മംഗലാപുരം: മംഗളൂരു അന്താരാഷ്‌ട്രവിമാനത്താവളം വഴി അബുദാബിയിലേക്ക് പോകാനെത്തിയ മൂന്ന് മലയാളികളില്‍നിന്ന് 80 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സി റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടിച്ചെടുത്തു. അബുദാബിയിലേക്ക് പോകാനെത്തിയ രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്റെയും ലഗേജ് ബാഗില്‍ ഒളിപ്പിച്ച കറന്‍സികളാണ് പിടിച്ചെടുത്തത്. പ്രതികളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടില്ല. സൗദി റിയാല്‍, യുഎഇ ദിര്‍ഹം, യുഎസ് ഡോളര്‍ എന്നിവയാണ് പിടിച്ചെടുത്തത്.
കഴിഞ്ഞദിവസമാണ് മൂവരും മംഗളൂരു വിമാനത്താവളത്തിലെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവരെ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ ഒളിപ്പിച്ചനിലയില്‍ യുഎസ് ഡോളറുക ളും സൗദി റിയാലും യു.എ.ഇ. ദിര്‍ഹവും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും കൂടുതല്‍ അന്വേഷണത്തിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
SUMMARY: Three Malayalis arrested with foreign currencies













