കൊച്ചി: കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രാലയത്തിന്റെ കീഴിലെ സ്‌പൈസസ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി ഷാജി രാഘവന്‍ നിയമിതനായി. നിലവില്‍ സ്പൈസസ് ബോര്‍ഡ് മെമ്പറായിരുന്നു. ബിജെപി കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ്. കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ സ്ഥാപക അംഗം കൂടിയാണ് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ ഷാജി രാഘവന്‍.











