Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

ആത്മഹത്യക്ക് ശ്രമിച്ചെന്നും വെളിപ്പെടുത്തല്‍

ഡോ. പി. ശിവപ്രസാദ്byഡോ. പി. ശിവപ്രസാദ്
Mar 25, 2026, 11:03 am IST
inKerala

ആലപ്പുഴ: ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ വനിതാ മതില്‍ കെട്ടിയ സിപിഎം നേതാക്കള്‍ വനിതാ സഖാക്കളെ അസഭ്യം പറഞ്ഞ് അപമാനിച്ച് പാര്‍ട്ടിയുടെ പടിയിറക്കുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും, ഡിവൈഎഫ്ഐ നേതാവുമായിരുന്ന അഡ്വ. ഷീബാ രാകേഷാണ് പാര്‍ട്ടിയിലെ പുരുഷ സഖാക്കള്‍ നടത്തുന്ന മാനസിക പീഡനത്തിന്റെയും അസഭ്യം പറഞ്ഞ് അപമാനിക്കുന്നതിന്റെയും വിവരങ്ങള്‍ സമൂഹമാധ്യമ കുറിപ്പിലൂടെ പുറത്തുവിട്ടത്. മുന്‍ മന്ത്രി ജി. സുധാകരനെ അനുകൂലിക്കുന്നു എന്നതിന്റെ പേരില്‍ താന്‍ നേരിട്ടത് സമാനതകളില്ലാത്ത മാനസിക പീഡനങ്ങളാണെന്നും സിപിഎം സസ്ഥാന സെക്രട്ടറിക്കും, ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഷീബ പറയുന്നു.

ജില്ലാ കമ്മറ്റിയംഗം അസഭ്യം പറഞ്ഞതും, എച്ച്. സലാം എംഎല്‍എയുടെ വിഭാഗം മാനസികപീഡനം നടത്തിയതും കുറിപ്പിലുണ്ട്. ഗതികെട്ട് ഒരു ജനപ്രതിനിധിയുടെ വീട്ടിലെത്തി ആത്മഹത്യാ ശ്രമം നടത്തിയെന്ന ഞെട്ടിക്കുന്ന വിവരവും ഷീബ പങ്കുവെക്കുന്നു

സമൂഹമാധ്യമ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍
”കഴിവേറീടെ മോളെ’എന്ന് വിളിച്ച ജില്ലാ കമ്മറ്റി അംഗം ഉള്ള പാര്‍ട്ടിയില്‍ നിന്നും ഇപ്പോഴും ഭീഷണിയുണ്ട്… 2024 ജനുവരി നാല് വരെ ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കി കൊണ്ടിരുന്ന പാര്‍ട്ടിയംഗവും ജനപ്രതിനിധിയുമായ ആളുടെ വീട്ടിലെത്തി ആത്മഹത്യാ ശ്രമം നടത്തിയ ശേഷമാണ് ബ്ലോക്കിലെ കമ്മിറ്റികള്‍ പോലും നേരെ നടക്കാന്‍ തുടങ്ങിയത്. (ചേതന/കരുമാടി സൊസൈറ്റി/കാക്കാഴം സര്‍വ്വീസ് സഹകരണ ബാങ്ക് പുനര്‍ നിര്‍മ്മാണം/പാര്‍ട്ടി ആഫീസ് നിര്‍മ്മാണ ഫണ്ട്…). ഏതിലാണ് അഴിമതി ഇല്ലാത്തത്.

ഇത് അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്. എനിക്ക് നഷ്ടങ്ങള്‍ മാത്രമെ ഉണ്ടാകൂ എന്നറിയാം… ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗവും, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റി അംഗവും, ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഏരിയ കമ്മിറ്റി അംഗവും മേഖല സെക്രട്ടറിയും ഒക്കെ ആയിരിക്കുന്ന സമയത്താണ് പാര്‍ട്ടിയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗമായി മത്സരിക്കണമെന്ന് എന്നെ അറിയിക്കുന്നത്… പാര്‍ട്ടി പറഞ്ഞതനുസരിച്ച് മത്സരിക്കുകയായിരുന്നു.

എന്നാല്‍, തുടര്‍ന്ന് ഇങ്ങോട്ട് അമ്പലപ്പുഴയിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും ഗ്രൂപ്പ് കളികളും ഒക്കെ മാറിമറിയുകയും ഇതൊന്നും അറിയാത്ത ഞാന്‍ അതിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി മാറുകയും ആയിരുന്നു. മുന്‍ മന്ത്രിയായിരുന്ന ജി. സുധാകരന്‍ സാറാണ് എന്റെ പേര് നിര്‍ദ്ദേശിച്ചത് എന്ന വൈരാഗ്യത്തില്‍ പാര്‍ട്ടിയിലെ നിലവിലെ എംഎല്‍എ എച്ച്. സലാം വിഭാഗം എനിക്കെതിരെ കടുത്ത മാനസിക, വൈകാരിക പീഡനങ്ങള്‍ അഴിച്ചുവിടുകയായിരുന്നു… എന്നെ പരിഹസിക്കുകയും, വാസ്തവവിരുദ്ധമായ നുണകള്‍ പ്രചരിപ്പിക്കുകയും, വളരെ രൂക്ഷമായ ഭാഷയില്‍ എന്നെ അകാരണമായി ശകാരിച്ചു വന്നിരുന്നതും ആകുന്നു.

20/02/2022 ല്‍ ഞാനെന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ പദ്ധതി നിര്‍വഹണത്തിന്റെ നിര്‍ണായക ഘട്ടമായതിനാല്‍… 13-ാം ദിവസം തന്നെ ഞാന്‍ തിരികെ ബ്ലോക്ക് പഞ്ചായത്തിലേക്ക് എന്റെ ചുമതലയിലേക്ക് വന്നിട്ടുള്ളതും ആകുന്നു. എന്നാല്‍ ഞാന്‍ ലീവെടുക്കാതെ തിരികെ വന്നത് ഏതോ ഗൂഢാലോചനയുടെ പേരിലാണെന്ന് പറഞ്ഞ് പാര്‍ട്ടി അടിയന്തര കമ്മിറ്റി വിളിച്ചിട്ടുള്ളതും അന്നും എന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടുള്ളതും ആകുന്നു. എന്നാല്‍ തിരുവനന്തപുരം മേയര്‍ പ്രസവശേഷം ഒന്നരമാസം കഴിഞ്ഞ് തന്റെ ചുമതലയിലേക്ക് പ്രവേശിച്ചപ്പോള്‍ പത്രമാധ്യമങ്ങള്‍ അടക്കം സഖാവിനെ അഭിനന്ദിച്ചു. എങ്കിലും എനിക്ക് നമ്മുടെ പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത് തീര്‍ത്തും ഞെട്ടിപ്പിക്കുന്നതും ഒരു പുരോഗമന പാര്‍ട്ടിക്ക് ചേരാത്തതുമായ പ്രതികരണമാണ്. ടി അടിയന്തര കമ്മറ്റിയുടെ മിനിറ്റ്സ് എഴുതിയ ബുക്ക് ഉള്‍പ്പെടെ പിന്നീട് അവര്‍ ഒളിപ്പിച്ചിട്ടുള്ളതും ആകുന്നു.

സഖാവ് — ന്റെ മുഖത്ത് അറിയാതെയെങ്കിലും നോക്കിയിട്ടുണ്ടെങ്കില്‍ എന്നെ പതിഞ്ഞ ശബ്ദത്തില്‍ വളരെ മോശമായ തെറികള്‍ വിളിക്കുന്നത് ശീലമാക്കി വന്നിരുന്നതും ആകുന്നു. മറ്റുള്ളവരുടെ ഇടയില്‍ ഇരുന്ന് പരസ്യമായി … എന്നെ തെറി വിളിക്കുന്നത് പാര്‍ട്ടിയില്‍ പാട്ടാണ്. എന്നെപ്പോലുള്ള സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത പാര്‍ട്ടി ആയി അമ്പലപ്പുഴയിലെ പാര്‍ട്ടിയെ ഇവര്‍ മാറ്റിതീര്‍ത്തിരിക്കുകയാണ്.
നല്ല സഖാക്കളെ ഗ്രൂപ്പിസത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് അകറ്റുകയും തങ്ങള്‍ക്കും, മക്കള്‍ക്കും, ബന്ധുക്കള്‍ക്കും ജോലിക്ക് വേണ്ടി മാത്രം പാര്‍ട്ടിയില്‍ ചേക്കേറിയിരിക്കുന്ന നേതാക്കന്മാരുടെ ശിങ്കിടികളെ വെച്ചു മാത്രം മുന്നോട്ടുപോകുന്ന പാര്‍ട്ടിയായി അമ്പലപ്പുഴയിലെ പാര്‍ട്ടി മാറിയിരിക്കുന്നു. ഒരു സ്ത്രീയായ, അഭിഭാഷകയായ എനിക്ക് പോലും അതിജീവിക്കാനാവാത്ത വിധം കുത്തഴിഞ്ഞ രാഷ്‌ട്രീയ കീഴ്‌വഴക്കങ്ങളാണ് ഇവിടെ ഉടലെടുത്തു വരുന്നത്… തുടങ്ങി പാര്‍ട്ടിയിലെ നേതാക്കളുടെ സ്ത്രീവിരുദ്ധത ഷീബ തുറന്നുകാട്ടുന്നു.

 

Tags: CPM KeralaWomen's harassment in CPMFormer Block Panchayat President
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.