Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

നിസ്സാരക്കാരനല്ല രാജീവ് ചന്ദ്രശേഖര്‍...അയാള്‍ നടന്നുവന്ന, കടന്നുവന്ന പാതകള്‍ നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. നിങ്ങളുടെ അളവുകോലുകള്‍ അദ്ദേഹത്തെ അളക്കാന്‍ മതിയാവാതെ വരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 11:23 pm IST
inKerala, India
യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

തിരുവനന്തപുരം: 200 കോടിയുടെ വീടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച രേഖ നല്‍കിയില്ല എന്ന് പറഞ്ഞ് മനോരമ പത്രവും ദേശാഭിമാനിയും മാധ്യമവും അവരുടെ രാഷ്‌ട്രീയ അജണ്ടയ്‌ക്കായി രാജീവ് ചന്ദ്രശേഖരിനെ പന്താടാന്‍ ശ്രമിയ്‌ക്കുമ്പോള്‍ ഒന്നറിയുക…നിസ്സാരക്കാരനല്ല രാജീവ് ചന്ദ്രശേഖര്‍…അയാള്‍ നടന്നുവന്ന, കടന്നുവന്ന പാതകള്‍ നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. നിങ്ങളുടെ അളവുകോലുകള്‍ അദ്ദേഹത്തെ അളക്കാന്‍ മതിയാവാതെ വരും.

ടാറ്റയും അംബാനിയും ബിര്‍ളയും ഒന്നും മൊബൈല്‍ ഫോണ്‍ സേവനത്തിന്റെ സാധ്യത അറിയാത്ത കാലത്ത് കണ്ണൂരിലെ ഒരു യുവാവ് കേന്ദ്രസര്‍ക്കാരില്‍ 1994ല്‍ മൊബൈല്‍ ഫോണ്‍ സേവനക്കമ്പനി ആരംഭിയ്‌ക്കാന്‍ ലൈസന്‍സിന് അപേക്ഷിച്ചു. ആ ചെറുപ്പക്കാരന് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു. 1995ല്‍ മുംബൈയില്‍ അദ്ദേഹം ബിപിഎല്‍ മൊബൈല്‍ കമ്പനിയുടെ ആദ്യ ഓഫീസ് ആരംഭിച്ചു. കാലത്തിന് മുന്‍പേ കുതിക്കുന്ന ബുദ്ധിയും ബിസിനസ് ചിന്തയുമായിരുന്നു അന്ന് രാജീവ് ചന്ദ്രശേഖര്‍ എന്ന യുവാവിന്.

20 വര്‍ഷത്തോളം അദ്ദേഹം ബിപിഎല്‍ മൊബൈല്‍ നടത്തി. അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവനക്കമ്പനിയായിരുന്നു ബിപിഎല്‍. പിന്നീട് 2005ല്‍ അദ്ദേഹം ബിപിഎല്ലിന്റെ 64 ശതമാനം ഓഹരികള്‍ വിറ്റു. എത്ര രൂപയ്‌ക്കെന്നോ? 5200 കോടി രൂപയ്‌ക്ക്. ഈ മുതലൊന്നും രാഷ്‌ട്രീയത്തിലെ അഴിമതിയില്‍ നിന്നും ഉണ്ടാക്കിയ പണമല്ല. കഠിനമായ പരിശ്രമം, വിദ്യാഭ്യാസരംഗത്തെ മിടുക്കിലൂടെയും നേടിയെടുത്തതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 100 ശതമാനം മെറിറ്റിലൂടെ നേടിയ വിജയം.

ഇന്ത്യൻ വ്യോമസേനയിൽ റിട്ട. എയർ കമ്മഡോറായിരുന്ന എം.കെ. ചന്ദ്രശേഖരന്റെയും ആനന്ദവല്ലിയുടേയും മകനായി 1964 മെയ് 31ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ആണ് രാജീവ് ചന്ദ്രശേഖര്‍ ജനിച്ചത്. ഡോ.ദയാ മേനോൻ സഹോദരിയാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീറിംഗിൽ ബിരുദവും പിന്നീട് ചിക്കാഗോയിലെ പ്രശസ്തമായ ഇല്ലിനോയിസ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും നേടി. അമേരിക്കയിലെ വിഖ്യാതമായ ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ ഭാഗമായ യൂണിവേഴ്സിറ്റിയാണ് ഇല്ലിനോയിസ് ടെക്. 1988ല്‍ പുറത്തിറങ്ങുമ്പോള്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രായം വെറും 24 വയസ്സ്. 1988 മുതൽ 1991 വരെ അമേരിക്കയിലെ ഇൻ്റൽ കമ്പ്യൂട്ടർ കമ്പനിയിൽ കമ്പ്യൂട്ടറിന്റെ ചിപ്പ് പ്രൊസസർ നിർമ്മിക്കുന്ന ഐ.ടി ഉദ്യോഗസ്ഥനായി ജോലി നോക്കി. ഉയര്‍ന്ന ശമ്പളം. മറ്റ് ആനുകൂല്യങ്ങള്‍.

ഇതിനിടെയാണ് വിവാഹം നടക്കുന്നത്. 1991-ൽ ബിപിഎൽ ഗ്രൂപ്പ് ചെയർമാൻ ടിപിജി നമ്പ്യാരുടെ മകളെയാണ് വിവാഹം ചെയ്തത്. 1963ല്‍ ബിപിഎല്‍ എന്ന കമ്പനി സ്ഥാപിച്ച ടിപിജി നമ്പ്യാരുടെ കമ്പനി അതിവേഗം വളര്‍ന്നു. ടിവി, റെഫ്രിജറേറ്റര്‍ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ രംഗത്ത് ഗുണനിലവാരത്തിന്റെ നാമമായിരുന്നു ബിപിഎല്‍. കോടികള്‍ ആസ്തിയുള്ള ബിസിനസുകാരനായ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം കഴിച്ച ശേഷം രാജീവ് ചന്ദ്രശേഖര്‍ 30 തികയും മുന്‍പേ തന്നെ ഇന്ത്യയിലേക്ക് തിരിച്ചുവുന്നു.

1991-ൽ ബിപിഎൽ കമ്പനിയിൽ ചേർന്നു. പിന്നീടാണ് മൊബൈല്‍ ഫോണ്‍ ലൈസന്‍സിന് 1994-ൽ രാജീവ് അപേക്ഷ നല്‍കുന്നത്. 2005-ൽ അതിന്റെ 64 % ഓഹരികൾ എസ്സാർ ഗ്രൂപ്പിന് വിൽപ്പന നടത്തി കൈമാറി. രാജീവ് ചന്ദ്രശേഖർ സ്ഥാപിച്ച ബിപിഎൽ മൊബൈൽ കമ്പനി ലയന ശേഷം വോഡാഫോൺ എസ്സാർ കമ്പനി എന്ന പേരിൽ അറിയപ്പെടുന്നു. 2005-ൽ രാജീവ് ചന്ദ്രശേഖർ ജുപ്പീറ്റർ ഫിനാഷ്യൽ ഇൻവെസ്റ്റ്മെൻ്റ് കമ്പനി തുടങ്ങി. ഇപ്പോൾ അത് 800 മില്യൺ യു.എസ് ഡോളർ (ഏകദേശം 7500 കോടി രൂപ) വിപണി മൂല്യമുള്ള ഒരു കമ്പനിയാണ്.

രാഷ്‌ട്രീയ ജീവിതം
ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമിയില്‍ വമ്പന്‍ പരിവര്‍ത്തനം നടത്തിയ മോദിയുടെ പെര്‍ഫോമന്‍സ് രാഷ്‌ട്രീയം രാജീവ് ചന്ദ്രശേഖറിനെ ആകര്‍ഷിച്ചു. സാങ്കേതികവിദ്യ, ഇന്നവേഷന്‍ എന്നിവയിലുള്ള മോദിയുടെ താല്‍പര്യവും രാജീവിന് മോദിയിലേക്ക് അടുപ്പിച്ചു. 2006-ൽ ബിജെപിയിൽ ചേർന്നതോടെയാണ് രാഷ്‌ട്രീയ ജീവിതം തുടങ്ങുന്നത്. 2006-ൽ കർണാടകയിൽ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006 മുതൽ 2024 വരെയുള്ള പതിനെട്ട് വർഷം ബിജെപി ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ-മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2020 മുതൽ ബിജെപിയുടെ ദേശീയ വക്താവായ അദ്ദേഹം പിന്നീട് ബിജെപിയുടെ കേരളത്തിലെ അധ്യക്ഷനായി.

Tags: Rajeev ChandrasekharnemomLatest newsbjp state presidentBPL Mobile companyJupiter financial investment company
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.
India

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

Kerala

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.