രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈക്കു സമീപമുള്ള നാസിക്കിലെ ഏറെ പ്രശസ്തമായ കോര്‍പ്പറേറ്റ് സ്ഥാപനമായ ടിസിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഈ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ആറ് ഇസ്ലാമിക മതമൗലിക വാദികള്‍ സഹപ്രവര്‍ത്തകരായ വിവാഹിതരും അവിവാഹിതരുമായ ഹിന്ദു വനിതകളെ ലൈംഗികമായി ചൂഷണം ചെയ്യാനും മതംമാറ്റാനും ശ്രമിച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വളരെ ആസൂത്രിതമായും സജീവമായും പ്രവര്‍ത്തിച്ച ഈ ജിഹാദി സംഘത്തില്‍ സ്ഥാപനത്തിലെ ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവര്‍ പോലും ഉണ്ടെന്നാണ് അറിയുന്നത്. ഇവര്‍ ഹിന്ദു വനിതകളെ കൃത്യമായി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. ഇരകളില്‍ ചിലര്‍ ദുര്‍ബലരായിരുന്നു, ചിലര്‍ വഞ്ചിക്കപ്പെട്ടു, ചിലര്‍ ചതിക്കപ്പെട്ടു. കാഫിറായി മുദ്രകുത്തി ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും, അവരുടെ മതത്തെ അപമാനിച്ച് ഇസ്ലാമിലേക്ക് മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തങ്ങള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും അപമാനങ്ങളെക്കുറിച്ചും ഹിന്ദു വനിതകള്‍ സ്ഥാപനത്തിലെ എച്ച്ആര്‍മേധാവിയായ നിദ ഖാനെ പലയാവര്‍ത്തി സമീപിച്ചെങ്കിലും അവര്‍ ഈ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും അതിശയോക്തിയുമാണെന്നു പറഞ്ഞ് തള്ളിക്കളഞ്ഞു. ഒരു പരാതിയും മേലധികാരികള്‍ക്ക് കൈമാറിയില്ല. മതംമാറ്റ സംഘത്തിന്റെ മുഖ്യ കണ്ണിയായി ഈ ജിഹാദി വനിത പ്രവര്‍ത്തിക്കുകയായിരുന്നു.വര്‍ഷങ്ങളോളം പീഡനം സഹിച്ചതിനു ശേഷം, പലരും ജോലി ഉപേക്ഷിച്ചു. ഒരു വനിത ധൈര്യം സംഭരിച്ച് പൊലീസിനെ സമീപിച്ചു.
സംഭവത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഏഴ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കൃത്രിമമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ജോലിക്കെന്ന വ്യാജേന കമ്പനിയില്‍ കയറി. ഇവര്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലൂടെയാണ് മതംമാറ്റ സംഘത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചത്. അവിടെ ഒരാഴ്ചക്കാലം ജോലി ചെയ്യുന്നതിനിടെ ഈ ഉദ്യോഗസ്ഥര്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. എട്ടോളം ഹിന്ദു വനിതകള്‍ മുന്നോട്ടു വന്ന് ഇസ്ലാമിക മതമൗലികവാദികള്‍ നടത്തിക്കൊണ്ടിരുന്ന ചൂഷണവും പീഡനവും തുറന്നു പറഞ്ഞു.
ഏഴ് സ്ത്രീകളുടെയും ഒരു പുരുഷ ജീവനക്കാരന്റെയും പരാതികളെ അടിസ്ഥാനമാക്കി എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ ആറു പ്രതികളെ അറസ്റ്റ് ചെയ്തു. നിദ ഖാന്‍ ഒളിവില്‍ പോയി. മഹാരാഷ്‌ട്ര പോലീസ് പ്രത്യേകത സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
പ്രതികളായ രണ്ടിലേറെ പേര്‍, തന്നെ കമ്പനിക്ക് പുറത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് ഇരകളില്‍ ഒരാള്‍ പറഞ്ഞത്. മറ്റ് വനിതകളും ലൈംഗിക ചൂഷണത്തിന് വിധേയരായ കാര്യം വെളിപ്പെടുത്തി. പരാതി നല്‍കിയപ്പോള്‍ എല്ലാ കമ്പനികളിലും ഇങ്ങനെ തന്നെയാണെന്നത്രേ എച്ച്ആര്‍ മാനേജര്‍ പറഞ്ഞത്. നാല് വര്‍ഷമായി ഈ കമ്പനിയിലെ ഹിന്ദു വനിതകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും, മതം മാറ്റുകയും ചെയ്യുകയായിരുന്നു. ഇതിനെക്കുറിച്ചുള്ള പരാതികള്‍ തള്ളിക്കളയുകയായിരുന്നു.
നാസിക് കേസ് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങള്‍ വഴി ഇത്തരം നിരവധി സംഭവങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഏറെ അംഗീകാരമുള്ള, വിദഗ്‌ദ്ധമായ മാനേജ്‌മെന്റിനു പേരുകേട്ട ഒരു സ്ഥാപനത്തിലാണ് ജിഹാദി മനസ്സുള്ള ഒരുപറ്റമാളുകള്‍ ഇങ്ങനെ അഴിഞ്ഞാടിയതെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.മറ്റു കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് സമാന സ്വഭാവമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്.
ലൗ ജിഹാദിന്റെ വകഭേദമാണ് നാസിക്കിലെ ടിസിഎസില്‍ നടന്നതെന്ന് ആരെയും പ്രത്യേകം ബോധ്യപ്പെടുത്തേണ്ടതില്ല. അന്യ മതസ്ഥരെ അവിശ്വാസികളായി കണ്ട് പീഡിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന അപരിഷ്‌കൃതമായ രീതി സംഘടിതവും ആസൂത്രിതവുമായി നടക്കുകയാണ്. ഇതിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ അസഹിഷ്ണുക്കളായി മുദ്രകുത്തുന്ന വിരോധാഭാസവുമുണ്ട്. മതത്തിന്റെ പേരില്‍ പ്രണയം നടിച്ച് ഹിന്ദു-ക്രൈസ്തവ വനിതകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും മതം മാറ്റുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും, പരാതികള്‍ കോടതികളില്‍ എത്തിയിട്ടും ലൗ ജിഹാദ് എന്നൊന്നില്ലെന്ന് ഇസ്ലാമിക ശക്തികള്‍ക്ക് വിടുപണി ചെയ്യുന്നവര്‍ വാദിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ലൗ ജിഹാദിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിപ്പോകരുതെന്നു പറയുന്ന മലയാള മാധ്യമങ്ങള്‍ നാസിക് സംഭവം ചര്‍ച്ചയാകാതെ നോക്കുന്നത് കാണുന്നുണ്ടല്ലോ. ഓരോ പുതിയ ജിഹാദ് തന്ത്രവും വെളിച്ചത്താവുമ്പോള്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും നിറയുകയാണ്. ലവ് ജിഹാദ് വെറും പ്രചാരണമാണെന്ന് തള്ളിക്കളയുന്നവരുടെ കൊടുംകാപട്യം നാസിക് സംഭവത്തോടെ പൂര്‍ണമായും വെളിപ്പെട്ടിരിക്കുകയാണ്.
















