. ഓരോ പെൺകുട്ടിക്കും ജാതി അനുസരിച്ച് വില ഇട്ടു വലയിൽ വീഴ്‌ത്തിയിരുന്ന അതെ ജിഹാദി ചിന്താഗതി തന്നെയാണ് ഇതിന്റെ പിന്നിലും. ജിമ്മിലും ഹോസ്‌പിറ്റലുകളിലും മൾട്ടി നാഷണൽ കമ്പനികളിലും എല്ലാം അവരുണ്ട്. ജാഗ്രതയാണ് വേണ്ടത്.

Tags: TCS Love jihadTCS Nashik sexual harassmentTCS Nashik conversion case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

ടാറ്റ കൺസൾട്ടൻസി വിവാദം: മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന മാഫിയ പിന്നിൽ, ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ നടത്തിയ ഓപ്പറേഷൻ

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കൊറ്റാമലയിലെ വീട്ടിലെത്തിയ ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി മഹന്ത് ശംഭു തുണ്ടിയ എംഎല്‍എ കുടുംബത്തെ ആശ്വസിപ്പിക്കുന്നു. ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി എസ്. കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്‌നജിത് തുടങ്ങിയവര്‍ സമീപം

പട്ടികജാതി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി നിതിന്റെ വീട്ടിലെത്തി; ‘ദേശീയ പട്ടികജാതി കമ്മിഷന്‍ വഴി എല്ലാ സഹായവും ലഭ്യമാക്കും’

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

180ഓളം മൈനർ പെൺകുട്ടികളെ ലൈം​ഗികപീഡനത്തിനിരയാക്കി ബ്ലാക്ക്മെയിലിംഗ്: മുഹമ്മദ് അയാസ് അറസ്റ്റിലായതോടെ പിടിയിലായത് സെക്സ് റാക്കറ്റ് സംഘം

ബിഹാറിനെ നയിക്കാൻ ഇനി ബിജെപിയുടെ സമ്രാട്ട് ചൗധരി: ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.