Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2026, 10:42 am IST
in Samskriti

പ്രധാനമായും പിതൃക്കളെ പ്രീതിപ്പെടുത്തുന്നത്തിനുള്ള വ്രതമാണിത്. സമ്പത്ത്, ആരോഗ്യസംരക്ഷണം, സന്താനാഭിവൃദ്ധി ഇവയും ഫലശ്രുതിയില്‍ പറയുന്നു.

സൂര്യനും ചന്ദ്രനും ഒരേ രാശിയില്‍ സംഗമിക്കുന്ന ദിനമാണ് അമാവാസി. അമാവാസിയുടെ തലേന്നുതന്നെ വ്രതമാരംഭിക്കണം. തലേന്നു കുളിച്ചു ശുദ്ധമായി അമാവാസിനാളില്‍ പുണ്യതീര്‍ഥസ്‌നാനം, ബലിതര്‍പ്പണം, ഒരിക്കലൂണ് ഇവ കഴിച്ച് അന്ന് വ്രതശുദ്ധിയില്‍ കഴിയുക.

കുടുംബത്തില്‍ മരിച്ചുപോയ പിതൃക്കള്‍ക്കെല്ലാവര്‍ക്കും വേണ്ടി അന്ന് ബലിതര്‍പ്പണം നടത്തണം.

തുലാം അമാവാസി, കര്‍ക്കടക അമാവാസി ഇവയ്‌ക്ക് ഏറെ പ്രാധാന്യമുണ്ട്.

അമാവാസി വ്രതവും ബലിതര്‍പ്പണവും വംശത്തിന്റെ സര്‍വ്വതോമുഖമായ അഭിവൃദ്ധി ഉണ്ടാക്കുമെന്നും ഫലശ്രുതിയിലുണ്ട്.

ഗൃഹത്തില്‍ വേണ്ടത്

ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്
1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂമ്പ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമായാണ് വീടുകളില്‍ കത്തിക്കുന്നത്. പൂജാകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്‌ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്‍പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്‌ക്കുവാന്‍ ഉമ്മറത്താണ് സ്ഥാനം.
2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്‌ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം വേണം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്‌ക്കരുത്.
3. വീടിന്റെ കിഴക്കുവശത്ത് ഒരു തുളസിത്തറ. വീടിന്റെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്റെ വലിപ്പവും മുറ്റത്തിന്റെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലുപ്പം തുളസിത്തറയ്‌ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. അത് ഗൃഹത്തിനുള്ളിലേക്ക് വരത്തക്കവിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത്.
തുളസിപ്പുവ് പറിച്ച് നേരെ ചൂടരുത്. മഹാവിഷ്ണുവിന് സമര്‍പ്പിച്ച പൂവേ അണിയാവു. തുളസിത്തറ പണിയും മുന്‍പ് അതിന്റെ സ്ഥാനവും വലിപ്പവും നിശ്ചയിക്കാന്‍ വാസ്തുവിദ്യാ വിദഗ്‌ദ്ധന്റെ നിര്‍ദേശം സ്വീകരിക്കുന്നത്
നല്ലതാണ്.
4. രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങള്‍ നിശ്ചയമായും ഉണ്ടായിരിക്കണം. ഗ്രന്ഥം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യം ആണെന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.
5. വീടിന്റെ ഉമ്മറത്ത് ഇഷ്ടദേവതയുടെ ഒരു ചിത്രം അലങ്കരിച്ചുവയ്‌ക്കണം.
6. ക്ഷേത്രദര്‍ശനത്തിനു സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്‌നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക.
7. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ.
8. ഒരു ആവണപ്പലക.
9. തടിയില്‍ നിര്‍മ്മിച്ചു പിച്ചളകെട്ടിയ ഒരു പറ.
10. വിളക്കില്‍ കത്തിക്കുന്നതിന് അലക്കി ശുദ്ധമാക്കിയ തിരിത്തുണി.
11.ഇഷ്ടദേവതകളെ മനസ്സില്‍ ധ്യാനിച്ച് ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.
12.കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇരിപ്പിടം.

കുറഞ്ഞത് ഇത്രയുമെങ്കിലും ഒരു ഹിന്ദുഗൃഹത്തില്‍ ഉണ്ടായിരിക്കണം.

ഗൃഹസ്ഥര്‍ ശ്രദ്ധിക്കാന്‍

കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്.

നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.

അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം. പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്‌ക്ക് നയിക്കും.

നാസ്തികത, വേദനിന്ദ, ദേവനിന്ദ, ദേഷ്യം, ഡംഭ്, ദുരഭിമാനം, ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.

പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാം.

അസത്യം പറഞ്ഞോ അധര്‍മ്മം ചെയ്‌തോ സമ്പാദിക്കുന്നവ
നും, ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത് സൗഖ്യം ലഭിക്കുകയില്ല.
അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത് സര്‍വ്വനാശം വരുത്തുന്നു,
പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.

പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക് താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം, ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.

സത്യം, ധര്‍മ്മം, സദാചാരം, ശുചിത്വം എന്നിവ സന്തോഷ
പൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും കാമപൂ
ര്‍ത്തിയും പാടില്ല.

പ്രയോജനമില്ലാതെ കൈകള്‍കൊണ്ട് എന്തെങ്കിലും ചെയ്യുക, താളം പിടിക്കുക, വെറുതെ കാലുചലിപ്പിക്കുക, പരസ്ത്രീയെ ആസക്തിയോടെ നോക്കുക, അനവശ്യമായി പുലമ്പുക, അന്യരെ നിന്ദിക്കുക ഇവയൊന്നും പാടില്ല.

ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ, തുളസിയിലയോ മുടിയില്‍ ചൂടരുത്.

ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരിക്കരുത്.

സന്ധ്യാസമയത്ത് ഭക്ഷണം കഴിക്കരുത്.

വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്.

അമിതമായി ഭക്ഷിക്കരുത്.

ഭക്ഷണം മടിയില്‍ വെച്ച് കഴിക്കരുത്.

വളരെ രാവിലെയും വളരെ വൈകീട്ടും ഭക്ഷണം കഴിക്കരുത്.
ഒന്നിനെയും ഹിംസിക്കാത്തവന് ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു. ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.

നൂറു വര്‍ഷത്തേക്ക് വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്.
ഉച്ച വെയില്‍, ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്.
രണ്ടു കൈകളുംകൊണ്ട് തല ചൊറിയരുത്. തലമുടി വലിച്ചുപറിക്കുക, തലയിലടിക്കുക എന്നിവയും പാടില്ല.

ആഹാരശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്.
അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍, ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത് ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്.

അംഗഹീനര്‍, അംഗവൈകല്യമുള്ളവര്‍, വിദ്യഭ്യാസമില്ലാത്തവര്‍, വൃദ്ധന്മാര്‍, വൈരൂപ്യമുള്ളവര്‍, ദരിദ്രര്‍, തന്നേക്കാള്‍ താഴ്ന്നവര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്.

സന്ധ്യക്ക് മുടി ചീകരുത്.

അനുമതി കൂടാതെ അന്യന്റെ വാഹനം, കിടക്ക, ഇരിപ്പിടം,
കിണര്‍, വീട് തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാ
പത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.

കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും എല്ലാവരുടെയും ബന്ധുവായുള്ള
വനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.
സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.

സന്ധ്യാ സമയത്ത് സ്ത്രീസംഗം പാടില്ല.

ഭക്ഷണം, ദാനം, മൈഥുനം, ഉപവാസം, വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണ്.

ആയുസ്സ്, ധനം, സ്ത്രീസംസര്‍ഗ്ഗം, മന്ത്രം, ഔഷധദാനം, മറ്റൊരുത്തനാല്‍ നേരിട്ട അപമാനം, മാനം, ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.

സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും,
ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.

മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്.

ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോ, ജലപാനം ചെയ്യുകയോ ചെയ്യരുത്.

യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കന്‍ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്.

ഇത് മറ്റൊരള്‍ക്ക് എന്ന് പറഞ്ഞ് വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്.

ഭര്യ രക്ഷിക്കപ്പെട്ടാല്‍ സന്താനം രക്ഷിക്കപ്പെടും, സന്താനം രക്ഷിക്കപ്പെട്ടാല്‍ ആത്മാവ് രക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ച് ഉത്തമമാകുന്നു.

മദ്യപാനം, ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം, ഭര്‍ത്തൃവിരഹം, പരദൂഷണം, ചുറ്റിത്തിരിയല്‍, പകലുറക്കം, അന്യഗൃഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു.

അന്യദേശത്ത് പോകുന്ന ഭര്‍ത്താവ് ഭാര്യയുടെ ഉപജീവനാദികള്‍ക്കുള്ള ഏര്‍പ്പാട് ചെയ്തിട്ടേ പോകാവൂ.

ബ്രഹ്‌മഹത്യ, മദ്യം സേവിക്കല്‍, മോഷണം, ഗുരുപത്‌നീഗമനം, ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച് മഹാപാതകങ്ങള്‍.

ഉറങ്ങുക, ഉറക്കമൊഴിക്കുക, കുളിക്കുക, ഇരിക്കുക, കിടക്കുക, വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്.

ഭക്ഷണസമയത്ത് സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്.

നാലും കൂടിയ വഴി, തറകെട്ടിയ വൃക്ഷം, പൂന്തോട്ടം, ദുഷ്ടസ്ത്രീകളുടെ ഗൃഹം എന്നിവടങ്ങളില്‍ രാത്രി പോകാന്‍ പാ
ടില്ല.

ദേവ പൂജാ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.
കലഹം, വൈരം എന്നിവ കഴിവതും ഒഴിവാക്കണം. ദേവ
പൂജ, പിതൃപൂജ, അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക് ശുഭ ഫലങ്ങള്‍ കൈവരും.

Tags: DevotionalHinduismഅമാവാസിവ്രതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൂര്‍വ്വമീമാംസ…

Samskriti

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

Samskriti

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

Samskriti

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

Samskriti

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

പുതിയ വാര്‍ത്തകള്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.