Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

ശ്രീജിത്ത് രാമചന്ദ്രന്‍byശ്രീജിത്ത് രാമചന്ദ്രന്‍
Apr 5, 2026, 11:35 am IST
inKerala

വൈപ്പിന്‍ (കൊച്ചി): സാധാരണക്കാരന്റെ പോക്കറ്റടിച്ച് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും. നിയമവിരുദ്ധമായ നിരക്ക് വര്‍ദ്ധനയിലൂടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജനങ്ങളില്‍ നിന്ന് 12,000 കോടി അധികമായി ഈടാക്കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്ന എറണാകുളം ഓച്ചന്തുരുത്ത് നിവാസിയായ അഡ്വ. രൂപേഷ് രവീന്ദ്രന്‍ കോടതി രേഖകള്‍ സഹിതമാണ് ഈ അഴിമതി പുറത്തുവിട്ടത്.

ഒരു സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പുള്ള തീയതി മുതല്‍ നടപ്പിലാക്കാന്‍ നിയമപരമായി അധികാരമില്ല. എന്നാല്‍ ഈ നിയമത്തെ പാടെ കാറ്റില്‍പ്പറത്തിയാണ് ഇരു വകുപ്പുകളും ജനങ്ങളെ കൊള്ളയടിക്കുന്നത്.

വാട്ടര്‍ അതോറിറ്റിയുടെ നിയമലംഘനങ്ങള്‍ ഇങ്ങനെ: 2023 മാര്‍ച്ച് 7ലെ വിജ്ഞാപനം നടപ്പിലാക്കിയത് ഫെബ്രുവരി 3 മുതല്‍. 2021 നവംബറിലെ വര്‍ദ്ധനവ് മാസങ്ങള്‍ക്ക് മുന്‍പേ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാക്കി. 2017 ഒക്ടോബറിലെ വിജ്ഞാപനം മൂന്ന് വര്‍ഷം പിന്നോട്ട് പോയി 2014 മുതല്‍ അടിച്ചേല്‍പ്പിച്ചു. നിയമപരമായി പരിശോധിച്ചാല്‍, 1999 ഏപ്രില്‍ ഒന്നിന് നിലവിലുണ്ടായിരുന്ന നിരക്കാണ് ഇപ്പോഴും ജനങ്ങളില്‍ നിന്ന് ഈടാക്കേണ്ടത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളാണ് അധികൃതര്‍ ഖജനാവിലേക്ക് ഒഴുക്കിയത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചു

2016ല്‍ നിരക്ക് വര്‍ദ്ധന ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, ഗസറ്റ് വിജ്ഞാപനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഗസറ്റ് നിലവിലില്ലാതിരുന്നതിനാല്‍, കേസ് കൊടുത്ത വ്യക്തിയുടെ ബില്ലുകള്‍ മാത്രം റദ്ദാക്കി അതോറിറ്റി തടിയൂരി. വന്‍തോതിലുള്ള പ്രതിഷേധം ഭയന്ന്, പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നുവെന്ന് അഡ്വ. രൂപേഷ് വെളിപ്പെടുത്തുന്നു.

കെഎസ്ഇബിയും പിന്നിലല്ല

വൈദ്യുതി ബോര്‍ഡും സമാന രീതിയിലാണ് ജനങ്ങളെ വഞ്ചിക്കുന്നത്. 2010, 2012, 2013, 2022 വര്‍ഷങ്ങളിലായി പുറത്തിറക്കിയ വിജ്ഞാപനങ്ങളെല്ലാം ഗസറ്റില്‍ വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ നടപ്പിലാക്കിയവയാണ്. ഈ നിയമവിരുദ്ധ വിജ്ഞാപനങ്ങള്‍ റദ്ദാക്കുകയാണെങ്കില്‍ കേരളത്തിലെ ഓരോ ഉപഭോക്താവിനും തങ്ങള്‍ അധികമായി നല്‍കിയ പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. മൊത്തം തുക കണക്കാക്കിയാല്‍ അത് ഏകദേശം 12,000 കോടി രൂപ വരുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്ന ഈ വന്‍ അഴിമതിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. വരും ദിവസങ്ങളില്‍ ഈ വിഷയം സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പിരിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തമായാല്‍ അത് സര്‍ക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും.

Tags: Kerala Water AuthorityKSEBAdv. Rupesh Raveendran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

Kerala

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

Kerala

ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു; വൈദ്യുതിയുത്പാദനം കുറയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.