Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 04:01 pm IST
in Entertainment

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച “യൂത്ത്” കേരളത്തിലും തകർപ്പൻ വിജയം. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. വമ്പൻ ചിത്രങ്ങൾക്കൊപ്പം പ്രദർശനം ആരംഭിച്ച യൂത്തിനും ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. വയലൻസും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെർറ്റൈനെർ ആണ് ചിത്രം എന്ന അഭിപ്രായമാണ് യൂത്തിനു ലഭിക്കുന്നത്. ആദ്യ ദിനം ലഭിച്ചതിലും കൂടുതൽ കളക്ഷൻ ആണ് ചിത്രത്തിന് നാലാം ദിനം ലഭിച്ചത് എന്നത് ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യതക്കു അടിവരയിടുന്നു. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ടെൻഷനും പിരിമുറുക്കങ്ങളും മറന്ന് ചിരിച്ചു ആസ്വദിച്ചു കാണാവുന്ന ഒരു സിനിമാനുഭവമാണ് യൂത്ത് സമ്മാനിക്കുന്നത്.

കേരളത്തിലും തമിഴ്നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തിൽ മികച്ച പ്രകടനവുമായി തിളങ്ങി നിൽക്കുന്നത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് ആണ് എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിലെ വളരെ നിർണ്ണായക കഥാപാത്രമായി, നായകനായ കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് അഭിനയിച്ചിരിക്കുന്നത്. നായകനായ കെൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. യുവത്വത്തിന്റെ, അവരുടെ ജീവിതത്തിന്റെ ആഘോഷം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ ഓരോരുത്തരും ഇഷ്ടപെടുന്ന രീതിയിൽ, സ്കൂൾ – കോളേജ് കാലഘട്ടവും അതിലുള്ള രസകരമായ നിമിഷങ്ങളും പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ചിത്രം, ഒരു പക്കാ ഫൺ പാക്കേജ് ആയാണ് അവർക്കു മുന്നിലെത്തിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ തീയേറ്റർ അനുഭവം ആണ് ചിത്രം സമ്മാനിക്കുന്നത്.

കേരളത്തിലെ തീയേറ്ററുകളിൽ വമ്പൻ പ്രേക്ഷക പിന്തുണയോടെ ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും മികച്ച അഭിപ്രായം നൽകുന്ന ചിത്രം, ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം നടത്തി ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്കാണ് കുതിക്കുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്‌സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ – കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആർഒ- ശബരി

Tags: tamil moviekarunadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

Entertainment

ജയറാം – ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയ്‌ലർ പുറത്ത്; ജൂൺ 5 ന് ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

Entertainment

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

Entertainment

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

New Release

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.