Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വികസന നേട്ടങ്ങള്‍ എണ്ണിപ്പറയുക എന്നത് ഭരണപക്ഷത്തിന്റെ പതിവ് ശൈലിയാണ്. അതിനായി എത്ര കാശുവേണമെങ്കിലും പിആര്‍ വര്‍ക്കിന് വേണ്ടി മുടക്കുകയും ചെയ്യും. പക്ഷേ, അവകാശവാദങ്ങളില്‍ തരിമ്പും വാസ്തവമില്ലെങ്കിലോ. അതുപോലെ ഒരു പിആര്‍ തള്ളായിരുന്നു പിണറായി ഭരണത്തിന്‍ കീഴിലെ പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ എന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ മികവാണ് അതിന് പിന്നിലെന്നതാണ് വാസ്തവം. പിആര്‍ തള്ളിന്റെ നെല്ലും പതിരും തിരഞ്ഞാല്‍ പതിരാണ് ഏറെ...

വിശ്വരാജ് വിശ്വbyവിശ്വരാജ് വിശ്വ
Mar 23, 2026, 05:06 pm IST
inVicharam, Main Article

കേരളത്തിന്റെ വൈദ്യുതി മേഖല ഇന്ന് ഭാരതത്തില്‍ തന്നെ മറ്റു സംസ്ഥാനങ്ങളെ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ്. ഇത് പ്രകൃതിവിഭവങ്ങളുടെ പരിമിതി കൊണ്ടല്ല, മറിച്ച് ദശാബ്ദങ്ങളായുള്ള ആസൂത്രണമില്ലായ്‌മയും തെറ്റായ തീരുമാനങ്ങളും ദീര്‍ഘവീക്ഷണമില്ലാത്ത ഭരണശൈലിയും കൊണ്ടാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ കൈവരിച്ച ഊര്‍ജ്ജ സ്വയംപര്യാപ്തതയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ബഹുദൂരം പിന്നിലാണ്.

യഥാര്‍ത്ഥ കണക്കുകള്‍ പരിശോധിക്കാം

ആകെ വൈദ്യുതി ഉപഭോഗം: ഏകദേശം 27,700 മില്യണ്‍ യൂണിറ്റ് (എംയു)
കേരളത്തിന്റെ സ്വന്തം ഉല്‍പ്പാദനം: 5,600 എംയു മാത്രം

അതായത്, നമുക്ക് വേണ്ട 80% വൈദ്യുതിയും വന്‍തുക നല്‍കി പുറത്തുനിന്ന് വാങ്ങുകയാണ്. ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും സ്വന്തം ആവശ്യത്തിന്റെ അഞ്ചിലൊന്ന് പോലും ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നമുക്ക് പിഴച്ചത് എവിടെ?

1. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: സ്ഥിരമായ ഉത്പാദനത്തിന് ആവശ്യമായ വലിയ താപവൈദ്യുതി നിലയങ്ങളോ ആണവ നിലയങ്ങളോ കേരളത്തിലില്ല. ഇതിനാല്‍ തന്നെ 24 മണിക്കൂറും ലഭ്യമാകുന്ന ഒരു ‘ബേസ് ലോഡ്’ ഉറവിടം നമുക്കില്ല.

2. അമിതമായ ആശ്രയത്വം: കേന്ദ്ര ഗ്രിഡില്‍ നിന്ന് 11,400 എംയുവും പവര്‍ എക്‌സ്‌ചേഞ്ച് വഴി 5,500 എംയുവും സ്വകാര്യ ഉത്പാദകരില്‍ നിന്ന് 2,600 എംയുവും വാങ്ങിയാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്. കേരളം ദിവസേന വൈദ്യുതി ‘വാങ്ങി ജീവിക്കുന്ന’ അവസ്ഥയിലായി.

3. വിപണി വിലയുടെ അടിമത്തം: പവര്‍ എക്‌സ്‌ചേഞ്ച് വഴി വാങ്ങുന്ന വൈദ്യുതിക്ക് സാധാരണ നിലയില്‍ യൂണിറ്റിന് 5 മുതല്‍ 7 രൂപ വരെയാണെങ്കില്‍, വേനല്‍ക്കാലത്ത് ഇത് 10 മുതല്‍ 20 രൂപ വരെയാകുന്നു. പീക്ക് അവറുകളില്‍ അവര്‍ ചോദിക്കുന്ന തുക നല്‍കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. ഈ ഭീമമായ ബാധ്യത ഒടുവില്‍ ഫ്യുവല്‍ സര്‍ചാര്‍ജ് ആയും നിരക്ക് വര്‍ദ്ധനയായും സാധാരണക്കാരന്റെ തലയില്‍ വരുന്നു.

4. ഡിമാന്‍ഡ് കൂടുന്നു, പദ്ധതികളില്ല: പ്രതിദിന ഉപയോഗം 100 എംയു കടക്കുകയും പീക്ക് ഡിമാന്‍ഡ് 6,000 മെഗാ വാട്ടിന് മുകളില്‍ എത്തുമ്പോഴും ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കൃത്യമായ പ്ലാനോ ആശയമോ സര്‍ക്കാരിനില്ല. മറ്റു സംസ്ഥാനങ്ങള്‍ ഈ മേഖലയില്‍ കുതിച്ചുചാട്ടം നടത്തുമ്പോള്‍ നമ്മള്‍ ‘നമ്പര്‍ വണ്‍’ പരസ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നു.

5. സോളാര്‍ വിന്യാസത്തിലെ പാളിച്ച: സോളാര്‍ പാനലുകള്‍ വ്യാപകമാകുന്നുണ്ടെങ്കിലും ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാനുള്ള സംവിധാനമില്ല. പകല്‍ അധികം കിട്ടുന്ന വൈദ്യുതി രാത്രിയിലെ പീക്ക് ഡിമാന്‍ഡ് സമയത്ത് ഉപയോഗിക്കാന്‍ കഴിയാത്തത് സാങ്കേതിക പരാജയമാണ്.

6. സാമ്പത്തിക നഷ്ടം: വൈദ്യുതി വാങ്ങാന്‍ മാത്രം പ്രതിവര്‍ഷം 10,000 കോടി രൂപയിലധികം നമ്മള്‍ ചെലവാക്കുന്നു. ഈ തുക കൊണ്ട് കേരളത്തില്‍ തന്നെ ഉത്പാദന കേന്ദ്രങ്ങള്‍ തുടങ്ങാമായിരുന്നു. വര്‍ദ്ധിച്ചുവരുന്ന കറന്റ് ചാര്‍ജ് മൂലം വ്യവസായികള്‍ കേരളം വിട്ടുപോകുന്ന സാഹചര്യമാണുള്ളത്.

പരിഹാരം

വലിയ നിലയങ്ങള്‍: കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ആണവ നിലയമോ വലിയ സോളാര്‍ പാര്‍ക്കുകളോ സ്ഥാപിക്കണം. ഇത് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ അളവ് 50% വരെ കുറയ്‌ക്കാന്‍ സഹായിക്കും.

വൈകിയ പദ്ധതികള്‍: അതിരപ്പിള്ളി, ഭൂതത്താന്‍കെട്ട് തുടങ്ങിയ ഹൈഡല്‍ പദ്ധതികള്‍ തടസ്സങ്ങള്‍ നീക്കി വേഗത്തില്‍ പൂര്‍ത്തിയാക്കണം.

സ്റ്റോറേജ് സംവിധാനങ്ങള്‍: സോളാര്‍ വൈദ്യുതി രാത്രി ഉപയോഗിക്കാന്‍ ‘ബാറ്ററി സ്റ്റോറേജ്’ സംവിധാനങ്ങള്‍ വന്‍തോതില്‍ ഏര്‍പ്പെടുത്തണം.

ദീര്‍ഘകാല കരാറുകള്‍: വിപണി വിലയിലെ മാറ്റങ്ങളില്‍ നിന്ന് രക്ഷപെടാന്‍ സ്വകാര്യ കമ്പനികളുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറഞ്ഞ നിരക്കില്‍ കരാറുകള്‍ ഉണ്ടാക്കണം.

സ്മാര്‍ട്ട് ഗ്രിഡുകള്‍: സ്മാര്‍ട്ട് മീറ്ററുകളും എനര്‍ജി എഫിഷ്യന്റ് ഉപകരണങ്ങളും നിര്‍ബന്ധമാക്കി ഊര്‍ജ്ജ പാഴാക്കല്‍ തടയണം.

44 നദികളും കടല്‍തീരവും സമൃദ്ധമായ സൂര്യപ്രകാശവുമുള്ള കേരളം വൈദ്യുതിക്ക് വേണ്ടി മറ്റു സംസ്ഥാനങ്ങളെ കാത്തുനില്‍ക്കുന്നത് ഭരണപരമായ പരാജയമാണ്. കിഫ്ബി വഴി വന്‍കിട വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ക്ക് തുടക്കമിടണമായിരുന്നു. സ്വന്തമായി വരുമാനം ഉണ്ടാക്കുന്ന പദ്ധതികള്‍ക്ക് പകരം സെസ്സ് പിരിച്ചും കടമെടുത്തും പാലം പണിയുന്നത് ബുദ്ധിയല്ല. നിതിന്‍ ഗഡ്കരിയെയും പിയൂഷ് ഗോയലിനെയും പോലുള്ള ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ നമ്മുടെ നാടിനും ആവശ്യമാണ്. ‘സ്വിച്ചിട്ടാല്‍ കറണ്ട് വരുന്നുണ്ടല്ലോ’ എന്ന മനോഭാവത്തില്‍ നിന്ന് നമ്മള്‍ മാറേണ്ടിയിരിക്കുന്നു.

Tags: keralamElectricityPower Cut
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.