Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഐ ഉച്ചകോടി: ഭാരതത്തിന്റെ കഴിവ് ലോകം കണ്ടു: പ്രധാനമന്ത്രി

തൃശൂരിലെ നെല്‍ കര്‍ഷകര്‍ക്ക് അഭിനന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 06:33 am IST
inKerala, India

ന്യൂദല്‍ഹി: എഐ രംഗത്തെ ഭാരതത്തിന്റെ അത്ഭുതകരമായ കഴിവുകള്‍ എഐ ഉച്ചകോടിയിലൂടെ ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എഐയുടെ സഹായത്തോടെ, നമ്മുടെ പുരാതന ഗ്രന്ഥങ്ങള്‍, കൈയെഴുത്ത് പ്രതികള്‍ എന്നിവ എങ്ങനെ സംരക്ഷിക്കുന്നുവെന്നും ഇന്നത്തെ തലമുറയ്‌ക്ക് അനുയോജ്യമായ രീതിയില്‍ അവ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും കണ്ട് ലോക നേതാക്കള്‍ അത്ഭുതപ്പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു.

കന്നുകാലികളുടെ ചികിത്സയ്‌ക്കും കണ ക്കെടുപ്പിനും എഐ എങ്ങനെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്നതും ലോകനേതാക്കളെ ആകര്‍ഷിച്ചു. ഭാരതം മൂന്ന് മെയ്ഡ് ഇന്‍ ഇന്ത്യ എഐ മോഡലുകള്‍ അവതരിപ്പിച്ചു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ എഐ ഉച്ചകോടിയാണിത്. ഉച്ചകോടിയോടുള്ള യുവാക്കളുടെ ഉത്സാഹവും ആവേശവും പ്രകടമായിരുന്നു. ഉച്ചകോടിയുടെ വിജയത്തില്‍ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ ഇപ്പോള്‍ ഉല്‍പാദനത്തില്‍ മാത്രമല്ല, ഗുണ നിലവാരത്തിലും മൂല്യവര്‍ദ്ധനവിലും പുതിയ വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അരി ഉത്പാദനത്തില്‍ ഭാരതം ഒന്നാമതായെന്നും മോദി പറഞ്ഞു. കേരളത്തിലെ തൃശൂര്‍ ജില്ലയില്‍, 570 ഇനം നെല്‍ കൃഷി ചെയ്യുന്ന ഒരു ഗ്രാമമുണ്ട്. ഇതില്‍ പ്രാദേശിക ഇനങ്ങള്‍, ഔഷധ ഇനങ്ങള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന ഇനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് കൃഷി മാത്രമല്ല, വിത്തുകളുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഒരു വലിയ പദ്ധതി കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഞ്ഞൂറോളം അപൂര്‍വ നെല്‍വിത്തുകള്‍ സംരക്ഷിക്കുന്ന ആവണങ്ങാട്ട് കളരിയുടെ കീഴിലുള്ള സര്‍വതാഭദ്രം ഓര്‍ഗാനിക്സിന്റെ പ്രവര്‍ത്തനങ്ങളെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഡിജിറ്റല്‍ അറസ്റ്റ്, സാമ്പത്തിക തട്ടിപ്പ് എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി വീണ്ടും ഓര്‍മിപ്പിച്ചു. കെവൈസി പ്രക്രിയ ചെയ്യുമ്പോള്‍ ശ്രദ്ധപുലര്‍ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പ്രധാനമന്ത്രി റംസാന്‍, ഹോളി ആശംസകളും നേര്‍ന്നു.

Tags: AI Summit 2026Thrissur paddy farmersMann Ki Baat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു
Kerala

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

Kerala

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)
India

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

India

രാഹുലിന്റെ ഗൂഢാലോചനക്ക് തിരിച്ചടി ; എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ രാജ്യവിരുദ്ധ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസുകാർക്കെതിരെ കലാപക്കുറ്റം ചുമത്തി

Kerala

മഹാമാഘ മഹോത്സവം മഹത്തായ സംസ്‌കാരത്തിന്റെ പ്രവാഹം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.