Kerala

ആദിത്യയ്‌ക്ക് കൊറിയൻ സുഹൃത്തില്ല; ഫോണിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം, ബോധവത്ക്കരണത്തിന് പോലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ചോറ്റാനിക്കരയില്‍ 6കാരി ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ കൊറിയൻ സുഹൃത്തിന് പങ്കുണ്ടെന്ന വാദം തെറ്റെന്ന് പോലീസ്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളോടും പെൺകുട്ടിക്ക് പ്രണയമായിരുന്നു. എന്നാൽ ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്നും പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെ മൊഴിയിൽ കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

ആദിത്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് മഹേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മകളുടെ ആത്മഹത്യക്ക് പിന്നിൽ കൊറിയൻ ബന്ധമില്ലെന്നാണ് പെൺകുട്ടിയുടെ അച്ഛൻ മഹേഷും പറയുന്നത്. മകളുടെ കൊറിയന്‍ സ്‌നേഹം അറിയാവുന്ന ആരോ കബളിപ്പിച്ചതാകാം. സംഭവത്തില്‍ മകളുടെ ചില കൂട്ടുകാരുടെ പങ്ക് സംശയിക്കുന്നതായും മഹേഷ് ആരോപിച്ചിരുന്നു.

കൂട്ടുകാരിൽ ഒരു ഒരു കുട്ടി ഇതുവരെ വന്ന് കാണാനോ സംസാരിക്കാനോ ഒന്നും തയ്യാറായിട്ടില്ല. അവളുമായിട്ടായിരുന്നു മകള്‍ക്ക് കൂടുതല്‍ അടുപ്പം. അത് ഞങ്ങളെ കാണാനുള്ള ബുദ്ധിമുട്ടുകൊണ്ടും ആകാം. ആ കുട്ടി സ്‌കൂളിലും പോകുന്നതായി അറിയില്ലെന്നും പിതാവ് പറഞ്ഞു.

അതേസമയം അദിത്യയുടെ ഫോണിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പുതിയ മോഡൽ ഫോൺ ആണ് ഫോൺ തുറക്കുന്നത് വെല്ലുവിളിയെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ ബോധവത്കരണത്തിന് സ്റ്റുഡന്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊറിയൻ ഭ്രമം തടയാൻ ബോധവത്കരണം നടത്തും. സ്കൂളിലും കോളേജിലും ബോധവത്കരണം നടത്തും. സൈബർ പോലീസ് ഉൾപ്പെടുന്ന സംഘത്തെ ഉപയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.

Recent Posts