സോഷ്യൽ മീഡിയയിൽ ’ഗുണ്ട ബിനു’ എന്ന പേരിൽ സുപരിചിതനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ്. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞ് വീണാണ് അന്ത്യം സംഭവിച്ചത്.
റീലുകളിലൂടെ ശ്രദ്ധനേടിയ ശരത്ത് ’ഗുണ്ട ബിനു’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. മാര്‍ച്ച് 31ന് ശരത്തിന്റെ പിറന്നാളായിരുന്നു. നടി സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ വിയോഗ വിവരം അറിയിച്ചിട്ടുണ്ട്. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.











