Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി;ബംഗാളിലെ എസ്ഐആർ നിര്‍ത്തിവെയ്‌ക്കില്ല, ഇനി എസ് ഐ ആറിന് മേല്‍നോട്ടം വഹിക്കാന്‍ ജഡ്ജിമാരെന്ന് സുപ്രീംകോടതി

മമത ബാനര്‍ജി പലവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ച് എസ് ഐആര്‍ നിര്‍ത്തിവെയ്‌പ്പിക്കാന്‍ സുപ്രീംകോടതിയില്‍ ശ്രമിച്ചെങ്കിലും അതിനെ തടഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 10:01 pm IST
inIndia

കൊല്‍ക്കൊത്ത : മമത ബാനര്‍ജി പലവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ച് എസ് ഐആര്‍ നിര്‍ത്തിവെയ്‌പ്പിക്കാന്‍ സുപ്രീംകോടതിയില്‍ ശ്രമിച്ചെങ്കിലും അതിനെ തടഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. എന്തായാലും എസ് ഐആര്‍ പൂര്‍ത്തിയാക്കിയേ പറ്റൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബംഗാള്‍ സര്‍ക്കാരും തമ്മില്‍ പരസ്പരം വിശ്വാസ്യത ഇല്ലാത്ത സാഹചര്യത്തില്‍ ജഡ്ജിമാരെ എസ് ഐ ആര്‍ പ്രക്രിയയ്‌ക്ക് മേല്‍നോട്ടം വഹിയ്‌ക്കാന്‍ നിയമിക്കാമെന്നും സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു.

“ഏറ്റവും പരമപ്രധാനമായ കാര്യം എസ് ഐ ആര്‍ പൂര്‍ത്തിയാക്കുക എന്നതാണ്. സമയാസയമങ്ങളില്‍ ഇടക്കാല ഉത്തരവുകള്‍ ഇക്കാര്യത്തില്‍ നല്‍കുന്നുണ്ട്. ആരോപണങ്ങളും പ്രത്യാരോപണങ്ങളം അടിയ്‌ക്കടി കാണുമ്പോള്‍ മനസ്സിലാകുന്നത് ബംഗാള്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ പരസ്പരം വിശ്വാസക്കുറവ് ഉണ്ടെന്നതാണ്. ഈ സാഹചര്യത്തില്‍ എസ് ഐ ആര്‍ പ്രക്രിയ നിരീക്ഷിക്കാനുള്ള ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാരായി (ഇആര്‍ഒ) ജഡ്മിമാരെ നിയമിക്കാം”- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു.

ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാരായി (ഇആര്‍ഒ) ജോലി ചെയ്യാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ (എസ് ഡിഎം) നിലവാരമുള്ള ഗ്രൂപ്പ് ബി ഓഫീസര്‍മാരെ മമത ബാനര്‍ജി നല്‍കാത്ത സാഹചര്യത്തിലാണ് ഇതിനായി ജഡ്ജിമാരെ നിയമിക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.

എന്തായാലും പശ്ചിമ ബംഗാളിൽ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്റെ ആദ്യ ഘട്ടം അവസാനിച്ചു. കരട് പട്ടിക 2025 ഡിസംബറില്‍ പ്രസിദ്ധീകരിച്ചു. 58 ലക്ഷം പേരെ ആദ്യഘട്ട എസ് ഐ ആറിലൂടെ ഒഴിവാക്കിയിരുന്നു. 24 ലക്ഷം പേർ ‘മരിച്ചു’ എന്നും 19 ലക്ഷം പേർ ‘താമസം മാറി’ എന്നും 12 ലക്ഷം പേർ ‘കാണാനില്ല’ എന്നും 1.3 ലക്ഷം പേർ ‘ഇരട്ടവോട്ടുകൾ’ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ് ഐ ആര്‍ പ്രക്രിയയിലൂടെ കണ്ടെത്തി.

കരട് പട്ടികയിൽ നിന്ന് അന്യായമായി പേരുകൾ ഒഴിവാക്കപ്പെട്ടവരുടെ കാര്യമാണ് ഇപ്പോള്‍ പരിശോധിച്ചുവരുന്നത്. പരാതികളുള്ള അപേക്ഷകളിൽ തീരുമാനമായ ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും. ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ കുറ്റമറ്റ, പരാതികളില്ലാത്ത വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും ആവശ്യമെങ്കില്‍ ഇലക്ഷന്‍ കമ്മീഷനോട് സമയം കൂട്ടിച്ചോദിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു.

4 ലക്ഷത്തി 66 ആയിരത്തിലധികം വോട്ടർമാരുടെ വിവരങ്ങൾ ഇപ്പോഴും ജില്ലാ മജിസ്ട്രേറ്റുകളുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പരിശോധനയ്‌ക്കായി കാത്തിരിക്കുകയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി.

ഡോക്യുമെന്റേഷൻ പ്രശ്നങ്ങൾ കാരണം, ഏകദേശം 30 ലക്ഷത്തോളം വോട്ടർമാരുടെ രേഖകൾ മൈക്രോ ഒബ്സർവർമാർ വഴി പുനഃപരിശോധനയ്‌ക്കായി ഇആർഒകൾക്കും എഇആർഒകൾക്കും ഇതിനകം അയച്ചിട്ടുണ്ട്. 20 ലക്ഷം വോട്ടർ രേഖകളുടെ തീരുമാനങ്ങൾ ഇനിയും തീർപ്പാക്കേണ്ടതുണ്ട്. തീർപ്പാക്കാത്ത എല്ലാ കേസുകളും പരിഹരിക്കപ്പെടുന്നതുവരെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി.

2002 ലാണ് ബംഗാളിൽ ഏറ്റവും ഒടുവിൽ എസ്‌ഐആർ നടത്തിയത്.

Tags: Draft voters listSirSupreme CourtMamata BanerjeeECILatest newsCJI SuryakantBengal Assembly election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

India

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

India

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.