കൊന്നപ്പൂവായ് ഹൃദയം തങ്ങളില്‍
നിന്നു ചിരിക്കും കാലം
നമ്മുടെ മനസ്സില്‍ നന്മകള്‍ പൂക്കും
മേട വിഷുക്കാലം.
കണിവെള്ളരിവാല്‍ക്കണ്ണാടികളും
കണിയാകും കാലം
പുഞ്ചിരിതൂകും കണ്ണനെ മോദം
കണികാണും കാലം.
പുത്തന്‍ പുടവയുടുത്തെല്ലാരും
പൂത്തുലയും കാലം
പൂവിളികൊണ്ടങ്ങുത്സാഹത്തിന്‍
പൂത്തിരികത്തും കാലം.
നല്ലതു വരുവാനാശംസകളുടെ
കൈനീട്ടക്കാലം
പുഞ്ചിരിതൂകി നിറയ്‌ക്കും സ്‌നേഹം
പൂത്ത വിഷുക്കാലം!
















