Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആടിയുലഞ്ഞ് ആര്‍എസ്പി

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Mar 1, 2026, 11:45 am IST
in Kerala
എന്‍. നൗഷാദ്, എന്‍.കെ. പ്രേമചന്ദ്രന്‍

എന്‍. നൗഷാദ്, എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം: ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി ആടിയുലഞ്ഞ് ആര്‍എസ്പി. ഇരവിപുരം സീറ്റില്‍ ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹനെയാണ് കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനസമിതിയും സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഈ തീരുമാനത്തിന് പിന്നാലെ ഇരവിപുരം മണ്ഡലത്തിലെ പാര്‍ട്ടിഘടകത്തില്‍ ശക്തമായ പൊട്ടിത്തെറിയാണ് സംഭവിച്ചത്. മണ്ഡലം സെക്രട്ടറി എന്‍. നൗഷാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. എ.എ. അസീസിനെ തോല്‍പ്പിച്ച് 2016ല്‍ എം. നൗഷാദിലൂടെ സിപിഎം പിടിച്ചെടുത്ത സീറ്റില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തഴഞ്ഞു എന്നാണ് എന്‍. നൗഷാദിന്റെ കുറ്റപ്പെടുത്തല്‍.

അനൗദ്യോഗികമായുള്ള സീറ്റ് ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ച ഇരവിപുരം സീറ്റ് മുന്‍കാല പ്രാബല്യം വച്ചാണ് ആര്‍എസ്പി നിലനിര്‍ത്തിയത്. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് ശക്തമായ പിന്തുണയാണ് മുന്നണിയില്‍ കോണ്‍ഗ്രസ് നല്‍കുന്നത്. ഇതിന്റെ പ്രതിഫലനമാണ് യുഡിഎഫ് ജാഥ മൂന്ന് മാസം മുമ്പ് എംപിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയത്. ഇതിന് ശേഷം പാര്‍ട്ടിയിലും പിടിമുറുക്കിയ പ്രേമചന്ദ്രന്‍ മകന്‍ കാര്‍ത്തിക്കിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള എല്ലാ ചരടുവലികളും ആദ്യഘട്ടം മുതല്‍ നടത്തിയെന്നാണ് സൂചന.

മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ എ.എ. അസീസ് സ്വീകരിച്ച പരസ്യനിലപാടാണ് അതിന് തിരിച്ചടിയായത്. എന്‍. നൗഷാദിന് പിന്നാലെ വരുംദിവസങ്ങളില്‍ മണ്ഡലത്തില്‍ നിന്ന് മുന്‍ കൗണ്‍സിലര്‍മാരും മുന്‍ ഭാരവാഹികളുമായ നിരവധി പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയ കാലം മുതല്‍ ആര്‍എസ്പി പ്രതിസന്ധികളില്‍ ഉഴലുകയാണ്. നിയമസഭാ പ്രാതിനിധ്യം ഇല്ലാതായി എന്നതാണ് അതില്‍ പ്രധാനം. വെള്ളിയാഴ്ച നടന്ന പാര്‍ട്ടി യോഗത്തില്‍ കാര്‍ത്തിക് പ്രേമചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഷിബു ബേബിജോണ്‍ ഉറച്ചുനിന്നു. ഇതോടെ ഷിബുവിനെ അനുകൂലിച്ചവര്‍ ഉയര്‍ത്തിക്കാട്ടിയ ആളിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധിക്കില്ലെന്ന നിലപാട് എന്‍.കെ. പ്രേമചന്ദ്രനും സ്വീകരിച്ചു. തര്‍ക്കത്തിനൊടുവില്‍ സമവായ സ്ഥാനാര്‍ത്ഥിയായാണ് വിഷ്ണുമോഹനന് നറുക്ക് വീണത്. ചവറയിലെ സ്ഥാനാര്‍ത്ഥി കൂടിയായ ഷിബു, പാര്‍ട്ടിയെ രണ്ട് വിഭാഗങ്ങളിലേക്ക് കൊണ്ടുപോകുംവിധമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതു ശരിയാകില്ലെന്നുമായിരുന്നു യോഗത്തിലുയര്‍ന്ന വിമര്‍ശനം. വിഭാഗീയത ഇല്ലാതാക്കാന്‍ ഉത്തരവാദിത്വമുള്ളയാള്‍ അതിന്റെ വക്താവായി മാറുന്നത് പരിശോധക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.

പാര്‍ട്ടിക്ക് കൊല്ലം ജില്ലയില്‍ ഇരവിപുരം, കുന്നത്തൂര്‍, ചവറ എന്നീ മൂന്നിടത്താണ് മത്സരിക്കാന്‍ സീറ്റുള്ളത്. ഇതില്‍ സംവരണമണ്ഡലമായ കുന്നത്തൂരില്‍ ഉല്ലാസ് കോവൂരാകും ഇത്തവണയും മത്സരിക്കുക. ആറ്റിങ്ങലില്‍ യുവനേതാവായ സന്തോഷ് ഭദ്രന്‍ മത്സരിക്കും. പത്ത് വര്‍ഷമായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടിക്ക് ഒരു എംപിയുടെ ബലമാണ് ആകെയുള്ളത്. വലിയ പാരമ്പര്യം അവകാശപ്പെടുമ്പോഴും സ്ഥിതി ദയനീയമാണെന്ന വസ്തുതയും യോഗത്തില്‍ ചര്‍ച്ചയായി. അതേസമയം പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുമെന്നും ഇത്തവണത്തേത് നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നുമായിരുന്നു ഷിബു ബേബിജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Tags: N.K. Premachandranshibu baby johnCandidate selectionRSP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

Kerala

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.