World

അഫ്ഗാന്‍-പാക് സംഘര്‍ഷം; 300ലേറെ താലിബാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇസ്ലമാബാദ്: പാകിസ്താന്‍-അഫ്ഗാന്‍ സംഘര്‍ഷം രൂക്ഷമാവുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയുമാണെന്നും റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങള്‍ക്ക് ഓപ്പറേഷന്‍ ഗസബ് ലില്‍ ഹഖ് എന്ന പേരില്‍ പ്രത്യാക്രമണം നടത്തിയതായി പാകിസ്താന്‍ അറിയിച്ചു.

തങ്ങള്‍ക്ക് എതിരായ ഭീകരവാദ സംഘടനകള്‍ക്ക് അഫ്ഗാന്‍ അഭയം നല്‍കി എന്നതാണ് പാകിസ്താന്റെ ആരോപണം. അതേസമയം താലിബാന്‍ അത് നിഷേധിച്ചു. 300ലേറെ താലിബാന്‍ പട്ടാളക്കാരെയും തീവ്രവാദികളേയും വധിച്ചതായും, 500ലധികം പേര്‍ക്ക് പരിക്കേറ്റതായും പാകിസ്താന്‍ മന്ത്രി അത്താവുല്ല തരാര്‍ അവകാശപ്പെട്ടു.

നിരവധി അഫ്ഗാന്‍ സൈനിക പോസ്റ്റുകള്‍ നശിപ്പിക്കുകയും പലതും പിടിച്ചെടുക്കുയും ചെയ്തതായി പാകിസ്താന്‍ അവകാശപ്പെട്ടു. ഞങ്ങള്‍ക്ക് ക്ഷമ നശിച്ചു, ഇനി തുറന്ന യുദ്ധമാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ് പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് നേരിട്ടുള്ള തിരിച്ചടിയാണ് തങ്ങളുടെ സൈനിക നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recent Posts