തിരുവനന്തപുരം: യുഡിഎഫ് ഭരിച്ചാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി കൈപ്പിടിയിലൊതുക്കുമെന്നും പിന്നീട് കേരളം കാണാന്‍ പോകുന്നത് ഭീകരഭരണമായിരിക്കും എന്ന ആശങ്കയുടെ ചില സൂചനകള്‍ ഇപ്പോഴേ പുറത്തുവരുന്നതായി ആശങ്ക. ശ്രീനിവാസൻ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന ശോഭാ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചതും കേരളത്തിലെ ഭരണം കിട്ടിയേക്കുമെന്ന ആവേശത്തിന്റെ പുറത്താണ്.
പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശോഭാ സുരേന്ദ്രനെതിരെ വോട്ടിന് നോട്ട് ആരോപണം ഉയര്‍ത്തിയ വീഡിയോ ഷൂട്ട് ചെയ്ത മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകനെതിരെ ആര്‍എസ് എസും ബിജെപിയും ഗൂഢാലോചന നടത്തുന്നു എന്ന ഒരു നെരേറ്റീവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ഒരു കൊലക്കേസില്‍ പ്രതിയാണെന്ന രീതിയില്‍ പുകമറ സൃഷ്ടിക്കാനും ശ്രമം നടക്കുന്നു. ശോഭയ്‌ക്കൊപ്പം നടന്ന ഫോട്ടോ ഗ്രാഫര്‍ ജസ്റ്റിന്റെ മരണം അന്വേഷിക്കണെന്ന ആവശ്യം ഉന്നയിപ്പിച്ചിരിക്കുന്നത് ആലപ്പുഴയിലെ ബിന്ദു വിനയകുമാര്‍ എന്ന ബിജെപിയുടെ വനിതാ പ്രവര്‍ത്തകയെക്കൊണ്ടാണ്. ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവും ബിന്ദു വിനയകുമാര്‍ ഉയര്‍ത്തുന്നുണ്ട്. രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തിന് നേരിട്ട് കുടുംബം തന്നെ ദൃക്സാക്ഷിയായിട്ടുള്ള സംഭവമാണ്. അതിനെ മറ്റൊരു രീതിയില്‍ മാറ്റിമറിക്കുക എന്ന ലക്ഷ്യമാണ് വ്യാജമായ ഇത്തരം ആരോപണം ഉയര്‍ത്തുന്നതിന് പിന്നില്‍. ഇതിന് പിന്നിലും ഗൂഢശക്തികള്‍ പിന്നില്‍ നിന്നും ചരടുവലിക്കുന്നുവെന്ന് വേണം കരുതാന്‍.
ബിന്ദു വിനയകുമാറിനോട് ദേഷ്യപ്പെടുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ച് നിലവാരമില്ലാത്ത ഒരു നേതാവായും ശോഭാ സുരേന്ദ്രനെ അവതരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. തൃശൂരില്‍ മത്സരിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ സ്ത്രീലമ്പടനും സ്ത്രീപീഢകനും ആക്കി അവതരിപ്പിക്കാനുള്ള തീവ്രശ്രമത്തിന് സമാനമാണ് ഇപ്പോള്‍ ശോഭയ്‌ക്കെതിരെ നടക്കുന്ന സമാനതകളില്ലാത്ത ആക്രമണം. അല്‍പം തന്‍റേടത്തോടെ കാര്യങ്ങള്‍ പറയുന്ന നേതാവിന്റെ ശബ്ദം ഇല്ലാതാക്കുക എന്ന അജണ്ട തന്നെയാണ് ഇതിന് പിന്നിലെന്ന് കരുതുന്നു.
എന്തായാലും യുഡിഎഫ് ഭരണം വന്നാല്‍, ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരമന്ത്രി പദവും പിടിച്ചെടുത്താല്‍ പിന്നെ ജമാ അത്തെ ഇസ്ലാമി എന്തും ചെയ്തേക്കുമെന്ന ഭയം ഇതോടെ വീണ്ടും മറനീക്കി പുറത്തുവരികയാണ്.
















