Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

ബിജെപിയ്‌ക്ക് സേഫ് സീറ്റാണ് നേമമെന്നും അതിന് കാരണം വര്‍ഷങ്ങളായി രാജീവ് ചന്ദ്രശേഖര്‍ നേമത്ത് നടത്തിയ പ്രവര്‍ത്തനമാണെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 09:06 pm IST
inKerala

തിരുവനന്തപുരം: ബിജെപിയ്‌ക്ക് സേഫ് സീറ്റാണ് നേമമെന്നും അതിന് കാരണം വര്‍ഷങ്ങളായി രാജീവ് ചന്ദ്രശേഖര്‍ നേമത്ത് നടത്തിയ പ്രവര്‍ത്തനമാണെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. മലയാള മനോരമ- സീവോട്ടര്‍ സര്‍വ്വേയില്‍ രാജീവ് ചന്ദ്രശേഖറും വി. ശിവന്‍കുട്ടിയും തമ്മിലുള്ള വോട്ട് വ്യത്യാസ് 5 ശതമാനത്തില്‍ കൂടിയാല്‍ പോലും അതിശയിക്കേണ്ടതില്ലെന്നാണ്.

ഇക്കുറി ജനങ്ങളുടെ മനസ്സില്‍ ഏറ്റവും വലിയ പ്രശ്നമായി കടന്നുവരുന്നത് ശബരിമലസ്വര്‍ണ്ണക്കൊള്ളയാണെന്നത് രാജീവ് ചന്ദ്രശേഖറിനെ പിന്തുണയ്‌ക്കും. പിന്നെ അവിടുത്തെ രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ പ്രവര്‍ത്തനം. പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം കേരളത്തില്‍ വന്നിട്ടും അവിടെ പോകാതെ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് തന്നെ ക്യാമ്പടിക്കുകയായിരുന്നു എന്നത് തന്നെ എത്രമാത്രം ഗൗരവം രാജീവ് ചന്ദ്രശേഖറും ബിജെപിയും നേമത്തിന് കല്‍പിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്.

നിഷ്പക്ഷവോട്ടുകളാണ് ഇക്കുറി രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമാകുക എന്ന് കരുതുന്നു. കാരണം രാജീവ് ചന്ദ്രശേഖര്‍ വികസനത്തിന്റെ രാഷ്‌ട്രീയം മാത്രം പറയുന്ന നേതാവാണ്. രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചാല്‍ നേമത്ത് വികസനം വരുമെന്ന് വികസനമില്ലാതെ മടുത്ത് കഴിയുന്ന നേമത്തെ ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നു.

കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് 2016ല്‍ നേമത്തിലൂടെയാണ്. പിന്നീട് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ 3949 വോട്ടുകള്‍ക്ക് തോല്‍പിച്ച് ശിവന്‍കുട്ടി ബിജെപി അക്കൗണ്ട് പൂട്ടിച്ചു. ആ അക്കൗണ്ട് 2026ല്‍ ബിജെപി വീണ്ടും തുറക്കുമെന്ന് പറയുന്നതിന് വേറെയും കാരണമുണ്ട്. അത് നോക്കാം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ചപ്പോള്‍ നേമം നിയോജകമണ്ഡലം ബിജെപിയ്‌ക്കൊപ്പമാണ് നിന്നത്.

രാജീവ് ചന്ദ്രശേഖര്‍ അന്ന് ഏറ്റവും കൂടുതല്‍ വോട്ട് സമാഹരിച്ചതും നേമത്ത് നിന്നു തന്നെയാണ്. അന്ന് നേമത്ത് തൊട്ടടുത്ത എതിരാളിയായ ശശി തരൂരിനേക്കാള്‍ 22,000 വോട്ടുകള്‍ രാജീവ് ചന്ദ്രശേഖറിന് അധികമായി ലഭിച്ചിരുന്നു.

ഇനി 2025ല്‍ നടന്ന തദ്ദേശസ്വയംഭരണസ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും നേമം ബിജെപിയ്‌ക്കൊപ്പമാണ് നിന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ നേമം നിയോജകമണ്ഡലത്തില്‍ 25 വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 17ലും ബിജെപിയാണ് ജയിച്ചത്.  എല്‍ഡിഎഫിന് അഞ്ചിടത്താണ് ജയിക്കാനായത്. പക്ഷെ അന്ന് ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ തൃക്കണ്ണാപുരവും പുന്നയ്‌ക്കാമുകളും എല്‍ഡിഎഫ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അതെന്തായാലും നേമത്തെ വാര്‍ഡുകളിലെ മൊത്തം കണക്കെടുത്താല്‍ ബിജെപിയ്‌ക്ക് സിപിഎമ്മിനേക്കാള്‍ 8000 വോട്ടുകള്‍ അധികം ലഭിച്ചിരുന്നു. കോണ്‍ഗ്രസ് ശബരീനാഥന്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും രാജീവ് ചന്ദ്രശേഖറിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു.  കോണ്‍ഗ്രസ് വോട്ടുകള്‍ പോലും വി. ശിവന്‍കുട്ടിക്ക് മറിച്ചുനല്‍കുന്ന എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യഡീല്‍ 2021ല്‍ നടന്നിരുന്നു. എന്നാല്‍ 2026ല്‍ കോണ്‍ഗ്രസ് അവരുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായ ശബരീനാഥനെ നിര‍്ത്തുന്നതും രാജീവ് ചന്ദ്രശേഖരിന് അനുകൂലമാകുമെന്നതില്‍ സംശയമില്ല.

എസ്‍ ഡിപിഐ ജില്ലാപ്രസിഡന്‍റ് ലത്തീഫിന്റെ പരസ്യപ്രസ്താവനയിലാണ് ശിവന്‍കുട്ടിയുടെ പ്രതീക്ഷ. 2021ല്‍ എസ് ഡിപിഐയുടെ വോട്ടുകള്‍ ശിവന്‍കുട്ടിയ്‌ക്ക് നല്‍കുകയായിരുന്നുവെന്നാണ് ലത്തീഫ് പ്രസ്താവിച്ചത്. എസ് ഡിപിഐ വോട്ടുകള്‍ വേണ്ടെന്ന് പറയാന്‍ സിപിഎം നേതാക്കളാരും തയ്യാറാകാത്തതും ശ്രദ്ധേയമാണ്. മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്രീകരിക്കാന്‍ എസ് ഡിപിഐയും മുസ്ലിംലീഗും എല്ലാ അടവുകളും പയറ്റിയേക്കും.

എങ്കിലും രാജീവ് ചന്ദ്രശേഖറിനായിരിക്കും ഇത്തവണ ജയമെന്നാണ് ബദ്ധശത്രുക്കളായ മലയാളമനോരമ പത്രവും മനോരമ-സിവോട്ടര്‍ സര്‍വ്വേയും പ്രവചിച്ചിരിക്കുന്നത്. 89693 പേരില്‍ നിന്നും അഭിപ്രായം ശേഖരിച്ചാണ് വിപുലമായ ഈ സര്‍വ്വേ നടത്തിയിരിക്കുന്നത്. കേരളത്തിലെ നല്ലൊരു ശതമാനം ജനങ്ങളും വോട്ടെടുപ്പിന് ഏറെ മുന്‍പേ തന്നെ തീരുമാനം എടുത്തതായി സീ വോട്ടര്‍ കമ്പനിയുടെ യശ്വന്ത് പറയുന്നു.

Tags: Kerala Assembly elections 2026election 2026Rajeev ChandrasekhardevelopmentsdpiSivankuttySabarinathannemomLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.