തിരുവനന്തപുരം: പ്രീ പോള്‍ സര്‍വേകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.കെപിസിസി അംഗം ജെഎസ് അഖിലാണ് പരാതി നല്‍കിയത്.
ശാസ്ത്രീയ അടിത്തറ ഇല്ലാത്ത സര്‍വേകള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാണ് ആവശ്യം. മണ്ഡലങ്ങളില്‍ ജയം പ്രവചിക്കുന്ന സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയുണ്ടന്ന് പരാതിയില്‍ പറയുന്നു. മാര്‍ഗരേഖ പുറത്തിറക്കണമെന്നും ആവശ്യമുണ്ട്.
സര്‍വേകളുടെ രീതിയും സാമ്പത്തിക സ്രോതസും വെളിപ്പെടുത്താന്‍ മാധ്യമങ്ങളോട് നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്.
















