Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 05:30 am IST
inFootball

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഹൃദയം കീഴടക്കിയൊരു പ്ലേയര്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ- മുഹമ്മദ് സലാ. അതിന്റെ തെളിവാണ് ആരാധക പിന്തുണയോടെ ഏറ്റവും കൂടുതല്‍ തവണ പിഎഫ്എ പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ചൊവ്വാഴ്‌ച്ച രാത്രി ഏറെ വൈകിയാണ് ലോക ഫുട്‌ബോളിനെയാകെ വിഷമത്തിലാഴ്‌ത്തി സലാ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ലിവറില്‍ നിന്നും വിടുകയാണെന്ന വിവരം വെളിപ്പെടുത്തിയത്. ലിവര്‍പൂള്‍ എഫ്‌സിക്കൊപ്പം നേടിയ കിരീടങ്ങള്‍ അണിനിരത്തിയ ഷോക്കേസിന് മുന്നിലിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മുഹമ്ദ് സലാ ഈ സീസണിനൊടുവില്‍ താന്‍ ലിവര്‍പൂള്‍ എഫ്‌സിയില്‍ നിന്നും ഒഴിയും എന്ന് അറിയിച്ചത്.

2017ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് എഎസ് റോമയില്‍ നിന്നും ലിവര്‍പൂളിലെത്തിയ ഘട്ടം മുതലേ വിസ്മയം കാട്ടിത്തുടങ്ങി. ചടുലമായി താളത്തിലും വേഗത്തിലും സലാ നടത്തുന്ന മുന്നേറ്റങ്ങളും ഡ്രിബ്ലിങ്ങുകളും ഹൃദയം നിറയ്‌ക്കുന്നവയായിരുന്നു. ലിവര്‍പൂള്‍ ഫുട്‌ബോള്‍ ടീം അതിന്റെ സുവര്‍ണ കാലം തിരിച്ചുപടിച്ച കാലഘട്ടത്തിലാണ് സലാ ഇവിടേക്കെത്തിയത്. ഇക്കാലയളവിലാണ് ജര്‍മന്‍ പരിശീലകന്‍ യര്‍ഗോന്‍ ക്ലോപ്പും ടീമിന്റെ ഭാഗമാകുന്നത്. അതില്‍ പിന്നെ ലിവറിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവിലെ സീസണില്‍ ആണ്‍ സ്ലോട്ടിന് കീഴില്‍ നിറം മങ്ങിയ പ്രകടനമാണ് ലിവര്‍ കാഴ്‌ച്ചവച്ചു വരുന്നത്. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടറിലെ വിജയം വലിയൊരു ആശ്വാസമാണ് ലിവര്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. അതില്‍ വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ മുഹമ്മദ് സലായുടെ സ്വതസിദ്ധശൈലിയിലുള്ള ഇടംകാലന്‍ ഷോട്ടില്‍ നിന്നായത് ആരാധകരെ കൂടുതല്‍ ആവേശത്തിലും ആഹ്ലാദത്തിലുമാഴ്‌ത്തി. ഇനി ഇതുപോലൊരു അവസരം കിട്ടുമോയെന്ന് ഉറപ്പില്ല. അതിമനോഹരമായ ഈ ഒരു പശ്ചാത്തലത്തിലാണ് സലാ തന്റെ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഒമ്പത് വര്‍ഷത്തിനിടെ സലാ എന്ന ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ലോക ഫുട്‌ബോള്‍ ആരാധകരുടെ ഹൃയത്തിലേറിയ, യൂറോപ്യന്‍ ഫുട്‌ബോളിന്റെ കിരീടം വയ്‌ക്കാത്ത രാജാവായി വാണ വസ്തുതകളിലേക്കൊരു തിരിഞ്ഞുനോട്ടം.

ഒരേ പ്രീമിയര്‍ ലീഗ് ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍

പ്രായം 33ലെത്തിയ സലാ 2017 മുതല്‍ ഇതുവരെ 435 കളികളില്‍ ലിവറിനായി ബൂട്ടുകെട്ടി. 277 ഗോളുകളിളില്‍ പങ്കാളിത്തം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 276 ഗോളുകളുടെ ഭാഗമായിരുന്ന വെയ്ന്‍ റൂണിയുടെ റിക്കാര്‍ഡ് ഭേദിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, തിയറി ഹെണ്‍റി, കെവിന്ഡ ഡി ബ്രൂയിനെ, ഗാരെത്ത് ബെയ്ല്‍, മാര്‍ക് ഹ്യൂഗ്‌സ്, അലന്‍ ഷിയറെര്‍ എന്നിവര്‍ രണ്ട് തവണ വീതം പിഎഫ്എ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി. എന്നാല്‍ സലാ ഈ നേട്ടം മൂന്ന് തവണ കൈവരിച്ചു. ഏറ്റവും സ്വന്തമാക്കിയത്. ഒടുവില്‍ 2024-25 സീസണില്‍.

പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഓരോ സീസണിലും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിനുള്ള സുവര്‍ണ ബൂട്ട് സ്വന്തമാക്കിയതിനുള്ള റിക്കാര്‍ഡ് സലായുടെ പേരിലാണ്. 2024-25 സീസണില്‍ നാലാം തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആഴ്‌സണലിന്റെ സ്‌ട്രൈക്കറായിരുന്ന ഫ്രഞ്ച് ഇതിഹാസം തിയറി ഹെണ്‍റിക്കൊപ്പമാണെത്തിയത്.

ഇടംകാല്‍ ഷോട്ടിലൂടെ കൂടുതല്‍ ഗോളുകള്‍ നേടുന്ന പ്രീമിയര്‍ ലീഗ് താരമായി. റോബി ഫവ്‌ളര്‍ ബാക്കിനെ ഇക്കാര്യത്തില്‍ മറികടന്നത് മൂന്ന് വര്‍ഷം മുമ്പ്.

അമ്പത് ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടുന്ന ആദ്യത്തെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍. ഗല്ലാട്ടസാരെയ്‌ക്കെതിരെ 4-0ന് വിജയിച്ച മത്സരത്തിലൂടെയാണ് സലാ ഈ നേട്ടം കൈവരിച്ചത്. ദിദിയര്‍ ദ്രോഗ്ബയും സാമുവല്‍ ഏറ്റുവും നേടിയ 44 ഗോളുകള്‍ ആണ് സലയ്‌ക്ക് തൊട്ടുപിന്നിലുള്ളത്.

Tags: footballLiverpool FCMuhammad SalahEgyptian king of Europe
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.