Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 11:07 am IST
inKerala
പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച കണ്ണൂര്‍ ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആര്‍.എല്‍. നിതിന്‍ രാജിന് പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

സങ്കടം അലയടിച്ച വീട്ടില്‍ ഇരുവരുടെയും ഒത്തുകൂടല്‍ ഏവരുടെയും ഹൃദയം തകര്‍ക്കുന്ന നൊമ്പരമായി. മിടുക്കരായ മക്കളെ വലിയ സ്വപ്‌നങ്ങള്‍ കണ്ട് വളരാനായി വിട്ട കോളജില്‍, അവരെ നഷ്ടമായ അമ്മമാരുടെ കണ്ണീര്‍ അത്രമേല്‍ നൊമ്പരമായി. സ്വന്തം മകന് നീതി ലഭിക്കാനായി നിയമപോരാട്ടം നടത്തുന്ന അമ്മ, സമാന സാഹചര്യത്തില്‍ മകനെ നഷ്ടമായ അമ്മയുടെ കണ്ണീരൊപ്പാനെത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്കും കണ്ണീര്‍ അടക്കാനായില്ല.

മകന്‍ മരിച്ച ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങിയത് ഇന്നാണെന്ന് ആ അമ്മ പറഞ്ഞു. ഒരു ചടങ്ങിനും വീട്ടില്‍ നിന്ന് പുറത്തുപോയിട്ടില്ല. പക്ഷേ ഈ സംഭവം അറിഞ്ഞപ്പോള്‍, അതേ അവസ്ഥ അനുഭവിക്കുന്ന അമ്മയെ കാണണമെന്ന് തോന്നി. ഞങ്ങള്‍ എന്ത് പ്രാര്‍ത്ഥിച്ചോ അത് നടന്നിട്ടില്ലെന്ന് ഇടറിയ ശബ്ദത്തില്‍ പോലും ആ അമ്മക്ക് പറഞ്ഞ് മുഴുമിപ്പിക്കാനായില്ല.

സിദ്ധാര്‍ത്ഥിന്റെ കേസില്‍ എത്രത്തോളം നീതി നടപ്പായെന്ന് അമ്മ ഷീബ ചോദിച്ചു. ആരോപണ വിധേയരായ പൂക്കോട്ട് കോളജിലെ ഡീന്‍ അടക്കമുള്ള അധ്യാപകരെ തിരിച്ചെടുത്തു. സസ്‌പെന്‍ഷനും പുകമറയാണ്. സിദ്ധാര്‍ത്ഥന്റെ കേസില്‍ നിയമവും ശിക്ഷയും കൃത്യമായി നടപ്പായിരുന്നെങ്കില്‍ ഇതുപോലുള്ള കുറ്റങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. കുറ്റവാളികള്‍ക്ക് ഇപ്പോള്‍ ഒരു പേടിയുമില്ലല്ലോ. എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ലെന്നും തിരികെ ജോലിയില്‍ പ്രവേശിക്കാമെന്നും അവര്‍ക്ക് അറിയാം.

സിദ്ധാര്‍ഥന്റെ കാര്യത്തിലും ആദ്യം സ്വാഭാവിക മരണമെന്നാണ് പറഞ്ഞത്. പിന്നീട് ഓരോ ദിവസങ്ങളിലായാണ് സത്യം പുറത്തുവന്നത്. നിതിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഗവര്‍ണര്‍ ഇടപെട്ടതുകൊണ്ട് മാത്രമാണ് കുറ്റവാളികളായ കുട്ടികള്‍ ഇപ്പോഴും കോളജില്‍ കയറാത്തത്. കുറ്റവാളികള്‍ക്കുള്ള നിയമ സഹായത്തിനായി ബക്കറ്റ് പിരിവ് പോലും കോളജില്‍ നടത്തി. ഇതിലൂടെ അവിടെയുള്ളവരുടെ നിലപാട്, പ്രത്യേകിച്ചും ഇടത് അധ്യപക സംഘടനകളുടെ കാര്യം വ്യക്തമാണെന്നും സിദ്ധാര്‍ത്ഥിന്റെ അമ്മ ചൂണ്ടിക്കാട്ടി.

Tags: deathmotherRagingSidharthannithin raj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.