Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 04:38 pm IST
in Kerala
ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂര്‍: ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂര്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായെത്തിയ ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയാണ് മണ്ഡലത്തെ പൊടുന്നനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ക്ഷേത്രനഗരിയായ മണ്ഡലത്തില്‍ നിന്ന് 1967 മുതല്‍ ഏതാണ്ട് അരനൂറ്റാണ്ട് കാലമായി ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ല എന്ന കാര്യമാണ് ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചത്. ഇതോടെ കപട മതേതര മുന്നണികള്‍ സജീവമായി. മതം നോക്കിയും ജാതി നോക്കിയും മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നവരൊക്കെ മതേതരത്വത്തിന്റെ അപ്പോസ്തലന്മാരായി.

1967ല്‍ മുസ്ലിംലീഗിന്റെ ബിവിഎസ് തങ്ങള്‍ വിജയിച്ച മണ്ഡലത്തില്‍ എഴുപതില്‍ വിജയിച്ചത് ബി. വടക്കനാണ്. 77ലും 80ലും തങ്ങള്‍ വീണ്ടും വിജയിയായി. 82ലും 87ലും ലീഗിന് വേണ്ടി പികെകെ ബാവ മണ്ഡലം നിലനിര്‍ത്തി. 91ല്‍ അബൂബക്കര്‍ വിജയിച്ചു. 96ലാണ് ഇടതുപക്ഷത്തിന് ആദ്യ വിജയം. സിപിഎം സ്വതന്ത്രനായി മത്സരിച്ച സിനിമാ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് ഗുരുവായൂരില്‍ വിജയിച്ചു. 2001ല്‍ പികെകെ ബാവയിലൂടെ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. 2006ലും 2011ലും 2016ലും കെ.വി. അബ്ദുള്‍ഖാദറിലൂടെ ഹാട്രിക് വിജയമാണ് സിപിഎം നേടിയത്. 2021ല്‍ എന്‍.കെ. അക്ബര്‍ സിപിഎമ്മിന് വേണ്ടി മണ്ഡലം നിലനിര്‍ത്തി. ഇക്കുറിയും അക്ബര്‍ തന്നെയാണ് സിപിഎമ്മിന് വേണ്ടി കളത്തില്‍. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദിനെ മത്സരിപ്പിക്കുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ആയ അഡ്വ. ബി. ഗോപാലകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരത്തിന് എത്തിയതോടെയാണ് ഗുരുവായൂരില്‍ തീപാറുന്ന പോരാട്ടത്തിന് തുടക്കമായത്. പ്രസ്താവനകളുടെ മൂര്‍ച്ച കൊണ്ട് എതിരാളികളെ നേരിട്ട ഗോപാലകൃഷ്ണന് മണ്ഡലത്തില്‍ ലഭിക്കുന്നത് വലിയ ജനപിന്തുണയാണ്. ഗുരുവായൂരിന്റെ വികസനം മുരടിച്ചു നില്‍ക്കുന്ന സാഹചര്യം ഗോപാലകൃഷ്ണന്‍ എണ്ണിയെണ്ണി പറയുന്നു. കുടിവെള്ളം പോലും ലഭ്യമല്ലാത്ത തീരദേശ ജനത, മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന തദ്ദേശീയര്‍, ശ്വാസംമുട്ടുന്ന ക്ഷേത്രനഗരി, മതിയായ യാത്രസൗകര്യങ്ങള്‍ ഇല്ലാത്ത, അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന തീരമേഖല. എങ്ങും എത്താത്ത കടല്‍ഭിത്തി നിര്‍മ്മാണം. ഇങ്ങനെ മണ്ഡലം നേരിടുന്ന വികസന പ്രതിസന്ധികള്‍ ഏറെയാണ.് ഗുരുവായൂരില്‍ അടുത്തകാലത്ത് കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ്‌നഗരം പദ്ധതിയിലൂടെ ഏതാണ്ട് 400 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതൊഴിച്ചാല്‍ മണ്ഡലത്തില്‍ കാര്യമായ വികസനം ഒന്നും വന്നിട്ടില്ല. ഗുരുവായൂരില്‍ നിന്ന് തിരുനാവായക്കുള്ള റെയില്‍പാത ഇപ്പോഴും കടലാസില്‍ മാത്രം ഒതുങ്ങുന്നു. സ്ഥലം ഏറ്റെടുത്തു കൊടുത്താല്‍ പാത നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് റെയില്‍വേ പലവട്ടം അറിയിച്ചിട്ടും സംസ്ഥാനം താല്‍പര്യം കാണിച്ചില്ല. ഗുരുവായൂരിന്റെ മുഖച്ഛായ മാറ്റാവുന്ന പദ്ധതിയായിരുന്നു ഇത്.

മൂന്ന് പ്രധാന ഭാഗങ്ങളാണ് ഗുരുവായൂര്‍ മണ്ഡലത്തിനുള്ളത്. ക്ഷേത്രവും അനുബന്ധ പ്രദേശങ്ങളും അടങ്ങുന്ന ഗുരുവായൂര്‍ മേഖല, ചാവക്കാട് തീരമേഖല, പുന്നയൂര്‍ക്കുളം ഗ്രാമപ്രദേശങ്ങള്‍. ചാവക്കാടും പുന്നയൂര്‍ക്കുളവും വികസനത്തിന്റെ കാര്യത്തില്‍ വളരെ പിന്നാക്കമാണ.് കേരളത്തിന്റെ അഭിമാനമായ നാലപ്പാട്ട് തറവാടിന്റെ ആസ്ഥാനമാണ് പുന്നയൂര്‍ക്കുളം. ഭാഷയുടെയും സാഹിത്യത്തിന്റെയും കലവറയായിരുന്ന ഇവിടെ അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒരു ശ്രദ്ധയും കാണിച്ചിട്ടില്ല. മാധവിക്കുട്ടിയുടെ ഓര്‍മ്മയ്‌ക്കായി കമലാ സുരയ്യ സ്മാരകം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അനാഥമായി കിടക്കുന്നു. ചാവക്കാട് ഫിഷ് ലാന്‍ഡിങ് സെന്റര്‍ ആവശ്യത്തിനു സൗകര്യങ്ങളില്ലാത്തതിനാല്‍ പരിമിതികള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയാണ്.

മാലിന്യനിര്‍മാര്‍ജന പദ്ധതികളും കടലാസില്‍ ഒതുങ്ങി. ദിവസംതോറും പതിനായിരക്കണക്കിനാളുകള്‍ എത്തുന്ന ക്ഷേത്രനഗരിയില്‍ മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം ഒരുക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭയുടെയും കഴിവുകേടാണ്. കിണറുകളില്‍ എല്ലാം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. വികസന പ്രതിസന്ധികളാണ് ഗുരുവായൂരില്‍ ഇക്കുറി തെരഞ്ഞെടുപ്പ് വിഷയം. അതിനിടയിലാണ് 50 വര്‍ഷമായി മതം നോക്കി മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നവരുടെ തനിനിറം ഗോപാലകൃഷ്ണന്‍ ഉറക്കെ വിളിച്ചുപറഞ്ഞത്. മുന്നണി നേതാക്കളുടെ ഉറക്കംകെടുത്താന്‍ ഇത് ധാരാളമായിരുന്നു. ഗുരുവായൂരിലെ രാഷ്‌ട്രീയ പോരാട്ടത്തിന് ചൂട് പകരാന്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കായി. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിന്റെ പ്രാധാന്യം കണക്കിലെടുത്ത് വന്‍ വികസന പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ ഈ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണം എന്നതാണ് ഗോപാലകൃഷ്ണന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്‌ക്ക് വോട്ട് തേടിയാണ് എന്‍.കെ അക്ബറിന്റെ പ്രചരണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സി.എച്ച്. റഷീദ് വോട്ട് തേടുന്നു. പ്രവചനാതീതമായ ത്രികോണ മത്സരത്തിലേക്ക് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം ഉയര്‍ന്നിട്ടുണ്ട്.

Tags: B GopalakrishnanKerala Assembly elections 2026election 2026Guruvayur constituencyNDA Guruvayur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

Kerala

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

Kerala

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.