Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി സര്‍ക്കാരിന്റെ ഗുരുതര നിയമലംഘനം

വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുന്‍ കാല ഉത്തരവുണ്ടെന്നു ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ഇത്തരം വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്നു ചോദിച്ച കോടതി, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2026, 10:58 am IST
in Editorial, Vicharam

സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടേതുള്‍പ്പെടെ വ്യക്തിവിവരങ്ങള്‍ പിആര്‍ ഏജന്‍സിക്ക് ചോര്‍ത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയിരിക്കുന്നരൂക്ഷവിമര്‍ശനം, പിണറായി സര്‍ക്കാരിന്റെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ്. വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുന്‍കാല ഉത്തരവുണ്ടെന്നു ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ഇത്തരം വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്നു ചോദിച്ച കോടതി, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും പറഞ്ഞു. ഗുരുതരമായ ആരോപണമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും, വീണ്ടും സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു കോടതി നിരീക്ഷിച്ചത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങളുള്ള സ്പാര്‍ക് സോഫ്റ്റ്വെയറില്‍ നിന്നാണ് ഡാറ്റ ചോര്‍ത്തിയതെന്നായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ ഇതിനേക്കാള്‍ വ്യാപ്തിയുള്ള അതീവ ഗുരുതരമായ ഡാറ്റ ചോര്‍ത്തലാണ് നടന്നതെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. കെ-സ്മാര്‍ട്ടിലെ വിവിധ സേവനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത ഒരു കോടിയോളം പേരുടെ വിവരങ്ങളാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പക്കലുള്ളത്. ഈ വിവരങ്ങള്‍ ചോര്‍ത്തിയാണത്രേ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്.

ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ഡാറ്റ ചോര്‍ത്തല്‍ നടന്നതെന്ന് വ്യക്തമാവുകയാണ്. മുഖ്യമന്ത്രി അറിയാതെ ഇങ്ങനെയൊരു നടപടി സാധ്യമല്ല. അനുവാദമില്ലാതെ തങ്ങളുടെ വിവരം ചോര്‍ത്തിയെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിലെ ചില ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാനത്തിന്റെ വിഭവ ഭൂപടം സംബന്ധിച്ച വിവരങ്ങള്‍ റിച്ചാര്‍ഡ് ഫ്രാങ്കിക്ക് ചോര്‍ത്തികൊടുത്തു എന്ന ആരോപണം മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയരുകയുണ്ടായല്ലോ.

മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും, ഡാറ്റാ ചോര്‍ച്ചയുടെ നഗ്‌നമായ ഉദാഹരണമാണിതെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഇതു സംബന്ധിച്ച കത്തും പുറത്തുവന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവുവാണ് ഡാറ്റ എടുക്കാന്‍ സ്പാര്‍ക്കിന് കത്തയച്ചതെന്നും വെളിപ്പെട്ടിരിക്കുന്നു. പ്രശ്‌നത്തെ രാഷ്‌ട്രീയവല്‍ക്കരിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചാണ് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പറയുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചാലും ഇല്ലെങ്കിലും വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന് അനുവാദമില്ല.
എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണമാണ് ലക്ഷ്യമെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.

മുഖ്യമന്ത്രിയുടെ സന്ദേശം ഡാറ്റ ചോര്‍ച്ചയല്ല. മറിച്ചുള്ള വ്യഖ്യാനം ദുരുദേശ്യപരമാണ്. സര്‍ക്കാര്‍ തീരുമാനം അറിയിക്കുന്നത് പ്രചരണമല്ല. എന്നൊക്കെ സര്‍ക്കാര്‍ വാദിക്കുന്നത് ഒട്ടും തൃപ്തികരമല്ല. സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പിണറായി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരം നിയമലംഘനങ്ങള്‍ പുതുമയുള്ള കാര്യമല്ല. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച കാലത്ത് രോഗികളുടെ വിവരങ്ങള്‍, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയെന്ന വാര്‍ത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വലിയ പണമിടപാടും ഇതിനു പിന്നില്‍ നടന്നതായി ആരോപണം ഉയരുകയുണ്ടായി. ഒളിഞ്ഞും തെളിഞ്ഞും ഇത്തരം പല കാര്യങ്ങളും ഇടതുമുന്നണി സംസ്ഥാനത്ത് നടത്തുന്നതായി കരുതേണ്ടിവരും.

Tags: cpmPinarayi Governmentemployeesdata
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.