Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 04:50 pm IST
in Kerala, Parivar

കൊച്ചി: എല്ലാവരും ഒരുമിച്ച് പ്രയത്‌നിക്കുമ്പോള്‍ മാത്രമേ ഭാരതം വിശ്വഗുരുവായിത്തീരൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഗോപീഗോപന്മാരെല്ലാം അവരവരുടെ ചുള്ളിക്കൊമ്പുകള്‍കൊണ്ട് ഗോവര്‍ധനം ഉയര്‍ത്താന്‍ ശ്രമിക്കുന്നതുവരെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗോവര്‍ധനം ഉയര്‍ത്താന്‍ തന്റെ ചെറുവിരലനക്കിയില്ലെന്ന് ഓര്‍ക്കണം. നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം, അദ്ദേഹം പറഞ്ഞു. ബാലഗോകുലത്തിന്റെ സുവര്‍ണജൂബിലി സമാപന പരിപാടിയായ സുവര്‍ണാമൃതത്തോടനുബന്ധിച്ച് എളമക്കര ഭാസ്‌കരീയത്തില്‍ ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യക്തി ജീവിതവും കുടുംബ ജീവിതവും ദേശത്തിന് അനുഗുണമായിരിക്കണം. നല്ലവരായിരുന്നാല്‍ പോരാ, നന്മകള്‍ ദേശത്തിന് വേണ്ടി ഉപയോഗിക്കണം. ഒരു വ്യക്തിക്കും കുടുംബത്തിനും മാത്രമായി സുഖത്തോടെ ജീവിക്കാന്‍ സാധിക്കില്ല. രാജ്യം സുരക്ഷയുള്ളതായാല്‍ മാത്രമെ എല്ലാവരുടെയും ജീവിതം സുഖകരമായിരിക്കൂ, അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരുദേവനും വിവേകാനന്ദ സ്വാമിയുമെല്ലാം ആര്‍ജിച്ച വ്യക്തിത്വവും കഴിവുമെല്ലാം സമൂഹത്തിനുവേണ്ടിയാണ് ചെലവഴിച്ചത്.

ലോകനന്മയ്‌ക്കായി കഷ്ടതകളും ദു:ഖങ്ങളും സ്വയം ഏറ്റെടുത്ത ഭഗവാന്‍ ശ്രീകൃഷ്ണനാണ് നമുക്ക് മാതൃകയെന്ന് സര്‍സംഘചാലക് പറഞ്ഞു. ഭഗവാന്‍ കല്‍തുറുങ്കിലാണ് ജനിച്ചത്. അദ്ദേഹത്തിന് അച്ഛനമ്മമാരില്‍ നിന്നും അകന്ന് കഴിയേണ്ടി വന്നു. ലോകഹിതത്തിനായി പാണ്ഡവര്‍ക്കൊപ്പം നിന്ന് യുദ്ധത്തിന് മാര്‍ഗദര്‍ശനം നല്‍കി. ഒരു സുഖവും വ്യക്തിപരമായി അദ്ദേഹം നേടിയിരുന്നില്ല. സമ്പൂര്‍ണജീവിതവും ലോകനന്മക്കായി ചെലവഴിച്ചു.

ലോകത്തിന്റെ ഏതുഭാഗത്ത് പോയാലും ഇന്ന് ഭാരതീയര്‍ക്ക് മാന്യത ലഭിക്കുന്നുണ്ട്. ഭാരതം കരുത്തുള്ള രാജ്യമാണ്. നമ്മളെ ആക്രമിച്ചവരെ അവരുടെ നാട്ടില്‍ പോയി പാഠം പഠിപ്പിക്കുവാനുള്ള കഴിവ് നാം ആര്‍ജിച്ചു. നെഹ്‌റുവിന്റെ കാലത്ത് ചൈന നമ്മളെ ആക്രമിച്ചപ്പോള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതെ കീഴടങ്ങേണ്ടി വന്നു. ്അക്കാലത്ത് അമേരിക്ക സന്ദര്‍ശിച്ച മഹാരാഷ്‌ട്രയിലെ ഒരു എഴുത്തുകാരന്‍ കണ്ട നാടകത്തില്‍ നെഹ്‌റുവിന്റെ വേഷം കെട്ടിയ ആള്‍ കെന്നഡിയോട് യാചിക്കുന്നതും ജനങ്ങള്‍ ചിരിക്കുന്നതും കണ്ടുവെന്ന് വേദനയോടെ എഴുതി. ആ ദുസ്ഥിതി ഇന്നില്ല. ലോകത്തിനുമുന്‍പില്‍ കരുത്തോടെ നില്‍ക്കണം. കാശ്മീരി ജനത സമ്പത്തിലും ബുദ്ധിശക്തിയിലും വളരെ മുന്‍പിലായിരുന്നു. എന്നാല്‍ നാടിനെക്കുറിച്ച് ചിന്തിച്ചില്ല. അവസാനം പിറന്ന മണ്ണില്‍ നിന്നും എല്ലാം ഉപേക്ഷിച്ച് ഓടിപോകേണ്ടി വന്നു. നല്ലവരായതുകൊണ്ടുമാത്രം കാര്യമില്ല, സമൂഹത്തിനുവേണ്ടി നിലനില്‍ക്കണമെന്നാണ് ഇത് പഠിപ്പിക്കുന്നത്.

ഒരു ഘട്ടത്തിലും നമ്മുടെ സംസ്‌കാരത്തെ കൈവിടരുത്. മോശം പ്രവര്‍ത്തനങ്ങളില്‍ ലജ്ജ തോന്നുന്ന മനോഭാവമുണ്ടാകണം. ഏതു കഠിനതയിലും ജീവിതത്തിലെ നന്മകളെ നാം ചേര്‍ത്തുപിടിക്കണം. ധര്‍മ്മരക്ഷയ്‌ക്കായി സ്വജീവിതം ത്യജിച്ച നിരവധി മാതൃകകള്‍ നമുക്ക് മുന്‍പിലുണ്ട്. ഭാരതമാതാവിന്റെ സുരക്ഷിതത്വം സൂക്ഷിക്കണം. വിപത്ത് വരുമ്പോള്‍ നാടിനെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടിനെ പുരോഗതിയിലേയ്‌ക്ക് നയിക്കാനുള്ള ചുമതലയും നമുക്കുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.

ഈ നാടിനെ നയിക്കാനുള്ള കര്‍ത്തവ്യം നിങ്ങള്‍ക്കാണെന്ന് ബാലനേതൃസമ്മേളനത്തിനെത്തിയ വിദ്യാര്‍ത്ഥി സമൂഹത്തോട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷം നാടിനെ നയിക്കേണ്ടവരാണ് നമ്മള്‍. നന്മ ജീവിതത്തോട് ചേര്‍ത്തുവയ്‌ക്കണം. വിളക്ക് കൈയിലുണ്ടായാല്‍ പോരാ വെളിച്ചത്തിലേക്ക് നടക്കണം. സ്വയം പരിശ്രമിക്കണം. ചപലത പാടില്ല. ദൃഢമായ മനസോടെ നല്ല വ്യക്തിയായി നിലനില്‍ക്കണം. ഘോരമായ തപസ്യയാണിത്. അഹങ്കാരമില്ലാതെ മറ്റുള്ളവരോട് ദ്വേഷമില്ലാതെ മുന്നോട്ടുപോകണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ചടങ്ങില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ സര്‍സംഘചാലകിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. കരിയര്‍ ഗുരു ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, സംസ്ഥാന ഭഗിനി പ്രമുഖ സ്മിത വല്‍സലന്‍, ബാലസമിതി സംസ്ഥാന അധ്യക്ഷ ശിവാന്യ എസ്. പ്രദീപ്, കോഴിക്കോട് ജില്ലാ കാര്യദര്‍ശി ആദികേശവന്‍ എന്നിവര്‍ പങ്കെടുത്തു. ബാലഗോകുലം പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ സ്വാഗതവും കാര്യദര്‍ശി വി.ജെ. രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.

Tags: RSSbalagokulamDr Mohan Bhagvat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍
Kerala

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

India

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

India

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.