തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ചരിത്രത്തിലാദ്യമായി ഇന്ധന സര്‍ചാര്‍ജ് തുക തിരികെ നല്‍കാന്‍ തീരുമാനിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.ഇന്ധന സര്‍ചാര്‍ജ് ഇനത്തില്‍ അധിക തുക ഈടാക്കുന്നതിന് പകരം മാര്‍ച്ചിലെ ബില്ലില്‍ ഇളവ് നല്‍കും.
കഴിഞ്ഞ മാസങ്ങളില്‍ സര്‍ചാര്‍ജ് തുകയില്‍ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ പുതിയ നടപടി.മാര്‍ച്ചിലെ വൈദ്യുതി ബില്ലുകളില്‍ ഇളവുണ്ടാകും. പ്രതിമാസ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് രണ്ട് പൈസ വീതവും രണ്ടു മാസത്തിലൊരിക്കല്‍ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസ വീതവും ബില്ലില്‍ കുറവ് വരും.
കഴിഞ്ഞ മാസങ്ങളിലും സര്‍ചാര്‍ജ് നിരക്കുകളില്‍ കെഎസ്ഇബി കുറവ് വരുത്തിയിരുന്നു. ഫെബ്രുവരി മാസത്തില്‍ പ്രതിമാസ ബില്ലിംഗുകാര്‍ക്ക് സര്‍ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. കൂടാതെ ദ്വൈമാസ ബില്ലിംഗുകാര്‍ക്ക് സര്‍ചാര്‍ജ് നിരക്ക് 4 പൈസയായി കുറയ്‌ക്കുകയും ചെയ്തു.
















