Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിലക്ക് ലംഘിച്ച് മത്സരിക്കാന്‍ വീണ; കുരുതി കൊടുക്കാന്‍ സിപിഎം, സ്വര്‍ണക്കൊള്ള കേസ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Mar 7, 2026, 01:07 pm IST
inKerala, Pathanamthitta

പത്തനംതിട്ട: ബന്ധുക്കളുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി വീണാ ജോര്‍ജ് മത്സരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വീണയെ കുരുതി കൊടുത്ത് രക്ഷപെടാന്‍ സിപിഎം കച്ചകെട്ടുന്നു. കഴിഞ്ഞ 10 വര്‍ഷം ജില്ലയ്‌ക്കു വേണ്ടി ഒന്നും ചെയ്യാന്‍ തയാറാകാതിരുന്ന വീണാ ജോര്‍ജ് വീണ്ടും മത്സരരംഗത്ത് എത്തുന്നതിനോട് ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്.

എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും എന്ന തിരിച്ചറിവ് പാര്‍ട്ടി നേതൃത്വത്തിനുണ്ട്. അത് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക പത്തനംതിട്ട ജില്ലയിലാകും എന്നതില്‍ അണികള്‍ക്കും സംശയമില്ല. ആ സാഹചര്യത്തില്‍ വീണാ ജോര്‍ജിന് ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിത്വം നല്കി എന്നന്നേക്കുമായി അകറ്റി നിര്‍ത്തുക എന്ന തന്ത്രമാണ് സിപിഎം നടത്തുന്നത്.

കൊള്ളക്കാരുടെ സങ്കേതത്തിലേക്ക്
ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാധ്യമ പ്രവര്‍ത്തക മാത്രമായിരുന്ന വീണാ ജോര്‍ജിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ സിപിഎം തയാറായത്. പാര്‍ട്ടിക്കു വേണ്ടി ജീവിതം ഹോമിച്ച മുതിര്‍ന്ന നേതാക്കളെ നോക്കുകുത്തിയാക്കി മാറ്റിയ ശേഷമായിരുന്നു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും വീണയെ കൈപിടിച്ച് ആനയിച്ചത്. വീണയുടെ ഭര്‍ത്താവ് ജോര്‍ജ് അക്കാലത്ത് ഓര്‍ത്തഡോക്‌സ് സഭയുടെ സെക്രട്ടറി ആയിരുന്നു എന്നതും പാര്‍ട്ടിക്ക് കരുത്തായി. സഭയുടെ പൂര്‍ണ പിന്തുണ കൂടിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിഷ്‌ക്രിയത്വം കൈമുതലാക്കിയ വ്യക്തിയുമായ അഡ്വ. കെ. ശിവദാസന്‍ നായരെ പരാജയപ്പെടുത്താന്‍ വീണയ്‌ക്ക് വേഗം കഴിഞ്ഞു. അങ്ങനെയാണ് ശബരിമല സ്വര്‍ണ കൊള്ള നടത്തിയ സിപിഎമ്മിന്റെ സങ്കേതത്തില്‍ വീണാ ജോര്‍ജ് കയറിപ്പറ്റിയത്.

കൊവിഡ് മഹാമാരി നേരിടാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ സഹായം മറച്ചു വച്ച് സിപിഎം നടത്തിയ പ്രചരണമാണ് 2021ലെ തെരഞ്ഞെടുപ്പിലും വീണയ്‌ക്ക് സഹായകമായത്. എന്നാല്‍ മന്ത്രിയായി അഭിഷേകം ചെയ്ത ശേഷം ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായ പിഴവുകള്‍ നാട്ടുകാരുടെ അപ്രീതിക്ക് കാരണമായി. മന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജ് വന്‍ പരാജയമാണെന്ന തിരിച്ചറിവാണ് ഇക്കുറി മത്സരിക്കേണ്ട എന്ന നിലപാട് സ്വീകരിക്കാന്‍ ഭര്‍ത്താവ് ജോര്‍ജ് അടക്കമുള്ള ബന്ധുക്കളെ പ്രേരിപ്പിച്ചത്. ഏറ്റവും ഒടുവില്‍ കിട്ടാത്ത മര്‍ദ്ദനത്തിന് ഇല്ലാത്ത നോവ് അഭിനയിച്ച് ഐ സിയുവില്‍ കയറേണ്ടി വന്ന സംഭവവും പ്രശ്‌ന കാരണമായി.

നിഷ്‌ക്രിയമായ 10 വര്‍ഷങ്ങള്‍
പത്തുവര്‍ഷം ആറന്മുള നിയോജക മണ്ഡലത്തില്‍ ജന പ്രതിനിധിയായിട്ടും നാടിനുവേണ്ടി എന്തു ചെയ്തു എന്ന ചോദ്യമാണ് നാട്ടുകാരില്‍ നിന്നും വീണാ ജോര്‍ജ് നേരിടുന്നത്. എംഎല്‍എ എന്ന നിലയില്‍ കെ.കെ. നായര്‍ പടുത്തുയര്‍ത്തിയ നഗരമാണ് പത്തനംതിട്ട. റിങ് റോഡിന്റെ വീതി കൂട്ടാന്‍ പോലും വീണ തയാറായില്ല. നാലു വര്‍ഷം മുമ്പ് തുടക്കമിട്ട റിങ് റോഡുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള അബാന്‍ മേല്‍പാലത്തിന്റെ നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. പാലം നിര്‍മാണം ആരംഭിച്ചതു മുതല്‍ ജനസഞ്ചാരം തടസപ്പെട്ട റോഡിന്റെ അരിക്കിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ കൂടുതലും പൂട്ടേണ്ടി വന്നു. ഉഴുതുമറിച്ച വയല്‍ പോലെ കാല്‍ നട യാത്ര പോലും ദുസഹമായ സ്ഥിതിയിലാണ് നഗരത്തിന്റെ ഈ ഭാഗം.

ഏഴു വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച കോഴഞ്ചേരി പാലം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. കെ.എം. മാണി ധനമന്ത്രിയായിരുന്ന കാലത്ത്, ഇപ്പോള്‍ ബിജെപി നേതാവായ വിക്ടര്‍ ടി. തോമസ് സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള തിരക്കിട്ട നീക്കമാണ് നടക്കുന്നത്. എന്നാല്‍ പ്രാവർത്തികമാകാനുള്ള സാധ്യത കുറവാണ്.

ചുറ്റിനും നിരവധി നഴ്സിങ് കോളേജുകൾ ഉള്ളപ്പോൾ പത്തനംതിട്ടയിൽ മന്ത്രി ആരംഭിച്ച സർക്കാർ നഴ്സിങ് കോളേജ് ഇപ്പോൾ തിരിച്ചടിയായി മാറി. യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാതെ വാടകക്കെട്ടിടത്തിലെ രണ്ടു മുറികളിൽ ആരംഭിച്ച കോളേജിന് വർഷം രണ്ടു കഴിഞ്ഞിട്ടും കെട്ടിടം നിർമിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ കോഴ്സിന് അംഗീകാരം പോലും ലഭിച്ചിട്ടില്ല.

സഭ കൈവിടുന്നു
ഓര്‍ത്തഡോക്‌സ് സഭയുടെ അനുഗ്രഹാശംസകളോടെ രണ്ടു തവണ അധികാരത്തില്‍ എത്തിയ വീണാ ജോര്‍ജിനെ ഇക്കുറി സഭയും കൈവിട്ടതായാണ് സൂചന. മന്ത്രിക്ക് സാധാരണക്കാരുമായി ബന്ധം കുറവാണെന്നും ആക്ഷേപമുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാറില്ല. അതിനാല്‍ വീണയ്‌ക്ക് സീറ്റ് നല്‍കരുതെന്നാണ് അണികളുടെ ആവശ്യം.

Tags: pathanamthittaelectionVeena Georgearanmula
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.