Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിച്ച് കേരളത്തെ വികസിത സംസ്ഥാനമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 09:57 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും ഇതാണ് അതിനുപറ്റിയ സമയമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍.തിരുവനന്തപുരത്ത് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് മാര്‍ഗരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം കേരളത്തിലെ എല്‍ഡിഎഫിനും യുഡിഎഫിനും മികച്ച ബദലാണ്. എന്‍ഡിഎയുടെ വോട്ട് വിഹിതം 2 ശതമാനത്തില്‍ നിന്ന് 20 ശതമാനം ആയി വര്‍ധിച്ചത് ഇതിന്റെ തെളിവാണ്. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന നയത്തില്‍ അധിഷ്ഠിതമായ ഭരണമാണ് എന്‍ഡിഎ വാഗ്ദാനം ചെയ്യുന്നത്.

അഴിമതിരഹിത ഭരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യമായ സേവനങ്ങള്‍, ഭക്ഷ്യസുരക്ഷ എന്നിവ എന്‍ഡിഎയുടെ പ്രധാന വാഗ്ദാനങ്ങളാണ്. സുരക്ഷിതവും അഴിമതിമുക്തവുമായ ഒരു കേരളം കെട്ടിപ്പടുക്കുമെന്നും, 3.5 കോടി ജനങ്ങള്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ സ്വര്‍ണ മോഷണക്കേസില്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ സിബിഐ അന്വേഷണം നടത്തി പ്രതികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. കഴിഞ്ഞ 30 വര്‍ഷത്തെ ക്ഷേത്ര ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ദേവസ്വം ബോര്‍ഡുകളില്‍ ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിച്ച് കേരളത്തെ വികസിത സംസ്ഥാനമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു ഭരണമാതൃകയാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സമ്പന്നമാണ്. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായതും കഠിനാധ്വാനികളായ ജനങ്ങളുമുള്ള നാടാണ് കേരളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷവാനെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി കേരളം ഭരിച്ച എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു. ഇരുമുന്നണികളും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയിരിക്കുകയാണ്. ഇവര്‍ കേരളത്തിന്റെ വികസനം തടസപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക, ആരോഗ്യ സൂചികയില്‍ കേരളം പിന്നിലാണ്. നിലവിലെ ഭരണകൂടം സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ദേശീയ അധ്യക്ഷന് ആറന്മുള കണ്ണാടി സമ്മാനിച്ചു. എന്‍ഡിഎ ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി, ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു ജേക്കബ്, മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ഹരികുമാര്‍, കെകെസി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍, കുരുവിള മാത്യൂസ്, അരുണ്‍ വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: UDF< MainbjpgoldSABARIMALALDFmanifestocampaignthestNithin Nabin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

News

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.