Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 11:04 am IST
inKerala, Kottayam

എരുമേലി: നിര്‍ദിഷ്ട അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെ അലൈന്‍മെന്റും റൂട്ടും സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തുവിടാത്തതിനാൽ പ്രദേശവാസികളില്‍ ആശങ്ക വ്യാപകമാകുന്നു. സ്ഥലമേറ്റെടുക്കലിന് വിധേയമായ സര്‍വെ നമ്പറുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും, സബ് ഡിവിഷന്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തത് വ്യക്തതക്കുറവിന് ഇടയാക്കുന്നു. ഇതിനാല്‍ എത്ര വീടുകളും സ്ഥലങ്ങളും പദ്ധതിയുടെ പരിധിയില്‍ വരും എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു.

നിലവില്‍ പ്രചരിക്കുന്നത് പഴയ അലൈന്‍മെന്റുകളും മാപ്പുകളുമാണ്. ഇതിനിടെ, പാതയുടെ അന്തിമ അലൈന്‍മെന്റ് സര്‍ക്കാരിന് കൈമാറുമെന്ന് റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. റെയില്‍വേ ഇതുവരെ അംഗീകൃതമായ വിശദമായ അലൈന്‍മെന്റ് മാപ്പ് പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മാപ്പുകള്‍ ഔദ്യോഗികമല്ലെന്നാണ് വിവരം. അതിനാല്‍, ശബരി റെയില്‍പാതയുടെ അന്തിമ മാപ്പ് അടിയന്തിരമായി പ്രസിദ്ധീകരിച്ച് ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.

അന്തിമ റൂട്ട് മാപ്പും അലൈന്‍മെന്റും സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചാല്‍ മാത്രമേ പാത കടന്നുപോകുന്ന പ്രദേശങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമാകൂ. ഈ അനിശ്ചിതത്വം കാരണം നിരവധി ആളുകള്‍ വില്ലേജ് ഓഫീസുകളില്‍ എത്തി പ്രസിദ്ധീകരിച്ച സര്‍വെ നമ്പറുകള്‍ അടിസ്ഥാനമാക്കി സ്വന്തം ഭൂമി ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഒരു സര്‍വെ നമ്പറിനകത്ത് തന്നെ അഞ്ച് മുതല്‍ പത്ത് ഏക്കര്‍ വരെ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍, സബ് ഡിവിഷന്‍ നമ്പറുകള്‍ ലഭ്യമാകുന്നത് നിര്‍ണായകമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കാഞ്ഞിരപ്പള്ളി മേഖലയില്‍ എലിക്കുളം, കപ്പാട്, കാഞ്ഞിരപ്പള്ളി, ഇടക്കുന്നം, കൂവപ്പള്ളി വഴിയുള്ള റൂട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എരുമേലി എം.ഇ.എസ് കോളേജിനടുത്തായി സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള സാധ്യതയും ഈ പ്ലാനില്‍ ഉണ്ട്. മുന്‍പ് ഇടക്കുന്നം വഴി കൂവപ്പള്ളിയിലേക്ക് പദ്ധതിയിട്ടിരുന്ന റൂട്ടില്‍ ഒരു വീട് മാത്രമേ ബാധിക്കുകയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ, കൊല്ലപ്പള്ളി മുതല്‍ എരുമേലി വരെയുള്ള ഭാഗത്ത് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ലിഡാര്‍ സര്‍വെയില്‍ ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന രീതിയിലായിരുന്നു അലൈന്‍മെന്റ് രൂപപ്പെടുത്തിയിരുന്നതെന്ന് വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, അടുത്തിടെ പ്രസിദ്ധീകരിച്ച സര്‍വെ നമ്പറുകള്‍ കുളപ്പുറം, കൂവപ്പള്ളി പ്രദേശങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. പുതിയ സര്‍വെ വിവരങ്ങള്‍ പ്രകാരം കുളപ്പുറം കവലയില്‍ നിന്നുള്ള പ്രധാന റോഡായ ആനത്താനം റോഡ് മുറിച്ചുകടന്ന് റെയില്‍പാത കടന്നുപോകുന്നതായി സൂചന ലഭിക്കുന്നു. മുന്‍പ് ആനത്താനം റോഡിന് സമാന്തരമായി റബര്‍ തോട്ടങ്ങളിലൂടെ ജനവാസ മേഖലകള്‍ ഒഴിവാക്കി പദ്ധതിയിട്ടിരുന്ന അലൈന്‍മെന്റിനോട് താരതമ്യം ചെയ്യുമ്പോള്‍, പുതിയ നിര്‍ദേശങ്ങള്‍ വലിയ മാറ്റം സൂചിപ്പിക്കുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ആനത്താനം റോഡിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വെ നമ്പറുകള്‍ ഉള്‍പ്പെടുന്നത്, നിരവധി വീടുകള്‍ക്ക് ഭീഷണിയാകുമെന്ന ആശങ്ക ശക്തമാക്കുന്നു. ഗ്രാമത്തിലെ പ്രധാന ഗതാഗത മാര്‍ഗമായ ആനത്താനം റോഡ് മുറിച്ച് റെയില്‍പാത കടന്നുപോയാല്‍, പ്രദേശം രണ്ടായി വിഭജിക്കപ്പെടുകയും, മറുവശത്തുള്ള ജനങ്ങള്‍ ഗതാഗതപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

Tags: RailwayBridgeSabariRout Map
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

Kerala

ട്രെയിനില്‍ നിന്ന് അര്‍ധരാത്രി യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം: റെയില്‍വേ 2 ലക്ഷം രൂപ നല്‍കണം

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.