Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൈക്ക് കണ്ട ആവേശത്തിന് ഇല്ലാത്തത് പറഞ്ഞ ഒരു പ്രൊഫസറുടെ പേരില്‍ എഐ ഉച്ചകോടി എന്ത് പിഴച്ചു രാഹുല്‍ ഗാന്ധി?

ദല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയെ അപകീര്‍ത്തിപ്പെടുത്തുക എന്നത് അമേരിക്കയില്‍ നിന്നും നല്‍കിയ ടൂള്‍കിറ്റാണെന്ന് കരുതപ്പെടുന്നു. കാരണം തുടക്കം മുതലേ ദ ഹിന്ദുവിനെപ്പോലുള്ള ഇടത് മീഡിയകളും മാവോയിസ്റ്റ് മീഡിയകളും ജിഹാദി മീഡിയകളും എഐ ഉച്ചകോടിയുടെ പോരായ്‌മകളാണ് പെരുപ്പിച്ച് കാട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2026, 12:44 am IST
inIndia
രാഹുല്‍ ഗാന്ധി (ഇടത്ത്) എഐ ഉച്ചകോടിയില്‍ ഗാല്‍ഗോതിയാസ് സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് എത്തിയ നേഹാ സിങ്ങ് (നടുവില്‍) ആന്ത്രോപിക് എഐ കമ്പനിയുടെ സിഇഒ ഡാരിയോ ദല്‍ഹിയില്‍ സംസാരിക്കുന്നു (വലത്ത്)

രാഹുല്‍ ഗാന്ധി (ഇടത്ത്) എഐ ഉച്ചകോടിയില്‍ ഗാല്‍ഗോതിയാസ് സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് എത്തിയ നേഹാ സിങ്ങ് (നടുവില്‍) ആന്ത്രോപിക് എഐ കമ്പനിയുടെ സിഇഒ ഡാരിയോ ദല്‍ഹിയില്‍ സംസാരിക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയെ അപകീര്‍ത്തിപ്പെടുത്തുക എന്നത് അമേരിക്കയില്‍ നിന്നും നല്‍കിയ ടൂള്‍കിറ്റാണെന്ന് കരുതപ്പെടുന്നു. കാരണം തുടക്കം മുതലേ ദ ഹിന്ദുവിനെപ്പോലുള്ള ഇടത് മീഡിയകളും മാവോയിസ്റ്റ് മീഡിയകളും ജിഹാദി മീഡിയകളും എഐ ഉച്ചകോടിയുടെ പോരായ്‌മകളാണ് പെരുപ്പിച്ച് കാട്ടിയത്.

ഇതിനിടെയാണ് ഒരു വിവാദമുണ്ടായത്. നോയിഡയിലെ ഗാല്‍ഗോതിയാസ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ നേഹ സിങ്ങ് വലിയൊരു അബദ്ധം കാണിച്ചു. എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന് ഇന്ത്യന്‍ നിര്‍മ്മിതമെന്ന് അവകാശപ്പെടുകയായിരുന്നു നേഹ സിങ്ങ്. മൈക്ക് കണ്ട ആവേശത്തിന് അമിതമായി ചില അവകാശവാദങ്ങള്‍ നടത്തുകയായിരുന്നുവെന്ന് യൂണിവേഴ്സിറ്റി വിശദീകരണവും നല്‍കി.

എഐ ഉച്ചകോടിയെ നിസ്സാരമാക്കി രാഹുല്‍ ഗാന്ധി

പക്ഷെ ഈ ചെറിയ കാര്യം ചൂണ്ടിക്കാട്ടി എങ്ങിനെയാണ് എഐ ഉച്ചകോടി ഒരു പിആര്‍ വര്‍ക്ക് ആണെന്ന് രാഹുല്‍ ഗാന്ധിക്ക് പറയാന്‍ കഴിയുക? ഏതോ ഒരു ടൂള്‍കിറ്റ് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധി എന്ന പരാതി ഉയരുന്നുണ്ട്. ഇവിടെ ചൈനീസ് ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി എഐ ഉച്ചകോടിയെപ്പറ്റി വിമര്‍ശിക്കുന്നത്. എത്ര ബാലിശമായ വിമര്‍ശനമാണിത്. ചൈനയുടെ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കാനല്ല ഇവിടെ എഐ ഉച്ചകോടി നടത്തുന്നത്. ഏതോ ഒരു സര‍്വ്വകലാശാലയുടെ സ്റ്റാളില്‍ സംഭവിച്ച കാര്യമാണ് രാഹുല്‍ ഗാന്ധി പെരുപ്പിച്ച് കാണിക്കുന്നത്. അവിടെ നടക്കുന്ന പ്രഭാഷണങ്ങള്‍ കേട്ടശേഷം എന്തെങ്കിലും രാഹുല്‍ പറഞ്ഞിരുന്നെങ്കില്‍ എത്ര കാര്യമായിരുന്നു. 40 രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും എന്തിനാണ് ഈ എഐ ഉച്ചകോടിക്ക് വന്നത്? ഈ രംഗത്തെ ബിസിനസ് സാധ്യകളെക്കുറിച്ച് അറിയാനാണ്. എന്തിനാണ് ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ടെക് ഭീമന്മാര്‍ അവരുടെ മേധാവികളെ ദല്‍ഹിയിലേക്ക് അയച്ചത്? ഇവിടെ ഏതെങ്കിലും രാജ്യങ്ങളുമായി ഫലപ്രദമായ കരാര്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്ന് നോക്കാനാണ്.

എഐ മറ്റൊരു നീര്‍ക്കുമിളയോ?ആന്തോപിക് സിഇഒ പറയുന്നത് കേള്‍ക്കൂ

എഐ രംഗത്തെ പുതിയ പ്രവണതകള്‍ അവതരിപ്പിക്കപ്പെട്ട ഉച്ചകോടി ആണിത്. അതിനെയാണ് ചൈനയുടെ ഉല്‍പന്നങ്ങള്‍ കാട്ടുന്ന വേദിയാക്കി എന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി നിസ്സാരമാക്കുന്നത്. ഇന്ന് ലോകത്ത് ഏറ്റവുമധികം വാര‍്ത്തയായ ആന്ത്രോപിക് എഐയുടെ സിഇഒ ഡാരിയോ അമോഡെ ഉള്‍പ്പെടെയുള്ളവര്‍ വിലയേറിയ നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. എഐയ്‌ക്ക് വേണ്ടി കമ്പനികള്‍ ധാരാളം പണം ചെലവഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഡാരിയോ അമൊഡെ പറയുന്നു. അത് കമ്പനികളെ കുഴപ്പത്തില്‍ കൊണ്ടു ചെന്ന് ചാടിക്കുമെന്നും അദ്ദേഹം പറയുന്നു. ആന്ത്രോപിക് കുറച്ചു പണം മാത്രമേ എഐയ്‌ക്ക് ചെലവഴിക്കുന്നുള്ളൂ. പല ഐടി കമ്പനികളുടെയും കൈപൊള്ളിയത് എഐയ്‌ക്ക് വേണ്ടി കോടാനുകോടി ഡോളറുകള്‍ ഒവുക്കിയതിനാലാണ്. കാരണം അതുപോലെ ലാഭം എഐ ഒരിയ്‌ക്കലും കൊണ്ടുവരുന്നില്ല. ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്മാര്‍ക്കെല്ലാം ഈ പിഴവ് സംഭവിച്ചു. ഗൂഗിളിന്റെ ആല്‍ഫബറ്റഅ 13,500 കോടി ഡോളര്‍ ആണ് എഐയ്‌ക്ക് മാറ്റിവെച്ചിരിക്കുന്നത്. ആമസോണ്‍ ആകട്ടെ 20,000 കോടി ഡോളറും ഫെയ്സ് ബുക്ക് കമ്പനിയായ മെറ്റ 13,500 കോടി ഡോളറും നീക്കിവെച്ചിരിക്കുന്നു. പക്ഷെ ഇവര്‍ക്ക് ഇത് ലാഭം കൊണ്ടുവരുമോ? അറിയില്ല. വലിയൊരു പ്രതിസന്ധി ആണിത്. ഒരു പക്ഷെ ടെക് ഭീമന്മാര്‍ എല്ലാം മുങ്ങും. എഐ എന്നാണ് ലാഭം കൊണ്ടുവരിക എന്ന് ആര്‍ക്കും പ്രവചിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെ പറയുന്നു. ഇതുപോലുള്ള നൂറുകണക്കിന് പുതു കാഴ്ചപ്പാടുകളാണ് ഈ ഉച്ചകോടിയില്‍ വിരിയുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഈ ഉച്ചകോടിയെ നിരീക്ഷിക്കുകയാണ്.

സെര്‍ജിയോ ഗോറും അശ്വിനി വൈഷ്ണവും പറയുന്നത് കേട്ടോ

യുഎസ് അംബാസഡന്‍ സെര്‍ജിയോ ഗോര്‍ പറഞ്ഞത് കേട്ടോ:”അഡോബ്, മൈക്രോസോഫ്റ്റ്, ആമസോൺ, മാസ്റ്റർ കാർഡ്, ജനറൽ കാറ്റലിസ്റ്റ്, ലോക്ക്ഹീഡ് മാർട്ടിൻ, ബോയിംഗ് എന്നിവയുൾപ്പെടെ 50-ലധികം കമ്പനികളുടെ സിഇഒമാരുമായും എക്സിക്യൂട്ടീവുകളുമായും മികച്ച സംഭാഷണം. AI, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, നവീകരണം എന്നിവയിലെ യുഎസ് നേതൃത്വത്തിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ന്യൂഡൽഹിയിൽ നടക്കുന്ന ആഗോള AI ഉച്ചകോടി പൂർണ്ണ ശക്തിയോടെ നടക്കുന്നു. ഹോസ്റ്റിംഗിന് @USISPForum ന് നന്ദി.”. ഇതിലൊന്നുമല്ല രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ. അത് കലാപത്തിലും കുഴപ്പങ്ങളിലും ബഹളങ്ങളിലും മാത്രമാണ്. അതാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്:””AI സ്റ്റാളുകളിലെ പ്രദർശനം നിരവധി മികച്ച പരിഹാരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തെറ്റുകൾ ഉടനടി പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പ്രദർശിപ്പിച്ചിരിക്കുന്ന മറ്റ് നൂതന പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്”. ഇതാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് നല്‍കാനുള്ള ഉപദേശവും.

Tags: dario amodeiRahul GandhiArtificial intelligenceAIAshwini VaishnawLatest newsAI SummitAnthropic CEO
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.