Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

ഐസിയുവില്‍ ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെട്ടു കഴിയുമ്പോഴും തളരാത്ത മനസ്സുമായി മഞ്ജലിക നടത്തിയ പോരാട്ടം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

ആര്‍. ഗിരീശന്‍ പോറ്റിbyആര്‍. ഗിരീശന്‍ പോറ്റി
Mar 11, 2026, 10:52 am IST
inKerala, Thiruvananthapuram

വെഞ്ഞാറമൂട്: കഥകളും കവിതകളും വരകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് അവള്‍ യാത്രയായി.. നാടിനെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തി. രോഗശയ്യയിലും എഴുത്തും വരയുമായി കരുത്തുറ്റ പോരാട്ടം നയിച്ച മഞ്ജലിക എന്ന പത്താം ക്ലാസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്.

കടുത്ത ശ്വാസകോശരോഗത്തോടു പൊരുതി അതിജീവനത്തിന്റെ വലിയ മാതൃക തീര്‍ത്ത മഞ്ജലിക (15) ഇന്നലെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്തരിച്ചത്. പിരപ്പന്‍കോട് പ്ലാക്കീഴ് കുന്നുംപുറത്ത് വീട്ടില്‍ രാജേഷിന്റെയും മഞ്ജുവിന്റെയും ഏക മകളായ മഞ്ജലിക പോത്തന്‍കോട് ശാന്തിഗിരി വിദ്യാഭവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.

രണ്ടു മാസം മുമ്പ് ബാധിച്ച സാധാരണ ജലദോഷമാണ് മഞ്ജലികയുടെ ജീവിതം മാറ്റിമറിച്ചത്. അസുഖം പെട്ടെന്ന് കടുത്ത ന്യുമോണിയയായി മാറുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെട്ടു കഴിയുമ്പോഴും തളരാത്ത മനസ്സുമായി മഞ്ജലിക നടത്തിയ പോരാട്ടം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. താന്‍ കിടക്കുന്ന വാര്‍ഡിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി മനോഹരമായ ചിത്രങ്ങള്‍ വരച്ചുനല്‍കിയും കഥകളും കവിതകളും രചിച്ചും അവള്‍ തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എട്ടു കഥകളും രണ്ട് കവിതകളുമാണ് ആശുപത്രിയിലെ ദുരിതപൂര്‍ണ്ണമായ ദിനങ്ങളില്‍ മഞ്ജലിക എഴുതിത്തീര്‍ത്തത്.

സഹപാഠികള്‍ പത്താംക്ലാസ് പരീക്ഷയ്‌ക്കായി തയ്യാറെടുക്കുന്ന വേളയില്‍ പ്രിയപ്പെട്ട കൂട്ടുകാരിയുടെ തിരിച്ചുവരവിനായി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. ശ്വാസകോശം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ വലിയ തുക സ്വരൂപിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെയും രാഷ്‌ട്രീയസാമൂഹിക സംഘടനകളിലൂടെയും വലിയൊരു ജനവിഭാഗം കൈകോര്‍ത്തു. പാട്ടും നൃത്തവും എഴുത്തുമായി വിദ്യാലയത്തിലും നാട്ടിലും സജീവമായിരുന്ന മഞ്ജലികയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.

മകള്‍ ബാക്കിവച്ചുപോയ അപൂര്‍ണ്ണമായ ചിത്രങ്ങള്‍ക്കും കവിതകള്‍ക്കും മുന്നില്‍ വിതുമ്പുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. മഞ്ജലികയുടെ വേര്‍പാടോടെ അതിജീവനത്തിന്റെ പ്രതീകമായിരുന്ന ഒരു കൊച്ചു കലാകാരിയെയാണ് കേരളത്തിന് നഷ്ടമായത്.

Tags: deathArtStoryPoemManjalika
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.