Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ കണ്ടെത്തിയ ലിഖിതം, ചരിത്രാന്വേഷണത്തിന് വഴിത്തിരിവാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 12:52 pm IST
inKerala, Kottayam

ചങ്ങനാശ്ശേരി: ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങളോളം ചരിത്ര പ്രാധാന്യമുള്ള മഹാദേവക്ഷേത്രത്തിന്റെ നിലവറയില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ഓട്ടുരുളികള്‍ കണ്ടെത്തിയ ലിഖിതം ചരിത്രത്തിലേയ്‌ക്ക് വഴിതുറക്കുന്നു. അനേകം ലിഖിതങ്ങളാണ് ഈ ഓട്ടുരുളികളിലുള്ളത്. ദീര്‍ഘകാലമായി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന ക്ലാവ് പിടിച്ച ഉരുളികള്‍ ഉത്സവത്തോടനുബന്ധിച്ച് മിനുക്കി എടുക്കുന്നതിനിടയിലാണ് ക്ഷേത്ര ഉപദേശകസമിതി അംഗം കൂടിയായ ഷിനോ കുറ്റിശ്ശേരിയുടെ ശ്രദ്ധയില്‍ പെട്ടത്.

ലിഖിതങ്ങളുടെ പകര്‍പ്പുകള്‍ എസ് ബി കോളജ് മലയാള വിഭാഗം മുന്‍ മേധാവിയും ഭാഷാപണ്ഡിതനുമായ പ്രൊഫ. ജോസഫ് സ്‌കറിയക്ക് നല്‍കി ഉള്ളടക്കം അന്വേഷിച്ചപ്പോള്‍ ലിപികള്‍ തമിഴിലും വട്ടെഴുത്തിലും മലയാണ്മയിലുമാണ് കാണപ്പെടുന്നത്. എ ഡി 800 മുതല്‍ക്കേ പ്രചാരത്തിലുള്ള ലിപികള്‍ ഈ ലിഖിതങ്ങളിലുണ്ട്. എ ഡി 830 ലെ വാഴപ്പള്ളി ശാസനം വട്ടെഴുത്തില്‍ എഴുതപ്പെട്ടതാണ്. കൊടൈക്കനാലിനടുത്തുള്ള കുളന്തായി വേലപ്പര്‍ കോവിലിനു സമീപമുള്ള പൂമ്പാറൈ അയ്യാഗുരു എന്നയാള്‍ വാഴപ്പള്ളി ക്ഷേത്രത്തിനു നല്‍കിയ ഉരുളികളാണിവ.

ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ഭോഗര്‍മുനി പ്രതിഷ്ഠിച്ചതുമായ ക്ഷേത്രങ്ങളില്‍ ഒന്നാമത്തേതെന്ന പ്രത്യേകതയുണ്ട്. ദശപാഷാണം കൂട്ടുകളാല്‍ ഉറപ്പിച്ചിരിക്കുന്ന വിഗ്രഹമാണ് ഈ ക്ഷേത്രത്തിലേത്. വാഴപ്പള്ളി മഹാദേവ ക്ഷേത്രവും പൂമ്പാറൈ വേലപ്പ ടെമ്പിളും തമ്മില്‍ നൂറ്റാണ്ടുകള്‍ മുമ്പേ ഉണ്ടായിരുന്ന സമ്പര്‍ക്കത്തിന്റെ ചരിത്രം കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വക നല്‍കുന്നതാണ്. ചങ്ങനാശ്ശേരിയുടെ പ്രാചീന ചരിത്ര അന്വേഷണങ്ങള്‍ക്ക് വാഴപ്പള്ളി ശാസനം പോലെ തന്നെ സാംസ്‌കാരിക ചരിത്രാന്വേഷണങ്ങള്‍ക്ക് ഈ ലിഖിതങ്ങള്‍ പ്രമാണമായി സ്വീകരിക്കാനാകും. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞതായി ക്ഷേത്രം ഉപദേശകസമിതിയും ദേവസ്വം ബോർഡും അറിയിച്ചു.

ഉത്സവത്തിന് ശേഷം കോടൈക്കനാലിലെ പൂമ്പാറക്ഷേത്രത്തിലേയ്‌ക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ് ക്ഷേത്രോപദേശകസമിതി ഭാരവാഹികള്‍. ക്ഷേത്രോത്സവത്തിനായി പാത്രങ്ങള്‍ തയ്യാറാക്കിയെടുക്കുന്നതിനായി ക്ഷേത്രത്തിനകത്തെ നിലവറപോലെയുള്ള മുറിയില്‍ കൂട്ടിയിട്ടിരുന്ന പാത്രങ്ങള്‍ കഴുകിവൃത്തിയാക്കിയപ്പോഴാണ് പ്രാചീന ലിപികള്‍ ആലേഖനം ചെയ്ത പാത്രങ്ങള്‍ കിട്ടിയത്. ഇതിന്റെ പഴക്കവും മൂല്യവും നിര്‍ണ്ണയിക്കുന്നതിന് പുരാവസ്തുവകുപ്പിന്റെ പഠനം ആവശ്യമാണ്. ഇതിന്റെ ഭാഗമായി സാംസ്‌ക്കാരിക വകുപ്പിന്റെയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെയും പ്രതിനിധികള്‍ അടുത്ത ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുമെന്ന് എസ്.ബി.കോളജ് മലയാളവിഭാഗം മുന്‍ മേധാവി ഡോ. ജോസഫ് സ്‌കറിയ അറിയിച്ചു. ഇതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഇവ കണ്ടെത്തിയതോടെ ഭക്തര്‍ കൂടുതല്‍ പ്രതീക്ഷയിലാണെന്നും ക്ഷേത്രത്തോടനുബന്ധിച്ച് മ്യൂസിയം തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിനുള്ള അവസരമൊരുക്കണമെന്നും ഉപദേശസമിതി ഭാരവാഹികള്‍ പറഞ്ഞു.

Tags: historical researchersVazhappally Mahadeva TempleInscription
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വേലായുധന്‍ പണിക്കശ്ശേരിയുടെ നവതി ആഘോഷങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ആര്‍എസ്എസ് കാര്യവാഹ് പി. എന്‍. ഈശ്വരന്‍, ഗോപിനാഥ് വന്നേരി, വേലായുധന്‍ പണിക്കശ്ശേരി എന്നിവര്‍ സമീപം.
Kerala

വേലായുധന്‍ പണിക്കശ്ശേരി ചരിത്ര ഗവേഷകര്‍ക്ക് മാതൃക: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.